അദ്ദേഹം ഒരു ലെജന്റ് ആണ്; എ ആർ റഹ്‌മാന്റെ മകന്റെ വാക്കുകൾ! എ ആർ റഹ്‌മാനും ഭാര്യയും തമ്മിലുള്ള വിവാഹ മോചനം വ്യക്തികൾ എന്ന നിലയിൽ ഇരുവർക്കും അത്യാവശ്യമായ ഒന്നായിരുന്നുവെങ്കിലും, അതിലൂടെ കടന്ന് പോകുന്ന ഈ അവസ്ഥ ഇരുവരുടെയും ചുറ്റുമുള്ളവരെയും വേദനിപ്പിയ്ക്കുന്നതാണ്. വൈകാരികമായ സംഘർഷങ്ങളെ തുടർന്നാണ് വിവാഹ മോചനം എന്ന് സൈറ ബാനുവാണ് ആദ്യം അറിയിച്ചത്. പിന്നാലെ വാർത്ത സ്ഥിരീകരിച്ച് വിഷമത്തോടെ എ ആർ റഹ്‌മാൻ പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. പക്ഷേ അതിന് ശേഷം റഹ്‌മാന്റെ ട്രൂപ്പിലുള്ള മോഹിനി ഡെ എന്ന ഗിറ്റാറിസ്റ്റും വേർപിരിയൽ പ്രഖ്യാപിച്ചതോടെ, റഹ്‌മാന്റെ വിവാഹ മോചനം വളച്ചൊടിക്കപ്പെട്ടു. വളരെ വിഷമം പിടിച്ച ഒരു സമയത്തിലൂടെയാണ് ഇപ്പോൾ എ ആർ റഹ്‌മാന്റെ കുടുംബം കടന്നു പോകുന്നത്.
'എന്റെ അച്ഛൻ ഒരു ഇതിഹാസമാണ്, അദ്ദേഹത്തിന്റെ അവിശ്വസനീയമായ സംഭാവനകൾ മാത്രമല്ല, വർഷങ്ങളായി അദ്ദേഹം നേടിയ മൂല്യങ്ങൾക്കും ബഹുമാനത്തിനും സ്‌നേഹത്തിനും വേണ്ടി. ഇത്തരത്തിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ വാർത്തകൾ പ്രചരിക്കുന്നത് കാണുമ്പോൾ നിരാശയുണ്ട്. ഒരാളുടെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് സംസാരിക്കുമ്പോൾ സത്യത്തിന്റെയും ബഹുമാനത്തിന്റെയും പ്രാധാന്യം നമുക്കെല്ലാവർക്കും ഓർമ്മിക്കാം. അത്തരം തെറ്റായ വിവരങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി വിട്ടുനിൽക്കുക. അദ്ദേഹത്തിന്റെ അന്തസ്സിനെയും നിങ്ങളിൽ എല്ലാവരിലും അദ്ദേഹം ചെലുത്തിയ അവിശ്വസനീയമായ സ്വാധീനത്തെയും നമുക്ക് ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാം' അമീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മകൻ അമീൻ. അച്ഛനെ കുറിച്ച് ഇത്തരത്തിലുള്ള തെറ്റായ വാർത്ത പ്രചരിപ്പിയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് അമീൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.ഭാര്യയുമായുള്ള വേർപിരിയലിൽ വിഷമിച്ചു നിൽക്കുന്ന റഹ്‌മാനും, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്കും ഏറ്റവും വേദനിപ്പിച്ച വാർത്ത, പിന്നാലെ മോഹിനി ഡേയുമായി ചേർത്തുവന്ന ഗോസിപ്പ് ആയിരുന്നു. എആർ റഹ്‌മാന്റെയും സൈറ ബാനുവിന്റെയും വിവാഹ മോചനത്തിന് മറ്റൊരാളുടെ വിവാഹ മോചനവും കാരണമല്ല എന്ന് സൈറ ബാനുവിന്റെ അഭിഭാഷക അഡ്വക്കറ്റ് വന്ദന ഷ വ്യക്തമാക്കുകയും ചെയ്തു.
പിന്നാലെ വാർത്ത സ്ഥിരീകരിച്ച് വിഷമത്തോടെ എ ആർ റഹ്‌മാൻ പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. പക്ഷേ അതിന് ശേഷം റഹ്‌മാന്റെ ട്രൂപ്പിലുള്ള മോഹിനി ഡെ എന്ന ഗിറ്റാറിസ്റ്റും വേർപിരിയൽ പ്രഖ്യാപിച്ചതോടെ, റഹ്‌മാന്റെ വിവാഹ മോചനം വളച്ചൊടിക്കപ്പെട്ടു. വളരെ വിഷമം പിടിച്ച ഒരു സമയത്തിലൂടെയാണ് ഇപ്പോൾ എ ആർ റഹ്‌മാന്റെ കുടുംബം കടന്നു പോകുന്നത്.'എന്റെ അച്ഛൻ ഒരു ഇതിഹാസമാണ്, അദ്ദേഹത്തിന്റെ അവിശ്വസനീയമായ സംഭാവനകൾ മാത്രമല്ല, വർഷങ്ങളായി അദ്ദേഹം നേടിയ മൂല്യങ്ങൾക്കും ബഹുമാനത്തിനും സ്‌നേഹത്തിനും വേണ്ടി. ഇത്തരത്തിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ വാർത്തകൾ പ്രചരിക്കുന്നത് കാണുമ്പോൾ നിരാശയുണ്ട്. ഒരാളുടെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് സംസാരിക്കുമ്പോൾ സത്യത്തിന്റെയും ബഹുമാനത്തിന്റെയും പ്രാധാന്യം നമുക്കെല്ലാവർക്കും ഓർമ്മിക്കാം.
Find out more: