ചോക്ലേറ്റ് കഴിക്കരുതെന്ന് പറഞ്ഞപ്പോൾ ലവ് ലെറ്ററുമായെത്തിയ മകൾ; ക്യൂട്ട് വീഡിയോയുമായി സാന്ദ്ര തോമസ്! അമ്മയ്‌ക്കൊപ്പമായി മക്കളും വിശേഷങ്ങൾ പങ്കിടാറുണ്ടായിരുന്നു. സൂപ്പർ നാച്ചുറൽ ഫാമിലിയിലൂടെയായിരുന്നു സാന്ദ്ര വിശേഷങ്ങൾ പങ്കിട്ടിരുന്നത്. അടുത്തിടെയായിരുന്നു വ്‌ളോഗ് അവസാനിപ്പിച്ചത്. മക്കളുടെ പ്രൈവസി മാനിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്നും സാന്ദ്ര വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് ചില റീൽസിലൂടെയായി മക്കളെ കാണിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ മകൾ തന്ന ലവ് ലെറ്ററും, അതിന് പിന്നിലെ കാരണത്തെക്കുറിച്ചും പറഞ്ഞുള്ള പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തങ്കം ചോക്ലേറ്റ് ചോദിച്ച സമയത്തായിരുന്നു ഈ സംഭവം എന്നും സാന്ദ്ര പറയുന്നു. സിനിമയിലെ കാര്യങ്ങൾ മാത്രമല്ല മക്കളുടെ വിശേഷങ്ങളും സാന്ദ്ര തോമസ് സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. കുൽസുവും തങ്കവും മുൻപ് വ്‌ളോഗുകളിൽ സജീവമായിരുന്നു.
എനിക്കൊരു ലവ് ലെറ്റർ കിട്ടി. ഭയങ്കര ക്രിയേറ്റീവാണ് ഈ ലെറ്റർ. ഇത് തന്നേക്കുന്ന ആൾ ഇതാണ്. എന്തിനാണ് അമ്മയ്ക്ക് ലെറ്റർ തന്നതെന്ന് ചോദിച്ചപ്പോൾ അമ്മയോടുള്ള ഇഷ്ടം കൊണ്ടാണെന്നായിരുന്നു കുൽസുവിന്റെ മറുപടി. ചോക്ലേറ്റ് എടുക്കരുതെന്ന് വീണ്ടും വീണ്ടും പറഞ്ഞിരുന്നതല്ലേ അമ്മ. ഇനിയും വേണമെന്നല്ലേ കൊച്ച് പറഞ്ഞത്, അപ്പോൾ അമ്മയുടെ കൈയ്യിൽ നിന്നും അടി കിട്ടി. അടി കിട്ടിക്കഴിഞ്ഞ് ഈ ലെറ്റർ കൊണ്ടുവന്ന് അമ്മയെ സുഖിപ്പിച്ചു അല്ലേ എന്നായിരുന്നു സാന്ദ്ര ചോദിച്ചത്. അമ്മ അടിച്ചപ്പോൾ കൊച്ചിന് സങ്കടം വന്നോ എന്ന് ചോദിച്ചപ്പോൾ അതേയെന്നായിരുന്നു മറുപടി. എന്നിട്ട് പിന്നെങ്ങനെയാണ് കൊച്ചിന് ഐ ലവ് യൂ എന്നെഴുതാൻ കഴിഞ്ഞതെന്ന ചോദ്യത്തിന് അമ്മയെ അത്രയും ഇഷ്ടമാണെന്നായിരുന്നു കുൽസു പറഞ്ഞത്.
നിരവധി പേരാണ് ചിത്രത്തിന് താഴെയായി സ്നേഹം അറിയിച്ചെത്തിയിട്ടുള്ളത്.ഞാനില്ലാത്ത സമയത്ത് കുറച്ച് ചോക്ലേറ്റ് കഴിച്ചിരുന്നു. വീണ്ടും ചോദിച്ചപ്പോൾ ഇനി തരില്ലെന്ന് ഞാൻ പറഞ്ഞു. ഇനി കഴിക്കരുതെന്ന് ഞാൻ പറഞ്ഞെങ്കിലും കഴിക്കുമെന്നായിരുന്നു മറുപടി. പൊതുവെ അവർ അഭിപ്രായം പറയുമ്പോൾ ഞാൻ അത് കേൾക്കാറുണ്ട്. എന്നാൽ ഇത്തവണ ഞാൻ അതിന് തയ്യാറായില്ല. ദേഷ്യം വന്നപ്പോൾ ഞാൻ അടി കൊടുത്തു എന്നുമായിരുന്നു സാന്ദ്ര കുറിച്ചത്. അതിിന് ശേഷമായിരുന്നു ഒരു ലെറ്ററുമായി തങ്കം അമ്മയെ കാണാനെത്തിയത്. കുട്ടികൾ ചോക്ലേറ്റ് ചോദിച്ചാൽ എതിർക്കാറുള്ള ആളാണ് ഞാൻ. ചോക്ലേറ്റ് കൊടുക്കുന്നതിലെന്താണ് പ്രശ്‌നമെന്ന് പലരും ചോദിക്കാറുണ്ട്. എനിക്ക് ഇഷ്ടമല്ല അവർക്ക് ചോക്ലേറ്റ് നൽകുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ അവർക്ക് നൽകാൻ താൽപര്യമില്ല.
അത് അവർക്കും അറിയാവുന്ന കാര്യമാണ്. എനിക്കൊരു ലവ് ലെറ്റർ കിട്ടി. ഭയങ്കര ക്രിയേറ്റീവാണ് ഈ ലെറ്റർ. ഇത് തന്നേക്കുന്ന ആൾ ഇതാണ്. എന്തിനാണ് അമ്മയ്ക്ക് ലെറ്റർ തന്നതെന്ന് ചോദിച്ചപ്പോൾ അമ്മയോടുള്ള ഇഷ്ടം കൊണ്ടാണെന്നായിരുന്നു കുൽസുവിന്റെ മറുപടി. ചോക്ലേറ്റ് എടുക്കരുതെന്ന് വീണ്ടും വീണ്ടും പറഞ്ഞിരുന്നതല്ലേ അമ്മ. ഇനിയും വേണമെന്നല്ലേ കൊച്ച് പറഞ്ഞത്, അപ്പോൾ അമ്മയുടെ കൈയ്യിൽ നിന്നും അടി കിട്ടി. അടി കിട്ടിക്കഴിഞ്ഞ് ഈ ലെറ്റർ കൊണ്ടുവന്ന് അമ്മയെ സുഖിപ്പിച്ചു അല്ലേ എന്നായിരുന്നു സാന്ദ്ര ചോദിച്ചത്.
Find out more: