ബാന്ദ്ര വെസ്‌റ്റിലെ പാലി ഹില്ലിലാണ് നടൻ ബംഗ്ലാവ് വാങ്ങിയത്. ബോളിവുഡ് സെലിബ്രിറ്റികൾക്കും കായിക താരങ്ങൾക്കും പാലി ഹില്ലിൽ ആഡംബര വസതികളുണ്ട്. സൽമാൻ ഖാൻ, അക്ഷയ് കുമാർ, രൺവീർ സിംഗ്, കരീന കപൂർ, ടൈഗർ ഷ്രോഫ്, ക്രിക്കറ്റ് താരം കെഎൽ രാഹുൽ തുടങ്ങി സെലിബ്രിറ്റികൾക്ക് പാലി ഹിൽസിൽ വസതികളുണ്ട്. ഇവിടേക്കാണ് പൃഥ്വി കുടുംബസമേതം മാറിയതും. എന്നാൽ ഇതേ സമയത്താണ് പല വിധത്തിലുള്ള വാർത്തകളും പ്രചരിച്ചത്. സ്വത്തുക്കൾ ഭാഗം വയ്ക്കുന്നതിനെക്കുറിച്ച് തനിക്ക് ബുദ്ധി ഉണ്ടെന്നും അതിനാൽ അല്ല രാജു മുംബൈയിലേക്ക് പോയതെന്നും മല്ലിക പറഞ്ഞിരുന്നു. മാത്രമല്ല കൊച്ചുമകൾക്ക് മുംബൈയിലെ വലിയ സ്‌കൂളിൽ അഡ്മിഷൻ ആയിരുന്നു; അതിനു വേണ്ടി ആണ് അവർ മുംബൈയിലേക്ക് കുടുംബസമേതം പോയത്.
'എമ്പുരാൻ' ൻറെ തിരക്കിലാണിപ്പോൾ പൃഥ്വിരാജ്. അടുത്ത വർഷം മാർച്ചോടെ ചിത്രം റിലീസ് ചെയ്യും. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത 'ലൂസിഫർ' സിനിമയുടെ രണ്ടാം ഭാഗമാണ് 'എമ്പുരാൻ'. എറണാകുളത്തും തിരുവനന്തപുരത്തും സ്വന്തമായി ആഡംബര വീടുകൾ ഉള്ള രാജു ഒരു തികഞ്ഞ വാഹന പ്രേമി കൂടിയാണ്. ലംബോർഗിനി ബിഎംഡബ്ല്യു 7, മെർസിഡീസ് G-വാഗൺ, മിനി കൂപ്പർ മുതൽ നാലുകോടിയുടെ പോർഷ സ്പോർട്‌സ് കാറുകൾ വരെയുണ്ട് രാജുവിന്റെ ഗ്യാരേജിൽ. സ്വത്തുക്കൾ ഭാഗം വയ്ക്കുന്നതിനെക്കുറിച്ച് തനിക്ക് ബുദ്ധി ഉണ്ടെന്നും അതിനാൽ അല്ല രാജു മുംബൈയിലേക്ക് പോയതെന്നും മല്ലിക പറഞ്ഞിരുന്നു. മാത്രമല്ല കൊച്ചുമകൾക്ക് മുംബൈയിലെ വലിയ സ്‌കൂളിൽ അഡ്മിഷൻ ആയിരുന്നു; അതിനു വേണ്ടി ആണ് അവർ മുംബൈയിലേക്ക് കുടുംബസമേതം പോയത്. മുംബൈയിൽ സ്ഥിരതാമസം ആണെങ്കിലും മാസത്തിലെ ഇരുപതുദിവസവും സുപ്രിയയും പൃഥ്വിയും കൊച്ചിയിൽ ആണുള്ളതെന്നും മല്ലിക പറഞ്ഞിരുന്നു.