ഖുശ്ബുവിന് ശേഷം തമിഴ്നാട്ടിൽ ക്ഷേത്രം പണിതത് ഈ നടി! രജിനികാന്തിന്റെ സിനിമകൾ കാണാൻ തിക്കും തിരക്കും കൂട്ടി, തിരക്കിൽ പെട്ട് മരിച്ചവരും, വിജയ് യുടെ ഫ്ളക്സിൽ പാലഭിഷേകം നടത്തുന്നതിനിടെ വീണ് മരിച്ചതും പഴങ്കതകളല്ല, ചരിത്രമാണ്. ആരാധന ഭക്തി മൂത്ത് ഖുശ്ബുവിന് ക്ഷേത്രം വരെ പണിതവരാണ് തമിവ് മക്കൾ. ഖുശ്ബുവിന് ശേഷം തമിഴകത്ത് മറ്റൊരു നടിയ്ക്ക് വേണ്ടി കൂടെ ക്ഷേത്രം പണിതിട്ടുണ്ട്, നമിത വങ്കവാലയ്ക്ക് വേണ്ടി!. അതെ പുലിമുരുകൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അതേ നമിതയെ കുറിച്ചാണ് പറയുന്നത്. തമിഴ് സിനിമാ ലോകത്തെ ഗ്ലാമർ നായികയായി നമിത സജീവമായി നിന്ന കാലമായിരുന്നു അത്. വിജയകാന്ത്, വിജയ്, അജിത്ത് തുടങ്ങിയവർക്കൊപ്പമൊക്കെ അഭിനയിച്ചിട്ടുള്ള നടിയാണ് നമിത. ആരാധന എന്നാൽ തമിഴ് ജനതയ്ക്ക് ഒരു വികാരമാണ്.
അത് എങ്ങനെയൊക്കെ പ്രകടിപ്പിക്കപ്പെടും എന്ന് പറയാൻ പറ്റില്ല. പല ജീവനുകൾ നഷ്ടപ്പെട്ട ചരിത്രവും അതിലുണ്ട്. 2012 ൽ ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ വ്യക്തി എന്ന് ജപ്പാനീസ് മീഡിയ സ്റ്റേഷൻ വിശേഷിപ്പിച്ചത് വാർത്തയായിരുന്നു. 2017 ൽ ആണ് ബിസിനസ്സുകാരനായ വീരേന്ദ്ക ചൗധരിയുമായുള്ള നമിതയുടെ വിവാഹം കഴിഞ്ഞത്. 2022 ൽ ഇരട്ടക്കുട്ടികളുടെ അമ്മയായി. ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുന്ന നടി രാഷ്ട്രീയത്തിൽ സജീവമാണ്. പതിനേഴാം വയസ്സിൽ കരിയർ ആരംഭിച്ചതാണ് നമിത. മിസ് സൂറത്ത് ആയി തിരഞ്ഞെടുക്കപ്പെട്ട കൗമാരക്കാരി പിന്നീട് മിസ് ഇന്ത്യ മത്സരത്തിലും പങ്കെടുത്തിരുന്നു. അതുവഴി പരസ്യ ചിത്രങ്ങളിൽ നടി സജീവമായി, അവിടെ നിന്ന് സിനിമയുടെ വലിയ ലോകത്തേക്കും. ഗ്ലാമർ വേഷങ്ങളിലൂടെ പെട്ടന്ന് തമിഴകം കീഴടക്കാൻ നമിതയ്ക്ക് സാധിച്ചു എന്നതാണ് സത്യം.
കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്താണ്, 2008 ൽ കോയമ്പത്തൂരിൽ നമിതയുടെ പേരിൽ ക്ഷേത്രം പണിതത്. പത്ത് വർഷം മുൻപ് നമിതയെ തട്ടിക്കൊണ്ടുപോയ ഒരു വാർത്തയും പുറത്തുവന്നിരുന്നു. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി തിരുച്ചിയിൽ പോയതായിരുന്നു നമിത. പെരിയസാമി എന്ന് പേരുള്ള ഒരാൾ നമിതയുടെ ഡ്രൈവറാണ് എന്ന് പറഞ്ഞ് കാറിൽ കയറി, നടിയെയും കൂട്ടി കടന്നുകളഞ്ഞു. ഉടനെ യഥാർത്ഥ ഡ്രൈവർ സംഘാടകരെ അറിയിക്കുകയും, പൊലീസിന്റെ സഹായത്തോടെ വണ്ടി തടഞ്ഞു നിർത്തി നമിതയെ രക്ഷപ്പെടുത്തുകയും ചെയ്തു. ഞാൻ നമിതയുടെ കടുത്ത ആരാധകനാണെന്നാണ് അന്ന് അയാൾ പൊലീസിനോട് പറഞ്ഞത്. ഭാഗ്യവശാൽ സംഭവത്തിൽ നമിതയ്ക്ക് ആപത്തൊന്നും സംഭവിച്ചിരുന്നില്ല.
Find out more: