പ്രിയയും ഇസുവുമാണ് ജീവിതം; ആ തീരുമാനം മാറ്റിച്ചത് ഫാസിൽ! ഉദയ പ്രൊഡക്ഷൻസിന്റെ സിനിമകളിൽ അഭിനയിച്ചിരുന്നു ബോബൻ കുഞ്ചാക്കോ. സംവിധാനവും നിർമ്മാണവുമെല്ലാം വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. പിതാവിന്റെ വഴിയെ സിനിമയിലെത്താനായിരുന്നു മകന്റെയും നിയോഗം. സിനിമ ചെയ്ത് സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വന്നപ്പോൾ ഈ മേഖലയിലേക്ക് ഞാനില്ലെന്നായിരുന്നു അന്ന് തീരുമാനിച്ചതെങ്കിലും കാലം അത് തിരുത്തിയെഴുതുകയായിരുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരനാണ് കുഞ്ചാക്കോ ബോബൻ. അരങ്ങേറ്റ ചിത്രം തന്നെ ഇൻഡസ്ട്രി ഹിറ്റാക്കിയ സംവിധായകൻ എന്ന ക്രഡിറ്റ് അദ്ദേഹത്തിന് സ്വന്തമാണ്. സുധി എന്ന നായകനെ മലയാളക്കര ഏറ്റെടുക്കുകയായിരുന്നു. സുധിയുടെയും മിനിയുടെയും പ്രണയം പ്രേക്ഷകരും മനസിലേറ്റുന്ന കാഴ്ചയായിരുന്നു.
ശാലിനിയുമായുള്ള കോംപിനേഷനും മികച്ചതായിരുന്നു.ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയായിരുന്നു കുഞ്ചാക്കോ ബോബൻ അരങ്ങേറിയത്. ഫാസിലായിരുന്നു കുഞ്ചാക്കോ ബോബനെ സിനിമയിൽ പരിചയപ്പെടുത്തിയത്. തന്റെ ഗൃഹപ്രവേശനത്തിന്റെ ആൽബം നോക്കുന്നതിനിടയിലായിരുന്നു ഈ മുഖം ശ്രദ്ധയിൽ പെടുന്നത്. അടുത്ത സുഹൃത്തായിരുന്ന ബോബനോട് ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന്റെ അഭിപ്രായം പരിഗണിച്ച് തീരുമാനം അറിയിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മനസില്ലാമനസോടെയായിരുന്നു കുഞ്ചാക്കോ ബോബൻ അന്ന് യെസ് പറഞ്ഞത്.ശാലിനിയെ ആയിരിക്കും അദ്ദേഹം വിവാഹം ചെയ്യാൻ പോവുന്നതെന്നായിരുന്നു അക്കാലത്തെ ചർച്ച. ഓ പ്രിയേ എന്ന ഗാനം പാടുമ്പോൾ അറിഞ്ഞിരുന്നില്ല, ജീവിതകാലം മുഴുവനും ആ ഗാനം പ്രണയിനിക്കായി പാടേണ്ടി വരുമെന്ന് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
സ്ക്രീനിലെ പ്രിയ ജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും.സ്ക്രീനിലെ പ്രിയ ജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഇടയ്ക്ക് അമ്മയും മകനോടൊപ്പമായി ഷോയിലേക്ക് അതിഥിയായി എത്തിയിരുന്നു. സൗന്ദര്യ രഹസ്യം ചോദിക്കുമ്പോൾ അതിന് കാരണം അപ്പനും അമ്മയുമാണെന്നാണ് അദ്ദേഹം പറയാറുള്ളത്.
തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ട് കുഞ്ചാക്കോ ബോബൻ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലായാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഇസ്ഹാഖ് എന്നാണ് മകന് നേരിട്ടത്.
കുഞ്ഞുങ്ങളായില്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങൾ എന്നേക്കാളും കൂടുതൽ പ്രിയയാണ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മകന്റെ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്.
സിനിമയിലെത്തി നാളിത്രയായിട്ടും ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത നടൻ എന്നാണ് ആരാധകർ കുഞ്ചാക്കോ ബോബനെക്കുറിച്ച് പറയാറുള്ളത്. അനാവശ്യമായ വിവാദങ്ങളിലൊന്നും അദ്ദേഹം ഇടപെടാറില്ല. സിനിമ സ്വീകരിക്കുന്ന കാര്യത്തിൽ സ്വന്തമായ കാഴ്ചപ്പാടുകളും അദ്ദേഹത്തിനുണ്ട്.
Find out more: