ഞാനിപ്പോഴും സിംഗിൾ ആണെന്ന് കരുതിയോ? പ്രണയം വെളിപ്പെടുത്തി വിജയ് ദേവരകൊണ്ട! ആരാധകർ വളരെ അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വിവാഹമാണ് വിജയ് ദേവരകൊണ്ടയുടേത്. നടി രശ്മിക മന്ദാനയുമായി വിജയ് ദേവരകൊണ്ട പ്രണയത്തിലാണ് എന്ന വാർത്ത ഇപ്പോഴും നിലനിൽക്കെ, താൻ പ്രണയത്തിലാണെന്ന് വിജയ് ദേവരകൊണ്ട വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാവുന്നത്. മുംബൈയിൽ ഒരു മ്യൂസിക് വീഡിയോ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോൾ നൽകിയ അഭിമുഖത്തിലാണ് വിജയ് ദേവരകൊണ്ട തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. അൺകണ്ടീഷണൽ ലവ്വിനെ കുറിച്ച് ചോദിച്ചപ്പോൾ നടൻ വാചാലനായി. 'പ്രണയിക്കപ്പെടുന്നത് എന്താണെന്ന് എനിക്കറിയാം, പ്രണയിക്കുന്നതും അറിയാം.
പക്ഷേ അത് നിരുപാധിക പ്രണയമാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല, കാരണം എന്റെ പ്രണയത്തിൽ എനിക്ക് പ്രതീക്ഷകളുണ്ട്' എന്ന് പറഞ്ഞുകൊണ്ട് നടൻ സംസാരിച്ചു തുടങ്ങി. ഇന്റസ്ട്രിയിലെ ചില ക്രോണിക് ബാച്ചിലേഴ്‌സിനെ പിടിച്ചു കെട്ടിക്കാൻ ആരാധകർക്കെന്തോ വല്ലാത്ത ഉത്സാഹമാണ്. പിന്നീട് ഒരു ഗെയിം സെക്ഷനിലാണ് താൻ പ്രണയത്തിലാണെന്ന് നടൻ വെളിപ്പെടുത്തുന്നത്. എനിക്ക് പ്രണയമുണ്ട്, ഒരു സഹതാരത്തെ ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്. എനിക്കിപ്പോൾ 35 വയസ്സായി, ഞാനിപ്പോഴും സിംഗിളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ. വിവാഹം കഴിക്കുന്നത് ഒരു ചോയ്‌സ് അല്ലാത്ത പക്ഷം, നമ്മളെല്ലാവരും വിവാഹിതരാവേണ്ടവരാണ്- വിജയ് ദേവരകൊണ്ട പറഞ്ഞു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള നിരുപാധിക പ്രണയം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷേ എന്റെ അറിവില്ലായ്മയായിരിക്കാം. എന്തൊക്കെ പറഞ്ഞാലും സ്‌നേഹിക്കപ്പെടുന്നത് നല്ലതാണ്.
മറ്റെല്ലാം അമിതമായി റൊമാന്റിസൈസ് ചെയ്യപ്പെട്ടതാണ്. പ്രണയത്തിൽ നിബന്ധനകൾ ഉണ്ടാവുന്നത് നല്ലതാണെന്നാണ് ഞാൻ കരുതുന്നത്- വിജയ് ദേവരകൊണ്ട പറഞ്ഞു. ഒരു ചാനൽ ഷോയ്ക്കിടയിൽ രശ്മിക വിജയ് ദേവരകൊണ്ടയെ വിളിച്ചതും, സ്പീക്കറിലാണെന്ന് അറിയാതെ നടൻ വളരെ റൊമാന്റിക്കായി പ്രതികരിച്ചതും വൈറലായിരുന്നു. ഇനി വിജയ് ദേവരകൊണ്ട ഉദ്ദേശിച്ചത് രശ്മികയെ അല്ലെങ്കിൽ ആരായിരിക്കും ആ പ്രണയിനി എന്ന സംശയത്തിലാണ് ആരാധകർ. Vijay Deverakonda, Vijay Deverakonda in love, Vijay Deverakonda rashmika mandanna, Vijay Deverakonda age, വിജയ് ദേവരകൊണ്ട, രശ്്മിക മന്ദാന, പ്രണയം രശ്മികയും വിജയ് യും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇരുവരും ഒരുമിച്ചുള്ള ചില സ്വകാര്യ ചിത്രങ്ങൾ ലീക്കായി എങ്കിലും, രണ്ടുപേരും ഔദ്യോഗികമായി ഇക്കാര്യം അംഗീകരിച്ചിട്ടില്ല.
Find out more: