അച്ഛനും അമ്മയും എങ്ങനെ സഹിക്കും; ബ്രെസ്റ്റ് കാൻസർ ആണെന്ന് പറഞ്ഞ നിമിഷം, ലിന്റു റോണി! ഭർത്താവിനും മകനുമൊപ്പം വിദേശത്താണ്. അവിടെയുള്ള തന്റെ വിശേഷങ്ങൾ എല്ലാം ഒന്നുവിടാതെ ലിന്റു യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞ് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്ന മകൻ ലെവിക്കുട്ടന്റെ വിശേഷങ്ങൾ തന്നെയാണ് കൂടുതലും.മിനിസ്‌ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ലിന്റു റോണി. പക്ഷേ ഇപ്പോൾ താരം അഭിനയത്തിൽ നിന്നെല്ലാം മാറി തന്റെ സ്വകാര്യ ജീവിതം സന്തോഷത്തോടെ ആസ്വദിക്കുകയാണ്. ഭർത്താവിനും മകനുമൊപ്പം വിദേശത്താണ്. ലെവിക്കുട്ടൻ പിറന്ന് കഴിഞ്ഞ് മൂന്നാമത്തെ മാസം മുതൽ ലിന്റുവിന് ആർത്തവം ആവർത്തിച്ചിരുന്നുവത്രെ. എന്നാൽ പെട്ടന്ന് അത് നിന്നു. പിന്നാലെ ബ്രെസ്റ്റിൽ ചെറിയ ഒരു പിംപിൾ പോലെ ഒരു മുഴയും കണ്ടു. ഡിസംബറിൽ പ്രസവരക്ഷയ്ക്കും മറ്റും നാട്ടിലേക്ക് വരുന്നുണ്ടായിരുന്നു.





 ആർത്തവനം നിന്നതും, ബ്രെസ്റ്റിലെ മുഴയുമൊക്കെയായപ്പോൾ വീണ്ടും ഗർഭിണിയാണോ എന്ന് സംശയിച്ച് ടെസ്റ്റ് ചെയ്തു. പക്ഷേ ഗർഭിണിയല്ല എന്ന് കണ്ടു.പക്ഷേ ഏറ്റവും ഒടുവിൽ ഇപ്പോൾ ലിന്റു റോണി പങ്കുവച്ചിരിയ്ക്കുന്ന വീഡിയോ ഒരു ബോധവത്കരണം കൂടെയാണ്. ചെറിയൊരു മുഴുയിൽ നിന്ന് കാൻസർ എന്ന തംപ് നെയിലോടുകൂടെയാണ് വീഡിയോ. ഇൻട്രോയിൽ തനിക്ക് കാൻസർ ആണെന്നും ലിന്റു റോണി പറയുന്നുണ്ട്. പക്ഷേ വീഡിയോ മുഴുവനായി കണ്ടാൽ മാത്രമേ വിഷയം എന്താണെന്ന് തിരിച്ചറിയൂ. അത് വളരെ വ്യക്തമായി ലിന്റു വിശദീകരിക്കുന്നുണ്ട്. എൻഎച്ച്എസ്സിൽ അപ്പോയിന്റ്‌മെന്റ് കിട്ടാൻ വൈകും എന്നതിനാൽ പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റാം എന്ന് തീരുമാനിച്ചു. അവിടെയും എല്ലാം ആദ്യം മുതലേ ടെസ്റ്റ് ചെയ്ത് തുടങ്ങും.





അവസാനം സ്‌കാനിങ് ദിവസം വന്നു. ഇത്രയും വൈകി എനിക്ക് ലെവിക്കുട്ടനെ തന്നിട്ട് ദൈവം എന്തിനാണ് ഇങ്ങനെ ക്രൂരത ചെയ്യുന്നത് എന്ന് തോന്നിയെങ്കിലും, ഒന്നും സംഭവിക്കില്ല എന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു. എന്റെ സഹോദരന്റെ മരണത്തോടെ തന്നെ അച്ഛനും അമ്മയും ഒരുപാട് തകർന്ന് പോയതാണ്. എനിക്ക് കൂടെ എന്തെങ്കിലും സംഭവിച്ചാൽ അവരെങ്ങനെ സഹിക്കും എന്നൊക്കെയായിരുന്നു സ്‌കാനിങിന് കയറുന്നത് വരെ എന്റെ ചിന്ത. ഫെബ്രുവരിയോടെ തിരിച്ച് യുകെയിൽ എത്തി. അപ്പോഴേക്കും ആ മുഴ വലുപ്പം വച്ചിരുന്നു. ഒരു ബോൾ പോലെ ഉരുളുന്നത് അറിയാൻ പറ്റുന്നുണ്ട്. അങ്ങനെ അവിടെ ഡോക്ടറെ കണ്ടു. പത്ത് ദിവസത്തേക്ക് മെഡിസിൻ എഴുതി.





 ആദ്യം പറഞ്ഞത് എന്തെങ്കിലും ഹോർമോൺ വ്യത്യാസം കൊണ്ട് സംഭവിച്ചതാവും എന്നാണ്. പത്ത് ദിവസത്തെ മെഡിസിൻ എടുത്തിട്ട് കുറവില്ല എങ്കിൽ സ്‌കാൻ ചെയ്യാം എന്ന് പറഞ്ഞു. പത്ത് ദിവസത്തെ മെഡിസിൻ എടുത്തിട്ടും കുറവുണ്ടായില്ല. വീണ്ടും ഡോക്ടറെ ചെന്ന് കണ്ടപ്പോൾ ഇത് കാൻസർ ആണെന്ന സംശയം ഉള്ളതായി പറഞ്ഞു. എൻഎച്ച്എസ്സിൽ അങ്ങനൊണ്, ഒന്നും ഒളിച്ചുവയ്ക്കുന്ന രീതിയില്ല. എന്തും മുഖത്ത് നോക്കി പറയും. പക്ഷേ അത് കേട്ട നിമിഷം നമ്മൾ തകർന്നു പോയി. പക്ഷേ എന്തൊക്കെയാമെങ്കിലും ഞാൻ ദൈവത്തിൽ വിശ്വസിച്ചു. സ്‌കാനിങ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ എന്തെന്നില്ലാത്ത ഒരു ധൈര്യം തോന്നി. എന്ത് വന്നാലും നേരിടും എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. സ്‌കാനിങ് റിസൾട്ട് വന്നു, ഭയപ്പെടാനൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ തന്നെ ആശ്വാസമായി. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ട്രീറ്റ്‌മെന്റ് എടുത്തത് കൊണ്ട് തന്നെ മെഡിസിനിൽ അത് പോകും എന്ന് ഡോക്ടർ പറഞ്ഞു. എനിക്ക് അതൊരു അത്ഭുതമായിട്ടാണ് തോന്നിയത്. ദൈവം എന്നെ ഒരുപാട് സ്‌നേഹിക്കുന്നത് പോലെ തോന്നി. എൻ എച്ച് എസ്സിലെ ഡോക്ടർ കാൻസർ ആണെന്ന് പറഞ്ഞപ്പോൾ മുതൽ, ഞാൻ കേട്ടതെല്ലാം പലർക്കും അടുത്തിടെ വന്ന ഇത്തരം അസുഖങ്ങളെ കുറിച്ചായിരുന്നു. അത് ഉള്ളിന്റെ ഉള്ളിലൊരു ഭയം കൊണ്ടുവന്നു. പക്ഷേ ദൈവം കാത്തു- ലിന്റു റോണി പറയുന്നു.

Find out more: