നയൻതാരയെയും കടത്തിവെട്ടി സൗത്ത് ഇന്ത്യൻ ക്വീൻ; തൃഷ! അക്കാലത്ത് തൃഷയും - നയൻതാരയും തമ്മിലുള്ള ക്ലാഷ് പരസ്യമായി തന്നെ തുടർന്നിരുന്നു. പക്ഷേ പിന്നീട് ആ ക്ലാഷ് സംസാരിച്ച് തീർത്തത് തൃഷ തന്നെയാണെന്ന് ഒരവസരത്തിൽ നയൻതാര തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. നയൻതാര ലേഡി സൂപ്പർസ്റ്റാറായി സൗത്ത് ഇന്ത്യൻ സിനിമയിൽ വളർന്നപ്പോൾ, നയൻ സൗത്ത് ഇന്ത്യൻ ക്വീൻ എന്ന വിശേഷണത്തിന് അർഹയായി. 41 ലും അത്ഭുതപ്പെടുത്തുന്ന തൃഷയുടെ സൗന്ദര്യവും അഭിനയവും തന്നെയായിരുന്നു അതിന് കാരണം. ഒരു സമയത്ത് തൃഷയുടെ കരിയർ ഗ്രാഫ് ഒന്ന് ചെറുതായി പതറിയെങ്കിലും 96 എന്ന ചിത്രത്തിലൂടെ കുതിച്ചു കയറി. തുടർന്ന് ചെയ്ത സിനിമകൾ ഓരോന്നും സൂപ്പർ ഹിറ്റായിരുന്നു. സിനിമയിൽ നായികമാർക്ക് ആയുസ് കുറവാണ് എന്ന് പറഞ്ഞ കാലത്താണ് തൃഷ കൃഷ്ണയും സിനിമയിലേക്ക് വന്നത്.
അന്നൊക്കെ നായികമാർക്കിടയിൽ തന്നെ വലിയ രീതിയിലുള്ള ഈഗോ ക്ലാഷുകളും ഉണ്ടായിരുന്നു. ഇതേടെ തൃഷയുടെ പ്രതിഫലവും കൂടി. ഇതുവരെ നയൻതാരയായിരുന്നു പ്രതിഫലത്തിൽ മുൻപിൽ. അതി മറികടന്ന് എത്തിയിരിക്കുകയാണ് ഇപ്പോൾ തൃഷ. തഗ്ഗ് ലൈഫ് എന്ന കമൽ ഹാസൻ ചിത്രത്തിന് വേണ്ടി തൃഷ വാങ്ങുന്നത് 12 കോടി രൂപയാണ്.പൊന്നിയൻ സെൽവൻ ചിത്രങ്ങൾ തൃഷയുടെ താരപദവി വാനോളം ഉയർത്തി. അതിന് ശേഷം ലിയോ എന്ന സിനിമയുടെ വൻ വിജയം മാർക്കറ്റ് വാല്യു കൂട്ടി. ഇപ്പോൾ തമിഴിലും മലയാളത്തിലും എല്ലാം തൃഷയുടേതായി വരാനിരിയ്ക്കുന്നതെല്ലാം സൂപ്പർസ്റ്റാർ ചിത്രങ്ങളാണ്.
ഇനി തൃഷയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ ഒരു സൂപ്പർസ്റ്റാറിന്റെ ചിത്രത്തിലും ഇപ്പോൾ തൃഷയുടെ പേര് പറഞ്ഞ് കേൾക്കുന്നുണ്ട്.കമൽ ഹാസൻ ചിത്രം മാത്രമല്ല, വരാനിരിയ്ക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രമായ റാമിൽ നായിക തൃഷയാണ്. അജിത്തിനൊപ്പം ഗുഡ് ബാഡ് അഗ്ലി, വിടാമുയർച്ചി എന്നീ രമണ്ട് സിനിമകളാണ് വരാനിരിയ്ക്കുന്നത്. ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ഐഡന്റിറ്റി എന്ന മലയാള സിനിമയാണ് തൃഷയുടെ അടുത്ത റിലീസ്. ഇക്കൂട്ടത്തിൽ സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിൽ തൃഷയാണ് നായിക എന്നും പറഞ്ഞു കേൾക്കുന്നു.
Find out more: