പേരാലിൽ മണികെട്ടിയാൽ ഏതാഗ്രഹവും സാധിച്ചു തരും; ദേവിയെ തൊഴുത് സുരേഷ് ഗോപിയും രാധികയും! സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരന് മുൻപേ മലയാളികൾ ഇഷ്ടപ്പെട്ട ആക്ഷൻ ഹീറോ. നടന്റെ വിശേഷങ്ങൾ അറിയുന്നതും, കുടുംബ സന്തോഷങ്ങൾ അറിയുന്നതിനും മലയാളികൾക്ക് എന്നും താത്പര്യമുള്ള കാര്യമാണ്. ഇപ്പോൾ ഭാര്യ രാധികയ്ക്കൊപ്പം ക്ഷേത്ര ദർശനം നടത്തിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. 'പേരാലിൽ മണികെട്ടിയാൽ ഏതാഗ്രഹവും സാധിച്ചു തരുന്ന കാട്ടിൽ മേക്കതിൽ ദേവിയെ തൊഴുതു മടങ്ങിയ ഒരു സായാഹ്നം' എന്ന ക്യാപ്ഷനോടെയാണ് രാധികയ്ക്കൊപ്പമുള്ള ചിത്രം സുരേഷ് ഗോപി പങ്കുവച്ചത്. സുരേഷ് ഗോപിയുള്ള ഇഷ്ടവും, ആ ക്ഷേത്രത്തോടുള്ള ഭക്തിയും അറിയിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
ഏതാഗ്രഹമാണ് ഇനി സുരേഷേട്ടന് ബാക്കി എന്ന് ചിന്തിക്കുന്ന ആരാധകരുമുണ്ട്.രാഷ്ട്രീയ പരമായി പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, സുരേഷ് ഗോപി എന്ന നടനെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ബന്ധങ്ങൾക്ക് എന്നും പ്രാധാന്യം നൽകുന്ന രാധിക, സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതിന് ശേഷം, അദ്ദേഹത്തിന് എത്തിപ്പെടാൻ സാധിക്കാത്ത ചടങ്ങുകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അത് പണ്ടും അങ്ങനെയായിരുന്നു. സുരേഷ് ഗോപി ഷൂട്ടിങ് തിരക്കിലായിരുന്ന കാലത്ത്, കുടുംബം നോക്കിയതും നാല് മക്കളെ പഠിപ്പിച്ചതും എല്ലാം രാധിക തന്നെയാണ്.ആറന്മുള പൊന്നമയ്യുടെ കൊച്ചുമകളായ രാധികയ്ക്ക് സിനിമയിൽ പിന്നണി പാടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബത്തിനാണ് രാധിക പ്രാധാന്യം നൽകുന്നത്.
രാധികയുടെ എളിമയുള്ള സംസാരവും, ആരെയും ആകർഷിക്കുന്ന സൗന്ദര്യവും പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ മകളുടെ കാല്യാണത്തിനും രാധികയുടെ സൗന്ദര്യവും പെരുമാറ്റവും ചർച്ചയായിരുന്നു.സുരേഷ് ഗോപിയോളം തന്നെ അദ്ദേഹത്തിൻരെ ഭാര്യ രാധികയും ആരാധകർക്ക് ഏറെ പരിചിതയാണ്. രാധിക തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചെല്ലാം പല ആവർത്തി സുരേഷ് ഗോപി തന്നെ പറഞ്ഞിട്ടുള്ളതുമാണ്.
തന്റെ സ്വപ്നത്തിലെ ഭാര്യാ സങ്കൽപത്തിന് പൂർണത നൽകിയവൾ എന്നാണ് രാധികയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞിട്ടുള്ളത്. ഗായിക കൂടെയായ രാധിക ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് സുരേഷ് ഗോപിയുമായുള്ള വിവാഹം കഴിഞ്ഞത്. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. സുരേഷ് ഗോപിയുള്ള ഇഷ്ടവും, ആ ക്ഷേത്രത്തോടുള്ള ഭക്തിയും അറിയിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ഏതാഗ്രഹമാണ് ഇനി സുരേഷേട്ടന് ബാക്കി എന്ന് ചിന്തിക്കുന്ന ആരാധകരുമുണ്ട്.
Find out more: