നിങ്ങളുടെ പഴയ ബാലയായി ഞാൻ തിരിച്ചുവരും; മനോഹരമായ പുതിയ വീട്ടിൽ കോകിലയ്‌ക്കൊപ്പം ബാല! തമിഴിനെക്കാൾ, മലയാളത്തിൽ തന്നെയാണ് ബാല കൂടുതൽ സിനിമകൾ ചെയ്തത്. തമിഴും മലയാളവും കലർത്തിയ ബാലയുടെ സംസാര രീതിയെയും ആരാധകർ ഇഷ്ടപ്പെട്ടു. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം, ബാലയുടെ പങ്കാളിയായിരുന്ന എലിസബത്തും മലയാളി തന്നെയായിരുന്നു. അതിനിടയിൽ ബാലയുടെ ജീവിതത്തിൽ പലതും സംഭവിച്ചു. അമൃതയുമായുള്ള പ്രശ്‌നം മൂർധന്യാവസ്ഥയിലെത്തിയതും, ആ പ്രശ്‌ന കോലാഹലങ്ങൾക്കിടയിൽ മുറപ്പെണ്ണ് കോകിലയെ വിവാഹം ചെയ്തതും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി. കേരളത്തിൽ വച്ചു തന്നെയായിരുന്നു ആ വിവാഹവും. എല്ലാം കഴിഞ്ഞ്, ഇപ്പോൾ കൊച്ചി വിടുകയാണ് എന്ന് പറഞ്ഞ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാല വിശേഷം പങ്കുവയ്ക്കുന്നുണ്ടായിരുന്നു. തമിഴ്‌നാട്ടുകാരനായ ബാലയെ ഭാഷയോ ദേശമോ ഒന്നും നോക്കാതെയാണ് മലയാളികൾ സ്വീകരിച്ചതും ഇഷ്ടപ്പെട്ടതും.





 മലയാളിയായ അമൃത സുരേഷ് ഭാര്യയായതോടെ കേരളക്കരയോടുള്ള ബാലയുടെ അടുപ്പം കൂടി.എവിടെയാണെന്നോ, എങ്ങോട്ടേക്കാണെന്നോ ബാല വ്യക്തമാക്കിയിരുന്നില്ല. എന്നാൽ സ്വർഗ്ഗം പോലെ മനോഹരമായ ഒരിടത്തേക്കാണ് ബാല ഭാര്യയ്‌ക്കൊപ്പം മാറിയത് എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെ വ്യക്തം. കായലിനോരത്ത് ഒരു ചെറിയ വീട്ടിലേക്കാണ് ബാലയും കോകിലയും താമസം മാറിയിരിക്കുന്നത്. കേരളീയ അന്തരീക്ഷമുള്ള ഒരിടം തന്നെയാണ്. ഞാൻ ചെയ്ത നന്മകൾ ഇനിയും തുടരും, പക്ഷേ ഇനി ഞാൻ കൊച്ചിയിൽ ഇല്ല. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മളൊന്നിച്ച് കൊച്ചിയിലുണ്ടായിരുന്നു, ഇപ്പോൾ ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കുകയാണ്. ഒരുപാട് ദൂരേയ്ക്ക് ഒന്നുമല്ല, എന്നിരുന്നാലും എന്നെ സ്‌നേഹിച്ചവരോട് പറയാതെ വരുന്നതെങ്ങനെ. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്. 





പ്രിയരേ, എന്നെ സ്‌നേഹിച്ചതുപോലെ എന്റെ കോകിലയെയും നിങ്ങൾ സ്‌നേഹിക്കണം. എന്റെ കുടുംബത്തിന് വേണ്ടി, ആരോഗ്യത്തിന് വേണ്ടി, മനസുഖമുള്ള ഒരു ജീവിതത്തിന് വേണ്ടി തത്ക്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല, ഏവരും സന്തോഷമായിരിക്കട്ടെ' എന്ന് പറഞ്ഞ് രണ്ട് ദിവസം മുൻപ് പോസ്റ്റ് പങ്കുവച്ചിരുന്നു. 'ദൈവം ഞങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ ബിഗ് ബി ബാലയായി ഞാൻ തിരിച്ചെത്തും. ഏറ്റവും മികച്ച ക്രിയേറ്ററായ ഷാലു കെ ജോർജിനും, ഈ വീഡിയോ എടുത്തു തന്ന സഹോദര തുല്യനായ ഫോട്ടോഗ്രാഫർ ഷാലു പേയാടിനും നന്ദി. ഞാൻ കൊച്ചി വിട്ടു, പക്ഷേ നിങ്ങളുടെ എല്ലാവരുടെയും മനസ്സിലുണ്ടാവുമെന്ന് വിശ്വസിക്കുന്നു' എന്നു പറഞ്ഞു കൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. പുതിയ തുടക്കത്തിന് ആശംസകൾ അറിയിച്ച് ആരാധകർ എത്തി.തമിഴ്‌നാട്ടുകാരനായ ബാലയെ ഭാഷയോ ദേശമോ ഒന്നും നോക്കാതെയാണ് മലയാളികൾ സ്വീകരിച്ചതും ഇഷ്ടപ്പെട്ടതും. 





മലയാളിയായ അമൃത സുരേഷ് ഭാര്യയായതോടെ കേരളക്കരയോടുള്ള ബാലയുടെ അടുപ്പം കൂടി.എവിടെയാണെന്നോ, എങ്ങോട്ടേക്കാണെന്നോ ബാല വ്യക്തമാക്കിയിരുന്നില്ല. എന്നാൽ സ്വർഗ്ഗം പോലെ മനോഹരമായ ഒരിടത്തേക്കാണ് ബാല ഭാര്യയ്‌ക്കൊപ്പം മാറിയത് എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെ വ്യക്തം. കായലിനോരത്ത് ഒരു ചെറിയ വീട്ടിലേക്കാണ് ബാലയും കോകിലയും താമസം മാറിയിരിക്കുന്നത്. കേരളീയ അന്തരീക്ഷമുള്ള ഒരിടം തന്നെയാണ്. ഞാൻ ചെയ്ത നന്മകൾ ഇനിയും തുടരും, പക്ഷേ ഇനി ഞാൻ കൊച്ചിയിൽ ഇല്ല. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മളൊന്നിച്ച് കൊച്ചിയിലുണ്ടായിരുന്നു, ഇപ്പോൾ ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കുകയാണ്. ഒരുപാട് ദൂരേയ്ക്ക് ഒന്നുമല്ല, എന്നിരുന്നാലും എന്നെ സ്‌നേഹിച്ചവരോട് പറയാതെ വരുന്നതെങ്ങനെ.

Find out more: