ഉലകനായകൻ' എന്ന് വിളിക്കരുത്; അഭ്യർത്ഥനയുമായി നടൻ കമലഹാസൻ! കമൽ ഹാസന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കമൽ ഇന്റർനാഷണലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും താരത്തിന്റെ ട്വിറ്റർ വഴിയും ആണ് ഈ പ്രസ്ഥാവന എത്തിയിരിക്കുന്നത്. കലയാണ് വരുത്. വ്യക്തികൾ അല്ല. ഇനി മുതൽ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി എല്ലാവരും തന്റെ പേര് മാത്രമേ വിളിക്കാൻ പാടുള്ളു എന്ന് കമൽ പുറത്തുവിട്ട പ്രസ്ഥാവനയിൽ പറയുന്നു. കമൽ ഹാസനെ വിളിക്കുന്ന പേരാണ് ഉലകനായകൻ. എന്നാൽ ഇനി അങ്ങനെ ആരും വിളിക്കരുതെന്ന പ്രസ്ഥാവനയുമായി താരം തന്നെ എത്തി.സിനിമയിൽ നടൻ മാത്രയിട്ടല്ല കമൽഹാസൻ തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ളത്. സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും അദ്ദേഹം തൻരെ കഴിവ് പ്രകടപ്പിച്ചിട്ടുണ്ട്.
നടൻ മാത്രമല്ല, നിർമാതാവായും സംവിധായകനായും, തിരക്കഥാകൃത്തായും വിതരണക്കാരനായും, ഗാനരചയിതാവായും സംഗീത സംവിധായകനായും ഗായകനായും നൃത്തസംവിധായകനായും എല്ലാ കമൻ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയും കഴിവുള്ള മറ്റൊരു വ്യക്തി വേറെയുണ്ടായിട്ടില്ല. അതുകൊണ്ടാണ് ഉലകനായകൻ എന്ന വിശേഷണം ആരാധകർ കമലിന് നൽകിയത്. നവംബർ ഏഴിനായിരുന്നു കമൽഹാസൻ തന്റെ 70-ാം പിറന്നാൾ. ആരാധകർ വളരെ വിപുലമായി ആണ് ആഘോഷിച്ചത്. 70ാം പിറന്നാൾ ആഘോഷം കഴിഞ്ഞതിന് പിന്നാലെയാണ് ഇത്തരത്തിലൊരു പ്രസ്ഥാവനയുമായി കമലഹാസൻ എത്തുന്നത്. കമൽ ഹാസന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യൻ 2 ആയിരുന്നു. കമൽഹാസൻ എന്നോ, കമൽ എന്നോ കെ എച്ച് എന്നോ നിങ്ങൾക്ക് എന്നെ വിളിക്കാം. മാധ്യമങ്ങളും സിനിമ പ്രവർത്തരും ഇതു ശ്രദ്ധിക്കുമെന്ന് കരുതുന്നു എന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
എപ്പോഴും നിങ്ങളുടെ സ്നേഹം എന്റെ കൂടെ വേണം. ഞാൻ വളർന്നത് തന്നെ നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് എന്ന് കമൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
സിനിമ കരിയറിൽ മികച്ച പ്രകടനം നടത്തിയ അദ്ദേത്തിന് ആരാധകർ നൽകിയ പേരാണ് ഉലകനായകൻ. നിങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി. ഇനിയും എനിക്ക് സിനിമയെ കുറിച്ച് ഒരുപാട് പഠിക്കാനുണ്ട്. ഞാൻ ഇപ്പോഴും സിനിമയെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. കലയെക്കാൾ വലുതല്ല ഒരു കലാകാരനും. അതിനാൽ ഇത്തരത്തിലുള്ള വിശേഷങ്ങൾ ഉപയോഗിച്ച് തന്നെ വിളിക്കരുതെന്ന് കമൽഹാസൻ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
Find out more: