പ്രഭുദേവയുടെ കുടുംബം തകർത്ത പ്രണയം; വിവാദങ്ങളിൽ അകപ്പെട്ട് കത്തിനിൽക്കുമ്പോൾ 40 ആം പിറന്നാൾ ആഘോഷവും! ഡയാന കുര്യൻ എന്ന നയൻതാരയുടെ സിനിമ ജീവിതവും വ്യക്തി ജീവിതവും എന്നും വിവാദങ്ങൾ നിറഞ്ഞതാണ്. ഇന്ന് നയൻതാര തന്റെ നാൽപതാം പിറന്നാൾ ആഘോഷിക്കുന്നത് പോലും കത്തി നിൽക്കുന്ന വിവാദങ്ങൾക്കൊപ്പമാണ്. മനസ്സിനക്കരെ, വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ പതിയെ ചുവടുവയ്ക്കുന്നതിനിടയിലായിരുന്നു നയൻതാര തമിഴിലേക്ക് പോയത്. അയ്യ എന്ന ചിത്രത്തിലൂടെ ശരത് കുമാറിന്റെ നായികയായി തുടക്കം കുറിച്ചു. പിന്നീടുള്ള നയൻതാരയുടെ മാറ്റം വിവാദങ്ങൾക്കും വഴിവച്ചു. ഗജിനിയിലെ നയൻതാരയുടെ ഗ്ലാമർ പരിവേഷം കണ്ട് മലയാളികൾ ഞെട്ടി എന്ന് തന്നെ പറയാം. പിന്നീട് ലക്ഷ്മി, ബോസ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെ നയൻതാര തന്റെ ഗ്ലാമർ പരിവേഷത്തിന്റെ പൂർണതയിലെത്തി.
അതിനിടയിൽ ബില്ലയിലെ ബിക്കിനിയെല്ലാം ചർച്ചയായിരുന്നു. നയൻതാര എന്ന ലേഡി സൂപ്പർ സ്റ്റാറിന്റെ വളർച്ച വിവാദങ്ങൾക്കൊപ്പമാണെന്ന് പറയാതെ വയ്യ. വാസ്തവത്തിൽ ഓരോ ഘട്ടത്തിലും സംഭവിച്ച വിവാദങ്ങളാണ് നയൻതാരയെ വളർത്തിക്കൊണ്ടു വന്നതെന്നും പറയാം. എന്നാൽ നയൻതാരയ്ക്ക് നേരെ വിദ്വേഷം ജനിപ്പിക്കുന്ന വിധമുള്ള വിമർശനങ്ങളുണ്ടായത്, പ്രഭുദേവയുമായുള്ള പ്രണയത്തിന് ശേഷമാണ്. നയൻതാരയ്ക്ക് വേണ്ടി പ്രഭുദേവ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു. തന്റെ ഭർത്താവിനെ തട്ടിയെടുക്കുന്നു എന്ന് പറഞ്ഞ് പ്രഭുദേവയുടെ ഭാര്യ രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായി. ഒത്തിരിനി നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് ആ ബന്ധം വേർപിരിഞ്ഞ് പ്രഭുദേവ നയൻതാരയ്ക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചത്. കൈയ്യിൽ പ്രഭുദേവയുടെ പേരിന്റെ ആദ്യാക്ഷരം പച്ച കുത്തിയായിരുന്നു നയൻതാര തന്റെ പ്രണയത്തിന്റെ ആഴം വ്യക്തമാക്കിയത്.
പ്രഭുദേവയെ വിവാഹം ചെയ്യാൻ വേണ്ടി ക്രിസ്തുമതത്തിൽ നിന്ന് മാറി, നയൻ ഹിന്ദു മതം സ്വീകരിക്കുകയും, നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. പക്ഷേ ആ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. പ്രഭുദേവയെ വിവാഹം ചെയ്യാൻ വേണ്ടി നയൻതാര സിനിമ ഉപേക്ഷിച്ചതും, പോയതിലും വേഗത്തിൽ തിരിച്ചെത്തിയതും വാർത്തയായി. വസ്ത്രധാരണത്തിലെ മാറ്റം നയൻതാരയെ വിമർശനങ്ങളുടെ പാത്രമാക്കുമ്പോഴാണ് ചില പ്രണയ ഗോസിപ്പുകളും പുറത്തുവരുന്നത്. ചിമ്പുവുമായുള്ള ഒരു ചുംബന രംഗം പുറത്ത് വന്നതോടെ നടിയുടെ ഇമേജിനെ അത് കാര്യമായി ബാധിച്ചു. എന്റെ ജീവിതവും, തീരുമാനങ്ങളും എന്റേത് മാത്രമാണ്, അതിൽ മറ്റുള്ളവർക്ക് ചോദ്യം ചെയ്യാനുള്ള അധികാരമില്ലെത്ത് നയൻ വീണ്ടും ആവർത്തിച്ചു.
ആ പ്രണയ പരാജയവും അന്ന് വാർതകളിൽ ഇടം നേടിയിരുന്നു.ഇപ്പോൾ ധനുഷുമായുള്ള തുറന്ന യുദ്ധം വരെ വന്നു നിൽക്കുന്നു നയൻതാരയെ സംബന്ധിച്ച പ്രശ്നങ്ങളും വാർത്തകളും. തന്റെ ഡോക്യുമെന്ററിയ്ക്ക് നാനും റൗഡിതാൻ എന്ന ചിത്രത്തിലെ വീഡിയോകളും പാട്ടും, ഫോട്ടോകളും ഉപയോഗിക്കാൻ ധനുഷ് അനുവദിച്ചില്ല, മൂന്ന് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് ധനുഷ് 10 കോടി ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് രംഗത്തെത്തിയതാണ് ഇപ്പോൾ ചർച്ചാ വിഷയം.എന്നാൽ രണ്ടാം വരവിൽ നയൻതാര സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി ലക്ഷ്യം വച്ചിരുന്നു. ഗ്ലാമർ പ്രദർശനമല്ല, സെൽഫ് പ്രമോഷനാണ് അവിടെ വേണ്ടത് എന്ന് തിരിച്ചറിഞ്ഞ നടി ആ വഴി ശ്രമങ്ങൾ തുടർന്നു. അതിനിടയിലായിരുന്നു വിഘ്നേശ് ശിവനുമായുള്ള പ്രണയം. തന്നെക്കാൾ പ്രായം കുറഞ്ഞ യുവ സംവിധായകനുമായുള്ള നയൻതാരയുടെ പ്രണയവും വിവാദമായി. വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതുവരെ ആ വിവാദവും ആഘോഷിക്കപ്പെട്ടു.
Find out more: