ഒരൊറ്റ ലക്ഷ്യം മാത്രമേ കാവ്യാ മാധവനുള്ളൂ; അതെല്ലാം അതുപോലെ നടക്കുന്നുമുണ്ട്! മൂന്ന് പതിറ്റാണ്ടിലേറെ അതിൽ തന്നെയായിരുന്നു കാവ്യയുടെ ജീവിതം. സിനിമയ്ക്കും അഭിനയത്തിനും വേണ്ടി പഠനം പോലും മാറ്റി വച്ചു. പകരം വയ്ക്കാനില്ലാത്ത നടിയായി കാവ്യ വളർന്നതും അതുകൊണ്ടാണ്. എന്നാൽ വിവാഹ ജീവിതത്തിലേക്ക് കടന്നാൽ, എനിക്ക് കുടുംബമാണ് പ്രാധാന്യം എന്ന് ആദ്യ വിവാഹ സമയത്തേ കാവ്യ പറഞ്ഞിരുന്നു. വിവാഹത്തിന് മുൻപ് കാവ്യ ചെയ്ത സിനിമ അവസാന ചിത്രമാണെന്ന് പ്രഖ്യാപിച്ചതും അങ്ങനെയാണ്. നല്ല ഒരു ദാമ്പത്യ ജീവിതം സ്വപ്‌നം കണ്ടുപോയ കാവ്യയ്ക്ക് ആ ജീവിതം അത്ര സുഖകരമായിരുന്നില്ല. മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ കൊട്ടിഘോഷത്തോടെ കഴിഞ്ഞ വിവാഹം അധികദൂരം പോയില്ല.




വീണ്ടും കാവ്യ അഭിനയ ലോകത്തേക്ക് തിരിച്ചെത്തി. ഇപ്പോഴത്തെ കാവ്യ മാധവന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടാൽ ഒരു കാര്യം വ്യക്തമാണ്, ഇപ്പോൾ കാവ്യയ്ക്ക് ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂ, ലക്ഷ്യ! അഞ്ചാം വയസ്സ് മുതൽ തുടങ്ങിയതാണ് കാവ്യ മാധവൻ തന്റെ അഭിനയ ജീവിതം.  ഒരു ഘട്ടം എത്തിയപ്പോൾ കാവ്യ അഭിനയം ഘണ്യമായി കുറച്ചിരുന്നു. പിന്നാലെ ദിലീപുമായുള്ള വിവാഹവും സംഭവിച്ചു. ആ വിവാഹത്തിന് ശേഷം ഒരുപാട് വെല്ലുവിളികൾ കാവ്യയ്ക്ക് നേരിടേണ്ടി വന്നപ്പോഴും ബിസിനസ്സിൽ കാവ്യ തെല്ലും പിന്നോട്ട് പോയില്ല. ദിലീപുമായുള്ള വിവാഹം കഴിഞ്ഞപ്പോൾ, അഭിനയം വിടുന്നതിനെ കുറിച്ച് കാവ്യയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിരുന്നില്ല. അടൂരിന്റെ പിന്നെയും എന്ന ചിത്രത്തിലൂടെ അഭിനയം നിർത്തിയ കാവ്യ, സോഷ്യൽ മീഡിയയിൽ നിന്നും അകന്ന് നിന്നു.





 രണ്ടാം വരവിൽ സിനിമ മാത്രമല്ല, മറ്റെന്തെങ്കിലും വരുമാന മാർഗം കൂടെ തനിക്ക് വേണം എന്ന് കാവ്യ മനസ്സിലുറപ്പിച്ചിരുന്നു. അങ്ങനെ തുടങ്ങിയതാണ് ലക്ഷ്യ എന്ന ഓൺലൈൻ ബൊട്ടീക്. ഇപ്പോൾ അത് ഓഫ് ലൈനായും ഉണ്ട്. ബിസിനസ് രംഗത്തേക്ക് ഇറങ്ങിയതിന് ശേഷം കാവ്യ മാധവൻ പാതിയിൽ വച്ച് നിർത്തിയ തന്റെ പഠനം പുനരാരംഭിച്ചു. പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി നേടിയ കാവ്യ, വിദൂര വിദ്യഭ്യാസത്തിലൂടെ പ്ലസ്ടുവും ബികോമും കംപ്ലീറ്റ് ചെയ്തു. അതിനൊപ്പം സിനിമകളിലും സജീവമായി. ഇപ്പോൾ വിമർശനങ്ങൾ എല്ലാം കുറേയേറെ കുറവുണ്ട്. ഓൺലൈനിലേക്ക് തിരിച്ചെത്തിയ കാവ്യയ്ക്ക് അഭിനയത്തോട് ഇപ്പോഴും താത്പര്യമില്ല, ലക്ഷ്യം തന്റെ ലക്ഷ്യ കൂടുതൽ വിപുലമാക്കണം എന്ന് മാത്രമാണ്. മകൾ മഹാലക്ഷ്മി സ്‌കൂളിലേക്ക് പോകാൻ തുടങ്ങിയതോടെ കാവ്യ തന്റെ ബിസിനസ്സിൽ സജീവമായി. 





അതിന്റെ തെളിവാണ് ഇപ്പോൾ നിരന്തരം കാവ്യ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഫോട്ടോകൾ. കാവ്യ ആഗ്രഹിച്ചതുപോലെയാണ് ഇപ്പോൾ ദാമ്പത്യവും ബിസിനസും മുന്നോട്ട് പോകുന്നത്. രണ്ടും ബാലൻസ് ചെയ്യുന്നതിലാണ് ഇപ്പോൾ കാവ്യയുടെ ശ്രദ്ധ! ഒരു ഘട്ടം എത്തിയപ്പോൾ കാവ്യ അഭിനയം ഘണ്യമായി കുറച്ചിരുന്നു. പിന്നാലെ ദിലീപുമായുള്ള വിവാഹവും സംഭവിച്ചു. ആ വിവാഹത്തിന് ശേഷം ഒരുപാട് വെല്ലുവിളികൾ കാവ്യയ്ക്ക് നേരിടേണ്ടി വന്നപ്പോഴും ബിസിനസ്സിൽ കാവ്യ തെല്ലും പിന്നോട്ട് പോയില്ല. ദിലീപുമായുള്ള വിവാഹം കഴിഞ്ഞപ്പോൾ, അഭിനയം വിടുന്നതിനെ കുറിച്ച് കാവ്യയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിരുന്നില്ല. അടൂരിന്റെ പിന്നെയും എന്ന ചിത്രത്തിലൂടെ അഭിനയം നിർത്തിയ കാവ്യ, സോഷ്യൽ മീഡിയയിൽ നിന്നും അകന്ന് നിന്നു.

Find out more: