കോടികണക്കിന് ആസ്തിയുള്ള വിജയുടെ ഭാര്യ സംഗീത സ്വർണലിംഗം ഇപ്പോൾ എവിടെ? കീർത്തിയുടെ കല്യാണത്തിന് തൃഷയെയും കൂടെക്കൂടി വിജയ് പ്രൈവറ്റ് ജെറ്റിൽ ഗോവയിലേക്ക് പോയി എന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ട്വിറ്ററിൽ 'ജസ്റ്റിസ് ഫോർ സംഗീത' എന്ന ഹാഷ് ടാഗും ട്രെന്റിങ് ആയിരുന്നു. വിജയ് ഭാര്യ സംഗീതയോട് നീതിപുലർത്തണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സോഷ്യൽ മീഡിയ കാമ്പയിനിങ്. വിജയ് - തൃഷ ബന്ധം ചർച്ചയാവുമ്പോൾ, സംഗീത സ്വർണലിംഗത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നു. ഇവിടെ വിഷയം ഇത്രയും വലിയ ചർച്ചയാവുമ്പോൾ സംഗീത ഇപ്പോൾ എവിടെയാണ്? വിജയ് യും സംഗീതും പ്രണയത്തിലായത് എങ്ങനെയാണെന്ന് അറിയാമോ, ആരാണ് സംഗീത എന്നൊക്കെയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാവുന്നു. കീർത്തി സുരേഷിന്റെ വിവാഹത്തിന് പിന്നാലെ തൃഷ കൃഷ്ണ - വിജയ് ബന്ധം വീണ്ടും ഗോസിപ്പുകോളങ്ങളിൽ നിറയുകയാണ്.
വിജയ് യുടെ കരിയറിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സിനിമയാണ് പൂവെ ഉനക്കാകെ. ഈ സിനിമ തന്നെയാണ് സംഗീതയെയും വിജയിലേക്ക് അടുപ്പിച്ചത്. സിനിമ കണ്ട വിജയ് യുടെ കടുത്ത ആരാധികയായ സംഗീത, വിജയ് യെ കാണാൻ വേണ്ടി മാത്രം ലണ്ടനിൽ നിന്ന് ചെന്നൈയിലെത്തി. ചെന്നൈ ഫിലിം സിറ്റിയിൽ വച്ചായിരുന്നു ഇരുവരുടെയും ആദ്യത്തെ കൂടിക്കാഴ്ച. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സംഗീതയുടെ പെരുമാറ്റവും സംസാരവുമെല്ലാം വിജയ് യെ ആകർഷിച്ചിരുന്നു. അല്പ നേരം സംസാരിച്ചതിന് ശേഷം വിജയ് സംഗീതയെ വീട്ടിലേക്ക് ക്ഷണിച്ചു, അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തിക്കൊടുത്തു. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. നിശ്ചയം കഴിഞ്ഞ് ഒൻപത് മാസങ്ങൾക്ക് ശേഷമായിരുന്നു വിവാഹം. വിജയ് ക്രിസ്ത്യനും, സംഗീത ഹിന്ദുവുമാണ്.
എന്നാൽ വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാര മാണ്. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. അന്നത്തെ പ്രകത്ഭരെല്ലാം വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു.2000 ൽ ആണ് ആദ്യത്തെ മകൻ ജെയ്‌സൺ സഞ്ജയ് ജനിച്ചത്. 2005 ൽ മകൾ സാഷയും പിറന്നു. വേട്ടക്കാരൻ ചിത്രത്തിലൂടെ സഞ്ജയും, തെറി എന്ന ചിത്രത്തിലൂടെ സാഷയും അച്ഛനൊപ്പം അഭിനയ ലോകത്ത് സാന്നിധ്യം അറിയിച്ചു. ഇപ്പോൾ ജേസൺ തന്റെ ആദ്യ സംവിധാന സിനിമയുടെ തിരക്കിലാണ്.2023 മുതലാണ് വിജയ് - സംഗീത വിവാഹ മോചന ഗോസിപ്പുകൾ വ്യാപകമായി പ്രചരിക്കുന്നത്. വിജയ്‌ക്കൊപ്പം എല്ലാ ചടങ്ങഉകളിലും പൊതു പരിപാടികളിലും പങ്കെടുക്കുന്ന സംഗീത വാരിസ് എന്ന ചിത്രത്തിന് ഓഡിയോ ലോഞ്ചിന് വന്നിരുന്നില്ല. പിന്നാലെ നടന്ന പ്രിയ അറ്റിലിയുടെ ബേബി ഷവറിനും സംഗീതയെ കാണാതായതോടെ ഗോസിപ്പുകളുടെ ശക്തി കൂടി. അതിന് ശേഷം ഒരു പൊതുപരിപാടിയിലും വിജയും സംഗീതയും ഒന്നിച്ച് വന്നിട്ടില്ല.
നടൻ വിജയ്കാന്തിന്റെ മരണ വിവരം അറിഞ്ഞ് സംഗീത ലണ്ടനിലിൻ നിന്ന് വന്നിരുന്നു. പക്ഷേ വിജയ് ഇല്ലാതെ തനിച്ചാണ്, അദ്ദേഹത്തിന്റെ കുടുംബത്തെ ചെന്നുകണ്ടത്. ഇതിന് പിന്നാലെ ലിയോ എന്ന ചിത്രത്തിൽ വിജയ് - തൃഷ ലിപ് ലോക്ക് സീനും വൈറലായി. വിജയുമായുള്ള വിവാഹ മോചനത്തിന്റെ ഭാഗമായിട്ടാണ് സംഗീത ലണ്ടനിലേക്ക് മാറിയത് എന്നാണ് ഗോസിപ്പുകൾ.വിജയ് യുടെ കരിയറിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സിനിമയാണ് പൂവെ ഉനക്കാകെ. ഈ സിനിമ തന്നെയാണ് സംഗീതയെയും വിജയിലേക്ക് അടുപ്പിച്ചത്. സിനിമ കണ്ട വിജയ് യുടെ കടുത്ത ആരാധികയായ സംഗീത, വിജയ് യെ കാണാൻ വേണ്ടി മാത്രം ലണ്ടനിൽ നിന്ന് ചെന്നൈയിലെത്തി.
ചെന്നൈ ഫിലിം സിറ്റിയിൽ വച്ചായിരുന്നു ഇരുവരുടെയും ആദ്യത്തെ കൂടിക്കാഴ്ച. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സംഗീതയുടെ പെരുമാറ്റവും സംസാരവുമെല്ലാം വിജയ് യെ ആകർഷിച്ചിരുന്നു. അല്പ നേരം സംസാരിച്ചതിന് ശേഷം വിജയ് സംഗീതയെ വീട്ടിലേക്ക് ക്ഷണിച്ചു, അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തിക്കൊടുത്തു. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച.
Find out more: