ഗൗണും ബൊക്കെയുമായി കീർത്തി; ചിരിച്ച മുഖത്തോടെ ആന്റണിയും; വൈറലായി നടി കീർത്തി സുരേഷിന്റെ ക്രിസ്ത്യൻ വിവാഹം! പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് ഇരുവരും പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ചെന്നൈയിലും കൊച്ചിയിലുമായി ബിസിനസ് നടത്തുകയാണ് ആന്റണി. ഗോവയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു.നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായിരിക്കുകയാണ്. 15 വർഷത്തോളമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. ഈ ലുക്കിൽ കീർത്തി സുന്ദരിയായിട്ടുണ്ട്.
ഈ സന്തോഷം എന്നും ജീവിതത്തിലുണ്ടാവട്ടെ എന്നായിരുന്നു ആരാധകർ കമന്റ് ചെയ്തിട്ടുള്ളത്. എത്രത്തോളം ആഗ്രഹിച്ചതാണ് ഈ ചടങ്ങ് എന്ന് ആന്റണിയുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാനാവുമെന്നുള്ള കമന്റുകളുമുണ്ട്. ചിരിച്ച മുഖത്തോടെയായാണ് ഇരുവരും മോതിരം കൈമാറിയത്. ഒരു കൈയ്യിൽ ബൊക്കെയും മറുകൈയ്യിൽ ആന്റണിയേയും പിടിച്ച് ആടിപ്പാടി നടന്ന് പോവുന്ന കീർത്തിയേയും ചിത്രങ്ങളിൽ കാണാം. പരസ്പരം ചുംബിച്ചുള്ള ഫോട്ടോയും നടി പങ്കുവെച്ചിട്ടുണ്ട്. വെളുത്ത നിറത്തിലുള്ള ഗൗൺ അണിഞ്ഞായിരുന്നു കീർത്തി എത്തിയത്. കൂളിംഗ് ഗ്ലാസ് വെച്ച് സ്റ്റൈലിഷായാണ് ആന്റണി എത്തിയത്. വെളുപ്പ് നിറത്തിലുള്ള സ്യൂട്ടായിരുന്നു ആന്റണിയുടെ വേഷം. ബൊക്കെ പിടിച്ച് സുരേഷ് കുമാറിനൊപ്പമായാണ് കീർത്തി വേദിയിലേക്ക് എത്തിയത്.
അതീവ സന്തോഷത്തോടെയായി ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുണ്ട്. കീർത്തി തന്നെയാണ് ക്രിസ്ത്യൻ ലുക്കിലുള്ള ചിത്രങ്ങൾ പങ്കിട്ടത്. ഫോർ ദ ലവ് ഓഫ് നൈക്ക് എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായാണ് കീർത്തി പുതിയ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. തമിഴ് ശൈലിയിലായിരുന്നു വിവാഹം. മടിസാർ രീതിയിലായിരുന്നു സാരിയണിഞ്ഞത്. മാമ്പഴക്കളറിലുള്ള സാരിയും പച്ച ബ്ലൗസുമായിരുന്നു വേഷം. സാരിക്ക് അനുയോജ്യമായി മുടിയും സെറ്റാക്കിയിരുന്നു. വേഷ്ടിയണിഞ്ഞായിരുന്നു ആന്റണി താലികെട്ടിന് എത്തിയത്.
താലി കെട്ടിന് ശേഷമായി മെറൂൺ കളറിലുള്ള സാരിയായിരുന്നു കീർത്തി അണിഞ്ഞത്. അതിന് അനുയോജ്യമായ ആഭരണങ്ങളായിരുന്നു അണിഞ്ഞത്. ഗോവയിലെ ചടങ്ങിന് ശേഷമായി പള്ളിയിൽ വെച്ചും ചടങ്ങുകൾ നടത്തിയെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചെന്നൈയിലും കൊച്ചിയിലുമായി ബിസിനസ് നടത്തുകയാണ് ആന്റണി. ഗോവയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു.
Find out more: