അക്കാര്യത്തിൽ മാത്രം എനിക്ക് ഭാഗ്യമില്ലാതെ പോയി; ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ച് നടി ചാർമിളാ! മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ചാർമിള സജീവമായിരുന്നു. എന്നാൽ സ്വകാര്യ ജീവിതത്തിലെ ചില താളപ്പിഴകൾ കാരണം കുറേക്കാലം ഇന്റസ്ട്രിയിൽ നിന്നും നടിക്ക് മാറി നിൽക്കേണ്ടി വന്നു.  ഇപ്പോൾ അമ്മ വേഷങ്ങളിൽ സജീവമാണ് നടി. ഇനി അഭിനേത്രി മാത്രമല്ല, എഴുത്തുകാരി എന്ന നിലയിലും ചാർമിള അറിയപ്പെടും. നാലോളം സിനിമയ്ക്ക് തിരക്കഥ റെഡിയാണ് എന്നും, പറ്റിയ നിർമാതാവിനും സംവിധായകനും വേണ്ടി കാത്തിരിക്കുകയാണ് എന്നും ചാർമിള പറയുന്നു. ആനീസ് കിച്ചണിൽ അതിഥിയായി എത്തി സംസാരിക്കുകയായിരുന്നു നടി. ധനം, കേളി, കാബൂളിവാല തുടങ്ങി തൊണ്ണൂറുകളുടെ തുടക്കത്തിൽ ഒത്തിരി ക്ലാസിക് സിനിമകളുടെ ഭാഗമായ നടിയാണ് ചാർമിള.






മറ്റെല്ലാ കാര്യത്തിലും ഭാഗ്യവതിയാണ് ഞാൻ. നല്ല പാരന്റ്‌സ്, സഹോദരി, മകൻ, സൗഹൃദങ്ങൾ, നല്ല കഥാപാത്രങ്ങൾ സിനിമകൾ എല്ലാം എനിക്കുണ്ടായിട്ടുണ്ട്. ഇപ്പോഴും എന്റെ സ്‌കൂൾ സുഹൃത്തുക്കൾ എനിക്കൊപ്പമുണ്ട്. സൗഹൃദങ്ങളാണ് ഇന്നെന്റെ ബലം. പക്ഷേ ഈ ഒരു കാര്യത്തിൽ മാത്രം ഞാൻ ഭാഗ്യം ചെയ്തിട്ടില്ല- ചാർമിള പറഞ്ഞു.പ്രണയത്തെ കുറിച്ചൊന്നും എന്നോട് ചോദിക്കരുത്, അത് പറയാൻ ഞാൻ അർഹയല്ല എന്ന് ചാർമിള പറഞ്ഞു. ചിലർക്ക് പ്രണയും പ്രണയ ജീവിതവും മനോഹരമായിരിക്കും. പക്ഷേ എന്റെ അനുഭവങ്ങൾ നേരെ വിപരീതമാണ്. ആദ്യം ഒരാളെ പ്രണയിച്ചു, അത് നടന്നില്ല. പിന്നീട് ഒരാളെ വിവാഹം ചെയ്തു, അതു വർക്കൗട്ടായില്ല. അതിന് ശേഷം മറ്റൊരു വിവാഹം ചെയ്തു, അതും പോയി. അതോടെ എന്നെ സംബന്ധിച്ച് പ്രണയം എന്നത് വെറുമൊരു നുണ മാത്രമാണ്.




ഒരു കുട്ടിക്ക് അമ്മയോടുള്ളതും, അമ്മയ്ക്ക് തന്റെ മക്കളോടുള്ളതും മാത്രമാണ് എന്നെ സംബന്ധിച്ച് പ്രണയം. മറ്റെല്ലാം ശൂന്യം. ഇതെന്റെ മാത്രം അഭിപ്രായമാണ് എന്നും ചാർമിള പറയുന്നു. മകനാണ് ഇപ്പോൾ കൂട്ട്, അവന് 15 വയസ്സായി, പ്ലസ് വണ്ണിന് പഠിക്കുന്നു. അമ്മ മരിച്ചു, സഹോദരി മരിച്ചു. സഹോദരിയുടെ മകൾ വിദേശത്ത് ജോലി ചെയ്യുകയാണ്. ഇടയ്ക്ക് അവൾ വരും, കുറച്ച് ദിവസം അടിച്ചു പൊളിച്ചു പോകും.ജീവിതത്തിൽ ഇപ്പോൾ തനിച്ചാണെന്ന് ചാർമിള പറയുന്നു. അച്ഛൻ ജീവിച്ചിരുന്ന കാലം വരെ വളരെ നിഷ്‌കളങ്കയായ പെൺകുട്ടിയായിരുന്നു ഞാൻ. 




ഒന്നിനെ കുറിച്ചും അറിയേണ്ടിയിരുന്നില്ല. പക്ഷേ അച്ഛന്റെ മരണത്തിന് ശേഷം എല്ലാം മാറി. അച്ഛനില്ലാത്ത അവസ്ഥയിൽ, വിവാഹ മോചിതയായി ഒരു കുട്ടിയുമായി ഞാൻ വന്നു കയറുമ്പോൾ ബോൾഡ് ആകുകയല്ലാതെ വേറെ വഴിയില്ല. ആളുകൾക്ക് നമ്മളോടുള്ള സമീപനം മാറും. അച്ഛന്റെ കല്ലറയിൽ പോകുമ്പോൾ പോലും സൈറ്റടിക്കുന്നവരുണ്ട്. അവിടെ നമ്മൾ കുറച്ച് ബോൾഡ് ആയി നിന്നേ പറ്റൂ.


Find out more: