എന്റെ 15 ആം വയസ്സിലാണ് അവർ പിരിഞ്ഞത്, 22 വയസ്സിൽ വീടുവിട്ടിറങ്ങി; ശ്രുതി ഹാസൻ പറയുന്നു! വ്യക്തി ജീവിതത്തിൽ കമൽ ഹാസന്റെ ചിന്തകളും ജീവിത രീതിയും മക്കൾ ശ്രുതി ഹാസനെയും അക്ഷര ഹാസനെയും ഒരപാട് സ്വാധീനിച്ചിട്ടുണ്ട്. അത് അവരുടെ സംസാരത്തിൽ വളരെ വ്യക്തമാണ്. പ്രിയങ്ക ദേശ്പാണ്ഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതി ഹാസൻ അച്ഛന്റെയും അമ്മയുടെയും വിവാഹ മോചനത്തെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും സംസാരിച്ചു. പതിനാലാം വയസ്സിലാണ് എന്റെ ജീവിതത്തിൽ വഴിത്തിരുവുണ്ടായത്. എന്റെ പതിനഞ്ചാം വയസ്സിൽ അച്ഛനും അമ്മയും വിവാഹ മോചിതരായി. വിവാഹ മോചനത്തിന് ശേഷം അമ്മയ്ക്കൊപ്പം ബോംബെയിലേക്ക് താമസം മാറി. പതിനേഴ്, പതിനെട്ട് വയസ്സ് വരെ ബോംബെയിൽ, അതിന് ശേഷം പഠനത്തിനായി യുകെയിലേക്ക് പോയി. പിന്നെ സംഗീതമായി ലോകം. കമൽ ഹാസന്റെ സിനിമാ ജീവിതവും വ്യക്തി ജീവിതവും തീർത്തും വ്യത്യസ്തമാണ്.
ആ അച്ഛന്റെയും അമ്മയുടെയും മകളായതുകൊണ്ടാവാം, ഞാനും വിവാഹം ചെയ്യാത്തത്. വിവാഹമായില്ലേ എന്ന ചോദ്യം കേട്ട് മടുത്തു. മറ്റൊരാൾക്ക് വേണ്ടി വിവാഹം ചെയ്ത് ജീവിക്കുന്നതിനോട് താത്പര്യമില്ല. ഇലയിട്ട സദ്യയ്ക്ക് വേണ്ടിയാണ് ചോദ്യമെങ്കിൽ, അത് എപ്പോൾ വേണമെങ്കിലും ഞാൻ വാങ്ങി തരാം എന്നാണ് ശ്രുതി ഹാസന്റെ മറുപടി.അച്ഛനും അമ്മയും വേർപിരിഞ്ഞത് ഒരു മകൾ എന്ന നിലയിൽ എനിക്ക് വേദനയുള്ള കാര്യമാണെങ്കിലും, അവരെടുത്ത ഏറ്റവും മികച്ച തീരുമാനമാണ്. അവരൊന്നിച്ചുണ്ടായിരുന്ന കാലത്ത്, ഏറ്റവും മികച്ച കപ്പിൾ ആയിരുന്നു. പിന്നീട് ആ ബന്ധം ഉലച്ചിലിലേക്ക് പോയപ്പോൾ, സമൂഹത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി അഭിനയിച്ച് ജീവിക്കുന്നതിലും നല്ലത് വേർപിരിയുന്നത് തന്നെയാണ്. എന്തൊക്കെയാണെങ്കിലും, അവർ രണ്ട് ഇന്റിവിജ്വൽസ് ആണ്, അതിന് ശേഷമാണ് ഭാര്യാ- ഭർതൃ ബന്ധം. വേർപിരിഞ്ഞതിന് ശേഷം അവർ ഏറ്റവും നല്ല ജീവിതം ജീവിച്ചു. ഒരുമിച്ചല്ലെങ്കിലും അവരുടെ അവർ ദ ബെസ്റ്റ് പാരന്റ്സ് ആണ്.
വീട്ടിൽ ഏറ്റവും പ്രധാനപ്പെട്ട ഫോട്ടോഗ്രാഫ്സ് ഏതൊക്കെയാണെന്ന ചോദ്യത്തിനാണ്, അച്ഛന്റെയും അമ്മയുടെയും കല്യാണ ഫോട്ടോയെ കുറിച്ച് ശ്രുതി ഹാസൻ പറഞ്ഞത്. പൊതുവെ എല്ലാ കുട്ടികൾക്കും കിട്ടുന്ന ഭാഗ്യമല്ല, ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കല്യാണ ഫോട്ടോയിൽ ഞാനും അക്ഷരയുമുണ്ട്. എല്ലാ ചെറിയ കാര്യത്തിനും ദേഷ്യം വരുന്ന ആളാണ് ഞാൻ എന്നും ശ്രുതി ഹാസൻ പറയുന്നു. പേടി, ജീവിതത്തിൽ ഇഷ്ടപ്പെട്ടവരെ വേർപിരിയുന്നതാണ് എന്നാണ് താരപുത്രിയുടെ മറുപടി.പാട്ടാണോ അഭിനയമാണോ വലുത് എന്ന് ചോദിച്ചാൽ എനിക്ക് എല്ലാം ഇഷ്ടമാണെന്ന് ശ്രുതി പറയുന്നു.
ഇരുപത്തിരണ്ടാം വയസ്സിൽ വീടുവിട്ടിറങ്ങിയതാണ്. ഇന്റിപെന്റന്റ് ആയി വളർന്നത് കൊണ്ടു തന്നെ എന്റെ ആവശ്യങ്ങൾക്കുള്ള കാശിന് വേണ്ടി ഒരിക്കലും അച്ഛനോടും അമ്മയോടും ചോദിച്ചിട്ടില്ല. എന്റെ മ്യൂസിക് ഇൻസ്ട്രുമെന്റുകൾ വാങ്ങുന്നതിന് വേണ്ടിയാണ് അഭിനയത്തിൽ കമ്മിറ്റഡ് ആയത്. തുടക്ക കാലത്തൊക്കെ വലിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.
Find out more: