പണമോ വിഷയങ്ങളോ ഇതുവരെ ബാധിച്ചിട്ടില്ല; പഴയ വൈബിൽ മഞ്ജുവും, സിമിയും! വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ സഹ മത്സരരാതികളായി എത്തി ഇപ്പോൾ ജീവിതത്തിൽ അത്രയും ഗാഢമായ സൗഹൃദത്തിൽ എത്തിയ രണ്ടുപേരാണ് മഞ്ജുവും സിമിയും. ബ്ലാക്കീസ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയും മഞ്ജു പത്രോസും സിമിയും പങ്കുവെയ്ക്കുന്ന വീഡിയോകൾ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെ പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വ്ലോഗ് നിർത്താൻ ഞങ്ങൾക്ക് രണ്ടുമൂന്നു കാരണങ്ങൾ ഉണ്ട്. കൊറോണയുടെ സമയത്ത് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ, ഞങ്ങളുടെ ഒരു സ്ട്രെസ് റിലീഫിനും മറ്റുമായി ഞങ്ങൾ തുടങ്ങിയ ഒരു സംഭവം ആണ് ഈ വ്ലോഗ്. അല്ലാതെ ഇതിൽ നിന്നും വരുമാനം വേണം ജീവിതോപാധി ആകണം എന്നൊന്നും എവിടെയും നമ്മൾ ചിന്തിച്ചിട്ടുപോലുമില്ല.
അതുപോലെ തന്നെ ഞങ്ങൾക്ക് വലിയ വരുമാനം ഒന്നും കിട്ടിയതുമില്ല. ആത്മാർത്ഥ സുഹൃത്തുക്കൾ ആണ് മഞ്ജു പത്രോസും സിമി സാബുവും.ഒരാൾ ബിസിനസിലേക്കും ഒരാൾ ഒന്ന് രണ്ടു പ്രോജക്ടിലേക്കും ഒക്കെ തിരിഞ്ഞതോടെ വ്ലോഗ് സീരിയസ് ആയി ചെയ്യാൻ സമയം തികയാതെ വന്നു., മാത്രമല്ല ഈ വ്ലോഗ് മുൻപോട്ട് കൊണ്ട് പോകണം എങ്കിൽ നല്ല ചിലവും ഉണ്ട്. പോക്കറ്റിൽ നിന്നും എടുത്താണ് പലതും ചെയ്തത്. അങ്ങനെ ഞങ്ങൾ കുറേക്കാലം നിർത്തി വച്ചതാണ്. ഞങ്ങൾ ഒരുമിച്ചു കണ്ടിട്ടും ഒരുപാട് നാളുകൾ ആയിരുന്നു. പരിചയക്കാർ വരെ ചോദിച്ചു ഞങ്ങൾ തമ്മിൽ എന്തെങ്കിലും വിഷയങ്ങൾ ഉണ്ടോ എന്ന്. എന്നാൽ അതല്ല ഞങ്ങൾ ആ ഒരു അവസ്ഥയിലേക്ക് എത്തിയിട്ടില്ല. അങ്ങനെ മുൻ പോട്ട് പോകുന്നതിന്റെ ഇടയിലാണ് ഒരു കാര്യം മനസിലാകുന്നത് ഈ വ്ലോഗും കാര്യങ്ങളും ഒക്കെ വളരെ സീരിയസ് ആയി കൊണ്ട് പോകുന്ന, ഒരുപാട് ആളുകൾ ഉണ്ട്.
അത്തരക്കാരുടെ ഇടയിൽ ഞങ്ങൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല എന്നതാണ് സത്യം. പിന്നെ നമ്മൾക്ക് തന്നെ ഒരു ചമ്മൽ തുടങ്ങി, അങ്ങനെ കോൺഫിഡൻസ് ഇല്ലാതെ ആയി. പിന്നെ പയ്യെ പയ്യെ അതങ് അങ്ങനെ നിർത്തി. പിന്നെ നമ്മൾ രണ്ടാളും തിരക്കിൽ ആയി. ഞങ്ങൾ വീട്ടിൽ ഇരുന്നപ്പോൾ പക്ഷേ എന്തെങ്കിലും ചെയ്യണം എന്നൊരു തോന്നൽ പിന്നെയും മനസിലേക്ക് എത്തി അതുകൊണ്ടുതന്നെ വെബ് സീരീസ് ആയി നമ്മൾ എത്താം എന്നുമാത്രം തീരുമാനിച്ചു. അതിന്റെ പിന്നാമ്പുറത്ത് നമ്മൾ മാത്രമാകുമെന്നും പറയട്ടെ. പിന്നെ ഏതെങ്കിലും കാരണം കൊണ്ട് വെബ് സീരീസ് സക്സസ് ആയില്ല എങ്കിൽ നമ്മൾ ഉറപ്പായും വ്ലോഗിലേക്ക് തിരിയും- മഞ്ജുവും സിമിയും അറിയിച്ചു.
നമ്മൾ ഒരുമിച്ചൊരു സംരഭം തുടങ്ങി, എന്നാൽ അവിടെയും ഒരു ക്ലാഷും ഞങ്ങൾക്ക് വിഷയം ആയില്ല. പണം ഒക്കെ കൂടുതൽ വരുമ്പോൾ അല്ലെങ്കിൽ പങ്കിട്ട് ബിസിനെസ്സ് തുടങ്ങുമ്പോൾ അവിടെ ഉണ്ടാകുന്ന വിഷയങ്ങൾ ഒക്കെയാണ് എല്ലാ സൗഹൃദങ്ങൾക്ക് ഇടയിലും വിഷയം ആകുന്നത്. എന്നാൽ ഞങ്ങൾക്ക് പങ്കിടാൻ പണവും ഇല്ല കൂട്ട ബിസിനസും ഞങ്ങൾക്ക് ഇടയിൽ ഇല്ല. പിന്നെ ഇനിയിപ്പോ അങ്ങനെ ഉണ്ടായാൽ തന്നെ തമ്മിൽ ഒരു അടി ഉണ്ടാകും എന്ന് തോന്നുന്നില്ല. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്ക് ഇടയിൽ ഉള്ള സ്നേഹവും സൗഹൃദവും അങ്ങനെ ഉണ്ട്. പക്ഷെ കാണാൻ മാത്രം സമയമില്ല. അല്ലാതെ ഞങ്ങൾ തമ്മിൽ അടിച്ചു പിരിഞ്ഞിട്ടില്ല.
Find out more: