മക്കൾക്ക് ഭക്ഷണം കൊടുക്കുന്നതും കൂടുതൽ സമയം ചെലവഴിക്കുന്നതും ഞാനാണ് എന്ന് നയൻതാര! ഒരുമിച്ചുള്ള നിമിഷങ്ങളും, തങ്ങളുടെ പ്രണയവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതു വഴി ആരാധകർക്കും വളരെ പ്രിയപ്പെട്ട ജോഡികളാണ് രണ്ട് പേരും. ഒരു ഭാര്യ, അമ്മ എന്നീ നിലകളിൽ നയന്‍ നൂറിൽ നൂറ്റിയൊന്ന് മാർക്ക് നൽകും എന്നാണ് വിഘ്നേശ് പല പോസ്റ്റുകളും പറഞ്ഞിട്ടുള്ളത്. എന്നാൽ കഴിഞ്ഞ സൈമ അവാർഡ് ദാന ചടങ്ങിൽ ആ പറഞ്ഞതിൽ ചെറിയൊരു തിരുത്ത് വിഘ്നേശ് വരുത്തി. മക്കൾക്കൊപ്പം ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ആരാണ് എന്ന ചോദ്യത്തിന് ഞാൻ എന്നായിരുന്നു വിഘ്നേശിന്റെ മറുപടി. രണ്ട് വർഷമായി ഷൂട്ടിങേ ഇല്ലാതെ വീട്ടിലിരിക്കുകയാണ് ഞാൻ, നയന്‍ ഷൂട്ടിങ് തിരക്കാണ്, സമയം കിട്ടാറില്ല എന്ന് വിഘ്നേശ് പറയുമ്പോൾ, അല്ല അല്ല മക്കൾക്കൊപ്പം ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ഞാൻ തന്നെയാണ് എന്ന് നയൻ പറഞ്ഞു.
തമിഴ് സിനിമാ ലോകത്തെ ഏറ്റവും നല്ല മാതൃകാ ദമ്പതികളായി മാറാനുള്ള ശ്രമത്തിലാണ് നയൻതാരയും വിഘ്നേശ് ശിവനും. നയൻതാര എനിക്ക് നൽകുന്ന സ്നേഹവും ബഹുമാനവും വേറെ തന്നെയാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന നിലയിൽ അവർക്കൊരു ഉയരുമുണ്ട്. പക്ഷേ എന്നെ നയൻ എങ്ങനെ അതിലും മേലെ ട്രീറ്റ് ചെയ്യുന്നത് ഒരു വലിയ കാര്യമാണ്. ബെയ്സിക്കലി ഞാനൊരു എഴുത്തു കാരനാണ്. മനസ്സ് എത്രത്തോളം ഫ്രീയാവുന്നുവോ, അപ്പോഴാണ് നല്ല സൃഷ്ടികൾ ഉണ്ടാവുന്നത്. ഒരുപാട് താഴ്ചകൾ വരുമ്പോഴും എനിക്ക് സപ്പോർട്ടായി നിൽക്കുന്നത് നയനാണ്, വീട്ടിൽ എന്തൊക്കെ മാറി മറിഞ്ഞാലും, അതൊന്നും എന്റെ എഴുത്തിനെ ബാധിക്കാതെ നയൻ സപ്പോർട്ട് ചെയ്യും- വിക്കി പറഞ്ഞു. എട്ട് വർഷം മുൻപ് ഇതേ സൈമ വേദിയിൽ വച്ച് നയൻതാരയും വിഘ്നേശ് ശിവനും തങ്ങളുടെ പ്രണയത്തെ കുറിച്ച് സൂചന നൽകിയ ആ വീഡിയോ ഷോയിൽ കാണിച്ചിരുന്നു.
അപ്പോഴും ഇപ്പോഴും ഉള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചപ്പോൾ, അന്ന് സിംഗിൾ ആയിരുന്നു. ഇന്ന് കല്യാണം കഴിച്ചു, രണ്ട് കുട്ടികളുമുണ്ട് എന്ന് വിഘ്നേശ് ശിവൻ പറഞ്ഞു. വേദിയിൽ നയൻതാരയ്ക്ക് വേണ്ടി വിഘ്നേശ് എഴുതിയ ഒരു കവിത പാടുന്നുണ്ട്. നാനും റൗഡി താൻ എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയതാണ്, പ്രണയം പീക്കിൽ നിന്ന സമയത്തായിരുന്നു അത്. പക്ഷേ ഈ ചരണം ആ പാട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് വിക്കി പറഞ്ഞു. ഇതുവരെ ആ വരികൾ നയൻതാര കേട്ടിട്ടില്ല, വേദിയിൽ വച്ച് അത് വിക്കി പാടിയതും നയൻ ഇമോഷണലായി കണ്ണ് തുടയ്ക്കുന്നത് കാണാമായിരുന്നു. എനിക്ക് ഷൂട്ടിങ് തിരക്കുകൾ ഉണ്ടാവാറുണ്ട്, പക്ഷേ അതിനിടയിലും അവർക്കൊപ്പമുള്ള സമയം ഞാൻ മിസ്സ് ചെയ്യാറില്ല. കൂടുതൽ സമയം ഞാൻ തന്നെയാണ് ഉലകിനും ഉയിരിനും ഒപ്പം ചെലവഴിക്കുന്നത്.
അവർക്ക് ഭക്ഷണം കൊടുക്കുന്നതും ഞാൻ തന്നെയാണ് എന്ന് നയൻതാര പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണിക്കുകയോ ഫോൺ കൊടുക്കുകയോ ഒന്നും ചെയ്യാറില്ല, അത് പാടില്ല എന്ന് നയൻ പറയുന്നുണ്ട്. മക്കൾക്കൊപ്പം ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ആരാണ് എന്ന ചോദ്യത്തിന് ഞാൻ എന്നായിരുന്നു വിഘ്നേശിന്റെ മറുപടി. രണ്ട് വർഷമായി ഷൂട്ടിങേ ഇല്ലാതെ വീട്ടിലിരിക്കുകയാണ് ഞാൻ, നയന്‍ ഷൂട്ടിങ് തിരക്കാണ്, സമയം കിട്ടാറില്ല എന്ന് വിഘ്നേശ് പറയുമ്പോൾ, അല്ല അല്ല മക്കൾക്കൊപ്പം ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ഞാൻ തന്നെയാണ് എന്ന് നയൻ പറഞ്ഞു.
Find out more: