650 കോടി വിലമതിക്കുന്ന സ്വന്തം സ്ഥലത്ത് വിവാഹം; നാഗ ചൈതന്യ - ശോഭിത വിവാഹ വിശേഷങ്ങൾ! വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങൾ എല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ് ശോഭിത. ഇതുവരെയുള്ള ചടങ്ങുകളുടെയും, ചടങ്ങുകളിൽ ശോഭിത ധരിച്ച വേഷ വിധാനങ്ങളുടെയും അടിസ്ഥാനത്തിൽ, കല്യാണത്തിന് ഏത് ഗെറ്റിപ്പിലായിരിക്കും വരുന്നത് എന്ന് കാണാനുള്ള ആകാംക്ഷ ആരാധകരിലുണ്ട്. തെലുങ്ക് ബ്രാഹ്മണ ആചാര പ്രകാരം, പക്ക ട്രെഡീഷണലായിട്ടാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത് എന്ന വിവരം നേരത്തെ പുറത്തുവന്നതാണ്. ഇരുവരും ഫാമിലി വാല്യുവിനും, പാരമ്പര്യതയ്ക്കും പ്രാധാന്യം നൽകുന്നവരാണ്. സൗത്ത് ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവാഹമാണ് ഇന്ന്. അക്കിനേനി നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ഇന്ന് ഹൈദരബാദിൽ വച്ച് വിവാഹിതരാവുന്നു. വിവാഹത്തിന് വധൂവരന്മാരുടെ വേഷം സംബന്ധിച്ച ചർച്ചകളും ആരാധകർക്കിടയിലുണ്ട്. പരമ്പരാഗത ആഭരണങ്ങൾ തന്നെയാണ് ശോഭിത ധരിക്കുന്നത്.
ശോഭിതയുടെ വസ്ത്രം ഡിസൈൻ ചെയ്യുന്നതും പരമ്പരാഗത രീതിയിലാണ്. സ്വർണ നിറത്തിലുള്ള എംബ്രോയിഡറി വർക്കുകൾ ചെയ്ത കാഞ്ചീവരം സിൽക് സാരിയാണത്രെ വേഷം. അതിന് മാച്ചിങ് ആയിട്ടുള്ള വേഷമായിരിക്കും നാഗാർജുനയുടേതും. 50 കോടിയ്ക്ക് വിവാഹം നെറ്റ്ഫ്ളിക്സിന് വിറ്റിരിയ്ക്കുന്നതിനാൽ കൂടുതൽ ചിത്രങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. വിവാഹത്തിന് പങ്കെടുക്കുന്നവർക്ക് സ്വകാര്യ ഡിവൈസുകൾ അകത്തേക്ക് കടത്തുന്നതിനും നിയന്ത്രണമുണ്ട്. എട്ട് മണിക്കൂർ നീണ്ട വിവാഹ ചടങ്ങുകൾക്ക് ശേഷം ശോഭിത തന്നെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടും എന്ന പ്രതീക്ഷയിലാണ് ആരാധകർ. വിവാഹത്തിന് സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുക്കുന്നു എന്നാണ് വിവരം.
മൊത്തം അക്കിനേനി കുടുംബവും, ദഗുപതി കുടുംബവും വിവാഹത്തിലുണ്ടാവും. അതിന് പുറമെ നയൻതാരയെ പോലുള്ള സൂപ്പർ താരങ്ങൾ തമിഴ് സിനിമാ ലോകത്തുനിന്നും പങ്കെടുക്കും. അക്കിനേനി കുടുംബത്തിന്റെ, കുടുംബ സ്വത്തായ അന്ന പൂർണ സ്റ്റുഡിയോയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. 1976 ൽ നാഗ ചൈതന്യയുടെ മുത്തശ്ശൻ നാഗേശ്വര റാവു ഏക്കറിന് 7500-8500 രൂപയ്ക്ക് വാങ്ങിയ 22 ഏക്കർ സ്ഥലത്താണ് അന്നപൂർണ സ്റ്റുഡിയോ പണിതീർത്തത്. തെലുങ്ക് സിനിമ മാത്രമല്ല, തമിഴ്, കന്നട, മലയാളം സിനിമകളുടെ ലൊക്കേഷനായി മാറിയ ഇടമാണിത്. ഇന്ന് ഏക്കറിന് 30 കോടി വിലമതിയ്ക്കുന്ന ഈ സ്റ്റുഡിയോയ്ക്ക് 650 കോടിയുടെ വാല്യുവുണ്ട്.
മുത്തശ്ശൻ പണിതുയർത്തിയ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് കൊച്ചുമകന്റെ സ്വപ്നതുല്യമായ വിവാഹം. ഇതുവരെയുള്ള ചടങ്ങുകളുടെയും, ചടങ്ങുകളിൽ ശോഭിത ധരിച്ച വേഷ വിധാനങ്ങളുടെയും അടിസ്ഥാനത്തിൽ, കല്യാണത്തിന് ഏത് ഗെറ്റിപ്പിലായിരിക്കും വരുന്നത് എന്ന് കാണാനുള്ള ആകാംക്ഷ ആരാധകരിലുണ്ട്. തെലുങ്ക് ബ്രാഹ്മണ ആചാര പ്രകാരം, പക്ക ട്രെഡീഷണലായിട്ടാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത് എന്ന വിവരം നേരത്തെ പുറത്തുവന്നതാണ്. ഇരുവരും ഫാമിലി വാല്യുവിനും, പാരമ്പര്യതയ്ക്കും പ്രാധാന്യം നൽകുന്നവരാണ്.
Find out more: