നിങ്ങളൊന്നിച്ചതിൽ ഒരുപാട് സന്തോഷം; കീർത്തിയുടെ വിവാഹത്തിന് ആശംസകൾ അറിയിച്ചു കല്യാണി പ്രിയദർശൻ! നേരത്തെയും അവസരങ്ങൾ തേടിയെത്തിയിരുന്നുവെങ്കിലും അതൊന്നും കീർത്തി സ്വീകരിച്ചിരുന്നില്ല. എന്നാൽ പ്രിയദർശനോട് നോ പറയാൻ കഴിയുമായിരുന്നില്ല, അങ്ങനെയാണ് ഗീതാഞ്ജലി ചെയ്തതെന്ന് മേനകയും സുരേഷ് കുമാറും പറഞ്ഞിരുന്നു. മകളുടെ സിനിമാപ്രവേശനത്തിൽ സന്തോഷം പങ്കിട്ട് ഇവരുമെത്തിയിരുന്നു. ഇടയ്ക്ക് ഷൂട്ട് കാണാനൊക്കെയായി അച്ഛനും അമ്മയും ലൊക്കേഷനിലേക്കെത്തിയ വിശേഷം കീർത്തി പങ്കിട്ടിരുന്നു. മുൻപ് എപ്പോഴും തനിക്കൊപ്പം അമ്മ ലൊക്കേഷനിലേക്ക് വരാറുണ്ടായിരുന്നു. ഇന്നിപ്പോൾ കാലം മാറി അങ്ങനെ എപ്പോഴും കൂടെ പോവേണ്ട കാര്യമൊന്നുമില്ല, വല്ലപ്പോഴുമാണ് ഞങ്ങൾ അവളുടെ ലൊക്കേഷനിലേക്ക് പോവുന്നതെന്ന് മേനക പറഞ്ഞിരുന്നു.





 ഗീതാഞ്ജലിയിലൂടെയായിരുന്നു കീർത്തി സുരേഷിന്റെ അരങ്ങേറ്റം. പ്രിയദർശനായിരുന്നു താരപുത്രിയെ നായികയായി പരിചയപ്പെടുത്തിയത്.15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്. വിവാഹ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. വിജയ് ഉൾപ്പടെ നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. ഇവരുടെ ചിത്രവും വൈറലായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും കീർത്തിക്ക് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആശംസ നേർന്നത്. സിനിമയിലെത്തിയ കാലം മുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു കീർത്തി സുരേഷ്. പ്രണയവാർത്തകൾ പ്രചരിച്ചപ്പോഴും മൗനം പാലിക്കുകയായിരുന്നു താരപുത്രി.





മകളുടെ വിവാഹം തീരുമാനിച്ചാൽ എല്ലാവരെയും അറിയിക്കുന്നതായിരിക്കുമെന്ന് സുരേഷ് കുമാറും മേനകയും വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു വിവാഹത്തീയതി പരസ്യമാക്കിയത്. വിവാഹ ഒരുക്കങ്ങൾ തുടങ്ങിയതും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം കീർത്തി സോഷ്യൽമീഡിയയിലൂടെ പങ്കിട്ടിരുന്നു. ഡിസംബർ 12ന് ഗോവയിൽ വെച്ചാണ് വിവാഹം നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് കീർത്തിയേയും ആന്റണിയേയും ആശീർവദിക്കാനായി എത്തിയത്.ഇപ്പോഴിതാ കീർത്തിക്കും ആന്റണിക്കും മംഗളാശംസ നേർന്നിരിക്കുകയാണ് കല്യാണി. നിങ്ങളോളം പെർഫെക്റ്റ് മാച്ചായവർ വേറെയില്ല.




 നിങ്ങളൊന്നിച്ചതിൽ എനിക്കൊരുപാട് സന്തോഷമുണ്ട്. കാത്തിരിപ്പിനൊടുവിൽ ഈ സുദിനമെത്തി അല്ലേ. കൺഗ്രാജുലേഷൻസ് ഗൈസ് എന്ന ക്യാപ്ഷനോടെയായിരുന്നു കല്യാണി കീർത്തിയുടെ വിവാഹ ചിത്രം പങ്കിട്ടത്.വിശേഷ ദിനത്തിലുൾപ്പടെ ആശംസകളും സ്‌നേഹവും അറിയിച്ച് കല്യാണിയും കീർത്തിയും എത്താറുണ്ട്. മാതാപിതാക്കൾ തമ്മിലുള്ള സൗഹൃദം മക്കളും അതേപോലെ നിലനിർത്തി മുന്നേറുകയാണ്. ഇടയ്ക്ക് മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ കല്യാണിയും കീർത്തിയും സിദ്ധാർത്ഥും പ്രണവുമെല്ലാം ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

Find out more: