എല്ലാത്തിനും ഞാൻ നന്ദി പറയുന്നു; വിവാഹ വാർഷികത്തിൽ ഇമോഷണലായി അമല പോൾ! വിവാഹ വാർഷികത്തിൽ, വിവാഹ ദിവസം എടുത്ത വീഡിയോയ്ക്കൊപ്പം, ജഗദ് തനിക്ക് ആരാണെന്നും എന്താണെന്നു അമല പോൾ പറയുന്നു. വളരെ ഇമോഷണലാണ് അമലയുടെ വാക്കുകൾ 'സ്വപ്നങ്ങളിൽ വിശ്വസിക്കുന്ന പെൺകുട്ടിയായിരുന്നു ഞാൻ. തന്റെ സ്വപ്നങ്ങൾ എല്ലാം സഫലമാവുമെന്ന് ഞാൻ എന്നും വിശ്വസിച്ചിരുന്നു. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ഞാൻ തിരിച്ചറിഞ്ഞു, എനിക്ക് പലതും പലയിടങ്ങളിലും നഷ്ടപ്പെടുന്നു എന്ന്. എന്റെ ജീവിതത്തിൽ പറ്റിയ അബദ്ധങ്ങൾക്കും തെറ്റുകൾക്കുമെല്ലാം ഞാൻ നന്ദി പറയുന്നു, കാരണം അതുകൊണ്ടാണ് എനിക്ക് ഈ മനുഷ്യനെ കിട്ടിയത്. അതിന് ഞാൻ എന്നും നന്ദിയുള്ളവളാണ്. കഴിഞ്ഞ ബർത്ത്ഡേയ്ക്കായിരുന്നു ജഗദ് ദേശായി അമല പോളിനോട് പ്രണയം പ്രപ്പോസ് ചെയ്തത്.
നാലഞ്ച് ദിവസം കഴിയുമ്പോഴേക്കും, അമല പോൾ വിവാഹിതയായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി. അതെ 2023 നവംബർ 4 നായിരുന്നു അമല പോളിന്റെയും ജഗദ് ദേശായിയുടെയും സ്വപ്നതുല്യമായ വിവാഹം.
എനിക്ക് എന്നോട് തന്നെ ഇഷ്ടം തോന്നുകയും, ഞാൻ എന്നെ തന്നെ സംരക്ഷിക്കുകയും ചെയ്യുമ്പോൾ അത് ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ഇനി ഞാൻ തനിച്ചല്ല എന്ന തോന്നൽ എനിക്കുണ്ടായി. ഒരു മനോഹരമായ കണ്ണാടി എനിക്ക് എന്നെ തന്നെ അതിൽ കാണിച്ചു തന്നു. എന്റെ കാമുകനായും പങ്കാളിയായും ഭർത്താവായും നിന്നെ ഞാൻ ഹൃദയം കൊണ്ട് സ്വീകരിക്കുച്ചു.
സ്വപ്നങ്ങളെ വിശ്വസിച്ചിരുന്ന ആ പഴയ പെൺകുട്ടിയെ തിരിച്ചു തന്നത് നീയാണ്. നീയാണ് എന്നെ ഞാനാക്കിയത്. നീയാണ് എന്റെ സ്വപ്ന സാക്ഷാത്കാരം. സ്വപ്നങ്ങളിൽ വിശ്വസിക്കാൻ നീ എന്നെ വീണ്ടും സജ്ജമാക്കി' അമല പോൾ പറഞ്ഞു. കല്യാണ സമയത്തെ ചില ഇമോഷൻ രംഗങ്ങളും വീഡിയോയിൽ കാണാം. എല്ലാത്തിനെയും എനിക്കവൻ ന്യായീകരിച്ചു തന്നു, എനിക്കൊരു സുരക്ഷിതമായ വീട് കിട്ടിയതായി അനുഭവപ്പെട്ടു. ഞാൻ സുരക്ഷിതയാണെന്ന് എന്റെ ഹൃദയത്തിന് തോന്നി. എന്റെ ഏറ്റവും സുരക്ഷിതമായ സ്വർഗമാണ് അവൻ. ശരിയായ നിങ്ങളുടെ പങ്കാളി നിങ്ങളെ സ്വയം പ്രണയിക്കാൻ പ്രേരിപ്പിക്കും, അതാണ് എനിക്ക് സംഭവിച്ചത്.
വെളിച്ചത്തിലേക്ക് എത്തിച്ചേരാൻ ഞങ്ങൾക്ക് ഇരുട്ടുവീണ വഴികളിലൂടെ നടക്കേണ്ടി വന്നു. 'സ്വപ്നങ്ങളിൽ വിശ്വസിക്കുന്ന പെൺകുട്ടിയായിരുന്നു ഞാൻ. തന്റെ സ്വപ്നങ്ങൾ എല്ലാം സഫലമാവുമെന്ന് ഞാൻ എന്നും വിശ്വസിച്ചിരുന്നു. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ഞാൻ തിരിച്ചറിഞ്ഞു, എനിക്ക് പലതും പലയിടങ്ങളിലും നഷ്ടപ്പെടുന്നു എന്ന്. എന്റെ ജീവിതത്തിൽ പറ്റിയ അബദ്ധങ്ങൾക്കും തെറ്റുകൾക്കുമെല്ലാം ഞാൻ നന്ദി പറയുന്നു, കാരണം അതുകൊണ്ടാണ് എനിക്ക് ഈ മനുഷ്യനെ കിട്ടിയത്. അതിന് ഞാൻ എന്നും നന്ദിയുള്ളവളാണ്.
Find out more: