മൂന്ന് പതിറ്റാണ്ടായുള്ള പ്രണയത്തെ കുറിച്ച് തൃഷ കൃഷ്ണൻ; വിജയ് എവിടെ എന്ന് ആരാധകർ! വലിയ റോസ് പൂക്കളുടെ ഒരു ബൊക്കയുമായി തൃഷ നിൽക്കുന്ന ഫോട്ടോ പങ്കുവച്ചപ്പോൾ മുതൽ, തൃഷ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വ്യക്തികളോടുള്ള പ്രണയം തന്നിൽ ഇപ്പോഴില്ല എന്ന് ഓരോ പോസ്റ്റിലും, അഭിമുഖത്തിലും തൃഷ വ്യക്തമാക്കുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായുള്ള തന്റെ മറ്റൊരു പ്രണയത്തെ കുറിച്ചാണ് ഇപ്പോൾ തൃഷയുടെ പോസ്റ്റ്, ജപ്പാനോടുള്ള പ്രണയം! 'നിന്നെ ഞാൻ അവസാനമായികണ്ടിട്ട് മൂന്ന് പതിറ്റാണ്ടുകളായി. അന്നുമുതലേ നിന്നെ പ്രണയിക്കുന്നു, ഇപ്പോൾ അതിനേക്കാൾ ഇഷ്ടം തോന്നുന്നു. ജപ്പാൻ, നീ ശരിക്കും ഒരു വൈബ് ആണ്' എന്ന് പറഞ്ഞുകൊണ്ടാണ് തൃഷയുടെ പോസ്റ്റ്. രണ്ട് സെൽഫിയും, ജപ്പാനിലെ മനോഹരമായ രാത്രി കാഴ്ചയും തൃഷ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
തൃഷ കൃഷ്ണ അവിവാഹിതയായി തുടരുന്നത് ആരാധകരെ സംബന്ധിച്ച് വലിയൊരു വിഷമം തന്നെയാണ്. നടിയൊടു ഏതൊരു പോസ്റ്റിനെയും പ്രതീക്ഷയോടെയാണ് കാണുന്നത്. വിജയ് എവിടെ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റിന് താഴെ കമന്റുകൾ വരുന്നത്. സമീപകാലത്തായി തൃഷയെയും വിജയ് യെയും ചേർത്ത് നിരവധി ഗോസിപ്പുകൾ വന്നിരുന്നു. വിജയ് യുടെ കഴിഞ്ഞ ബർത്ത് ഡേയ്ക്ക് ഒരുമിച്ചെടുത്ത സ്വകാര്യ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയാണ് ഗോസിപ്പുകൾ ചൂടുപിടിച്ചത്. എന്നാൽ തങ്ങളുടെ സൗഹൃദത്തെ അതൊന്നും ബാധിച്ചിട്ടില്ല എന്ന് ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളിലൂടെ മറുപടി പറഞ്ഞു. ലിയോ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ വിജയ് യും തൃഷയും ഒന്നിച്ചഭിനയിച്ചത്. അതിന് ശേഷം ദ ഗോട്ട് എന്ന ചിത്രത്തിൽ വിജയ് യോടുള്ള സൗഹൃദത്തിന്റെ പേരിൽ ഒരു ഗാന രംഗത്തും തൃഷ എത്തിയിരുന്നു.
അജിത്ത്, കമൽ ഹാസൻ, മോഹൻലാൽ തുടങ്ങിയവർക്കൊപ്പമുള്ള സിനിമകളാണ് ഇനി തൃഷയുടേതായി വരാനിരിയ്ക്കുന്നത്. സിനിമ തിരക്കുകൾക്കിടയിലും സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദ യാത്രകളും വിദേശ യാത്രകളും തൃഷ മിസ്സ് ചെയ്യാറില്ല. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ സൗഹൃദങ്ങൾ താൻ വളരെ അധികം ആസ്വദിക്കുന്നു എന്നും തൃഷ കൃഷ്ണ പറഞ്ഞിരുന്നു. അടുത്തിടെ തന്റെ പെൺ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ഗേൾസ് ട്രിപ്പ് ഫോട്ടോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തതാണ്.നിലവിൽ വാരിവലിച്ച് സിനിമകൾ ചെയ്യുന്നതിന് പകരം, തനിക്കിഷ്ടമുള്ള സിനിമകൾ തിരഞ്ഞെടുത്ത് ചെയ്യുകയാണ് തൃഷ. അജിത്ത്, കമൽ ഹാസൻ, മോഹൻലാൽ തുടങ്ങിയവർക്കൊപ്പമുള്ള സിനിമകളാണ് ഇനി തൃഷയുടേതായി വരാനിരിയ്ക്കുന്നത്.
Find out more: