15 വർഷത്തോളം എവിടെയായിരുന്നു? ഇന്റസ്ട്രി വിട്ടത് എന്തിനെന്ന് വെളിപ്പെടുത്തി അരവിന്ദ് സ്വാമി! മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെയായിരുന്നു അരവിന്ദ് സ്വാമിയുടെ തുടക്കം. ഡോക്ടർ ആകാൻ ആഗ്രഹിച്ചിരുന്ന അരവിന്ദ് സ്വാമി കൊളേജ് പഠനകാലത്ത് മോഡലിങ് ചെയ്തിരുന്നു. അതുവഴിയാണ് തളപതി എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. തുടർന്ന് റോജ, ബോംബെ തുടങ്ങിയ സിനിമകളിലൂടെ പ്രതീക്ഷിക്കാത്ത അത്രയും പ്രശംസയും പേരും അരവിന്ദ് സ്വാമിയെ തേടിയെത്തി. മണിരത്‌നം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച മണിമുത്താണ് അരവിന്ദ് സ്വാമി. ഇപ്പോൾ മെയ്യഴകൻ എന്ന ചിത്രത്തിലൂടെ പ്രശംസകൾ നേടുന്ന അരവിന്ദ് സ്വാമി, ഒരു കാലത്ത് ഈ സ്റ്റാർഡം താങ്ങാൻ കഴിയാതെ ഇന്റസ്ട്രി വിട്ട് പോയ ആളാണെന്ന് എത്ര പേർക്കറിയാം.




അതെ, അതാണ് സത്യം.ഒരു അച്ഛൻ എന്ന നിലയിൽ താൻ അനുഭവിച്ച സന്തോഷത്തെ കുറിച്ചും അരവിന്ദ് സ്വാമി പറയുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷം മക്കൾ രണ്ടു പേരും എനിക്കൊപ്പമായിരുന്നു. പത്ത് വർഷത്തോളം അവരെ വളർത്തി വലുതാക്കാൻ മാറ്റിവച്ചതിൽ എനിക്കഭിമാനമുണ്ട്. ഞാൻ ഒറ്റയ്ക്കാണ് അവരുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ഇപ്പോൾ മകൾക്ക് 19 വയസ്സായി, മകനും അവന്റെ കാര്യങ്ങൾ സ്വന്തമായി നോക്കാനുള്ള പക്വതയിൽ എത്തിയതിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയതത്രെ. ഇന്റസ്ട്രിയിൽ നിന്ന് മാറി നിന്ന ആ പതിനഞ്ച് വർഷത്തെ കുറിച്ചും അറവിന്ദ് സ്വാമി സംസാരിക്കുന്നുണ്ട്.




2005 ൽ നട്ടെല്ലിന് വലിയൊരു അപകടം സംഭവിച്ചിരുന്നു. അത് കാലുകളെ ബാധിച്ചു, വർഷങ്ങളോളം കാലിന് ഭാഗിക പക്ഷാഘാതം അനുഭവിച്ചിരുന്നു. എന്റെ ജീവിതത്തിലെ നേട്ടങ്ങളൊന്നും ഭാഗ്യം കൊണ്ട് സംഭവിച്ചതല്ല, എല്ലാത്തിനു പിന്നിലും ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ടിട്ടുണ്ട് എന്നാണ് അരവിന്ദ് സ്വാമി പറഞ്ഞത്. ആ സമയത്തെ സ്റ്റാർഡം തനിക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല. അതിനെ എങ്ങനെ ഹാന്റിൽ ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. അതുകൊണ്ടാണ് അഭിനയം നിർത്തി യു എസ്സിലേക്ക് പോയത് എന്ന് അരവിന്ദ് സ്വാമി പറയുന്നു. പക്ഷേ ഇപ്പോൾ സ്റ്റാർഡം എങ്ങനെ ഹാന്റിൽ ചെയ്യണം എന്നറിയാം എന്നുമാത്രമല്ല, അത് താൻ ആസ്വദിക്കുകയും ചെയ്യുന്നു എന്ന് അരവിന്ദ് സ്വാമി പറഞ്ഞു. 




മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെയായിരുന്നു അരവിന്ദ് സ്വാമിയുടെ തുടക്കം. ഡോക്ടർ ആകാൻ ആഗ്രഹിച്ചിരുന്ന അരവിന്ദ് സ്വാമി കൊളേജ് പഠനകാലത്ത് മോഡലിങ് ചെയ്തിരുന്നു. അതുവഴിയാണ് തളപതി എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. തുടർന്ന് റോജ, ബോംബെ തുടങ്ങിയ സിനിമകളിലൂടെ പ്രതീക്ഷിക്കാത്ത അത്രയും പ്രശംസയും പേരും അരവിന്ദ് സ്വാമിയെ തേടിയെത്തി.

Find out more: