വാൻ തിരിച്ചു വരവ് നടത്തി കീർത്തി സുരേഷ്! പതിനഞ്ചുവര്ഷത്തെ അഗാധബന്ധം. പത്തുവർഷത്തെ സ്വപ്നങ്ങൾ ഇക്കഴിഞ്ഞ ഡിസംബർ 12 നു പൂവണിഞ്ഞു. അതോടെ കീർത്തി അമ്മ മേനകയെ പോലെ അല്ലെങ്കിൽ ശാലിനി അജിത്തിനെപോലെ ഒക്കെ സിനിമ ഉപേക്ഷിക്കുന്നു എന്നായി വാർത്തകൾ. നിർമ്മാതാവ് സുരേഷ് മേനോൻ്റെയും നടി മേനകയുടെയും മകളായ കീർത്തി സുരേഷ്, രജനി മുരുകനിൽ ശിവകാർത്തികേയനൊപ്പം അഭിനയിച്ചതിന് ശേഷം എ എൽ വിജയ് സംവിധാനം ചെയ്ത ഇത് എന്ന മായം എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചത്. പിന്നീട് മഹാനടി എന്ന ലേബലിൽ കീര്ത്തി ഉയർന്നു. പ്രശസ്ക്ക്തി ഒപ്പം കീർത്തിയെ തേടി ചില ഗോസിപ്പുകളും പതിവായിരുന്നു.
അത്തരത്തിൽ പലകുറി താരത്തിന്റെ വിവാഹവാർത്ത മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. നടി കീർത്തി സുരേഷ് ആന്റണി തട്ടിൽ വിവാഹവിശേഷങ്ങൾ ആണ് കഴിഞ്ഞ ഏഴുദിവസമായി സോഷ്യൽ മീഡിയയിൽ . തന്റെ ഏറെക്കാലത്തെ സുഹൃത്തായിരുന്ന ആൻ്റണി തട്ടിലിനെയാണ് കീർത്തി വിവാഹം ചെയ്തത്.ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ബേബി ജോൺ റിലീസിന് ഒരുങ്ങുകയാണ്. ആറ്റ്‌ലി നിർമ്മിച്ച ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് കലീസ് ആണ്. റിലീസിൻ്റെ കൗണ്ട്ഡൗൺ ആരംഭിച്ചതോടെ നിർമ്മാതാക്കൾ മുംബൈയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.അതേസമയം ബേബി ജോൺ തെറിയുടെ റീമേക്ക് അല്ലെന്ന് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വരുൺ വ്യക്തമാക്കി തൻ്റെ ശത്രുക്കളിൽ നിന്ന് മകളെ സംരക്ഷിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പോലീസുകാരൻ്റെ കഥയാണ് ബേബി ജോൺ കീർത്തി സുരേഷിൻ്റെ ബോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം.
സൽമാൻ ഖാൻ 5 മിനിറ്റ് അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.പ്രണയത്തിനു ഒടുവിലാണ് വിവാഹം. അദ്ദേഹം പ്രാണൻ ആണ് എങ്കിൽ അതേപോലെയാണ് കീർത്തിക്ക് സിനിമയും. തത്കാലത്തേക്ക് കീർത്തി സിനിമ ഉപേക്ഷിക്കില്ല എന്ന് കീർത്തിയുടെ മാസ് വരവിൽ നിന്നും വ്യക്തം. വിവാഹം കഴിഞ്ഞപ്പോഴും ഗോസിപ്പികൾക്ക് പഞ്ഞം ഉണ്ടായില്ല. കീർത്തി അഭിനയ രംഗം ഉപേക്ഷിക്കുന്നു എന്നായി വാർത്തകൾ. എന്നാൽ അതിനുള്ള മറുപടിയാണ് വിവാഹം കഴിഞ്ഞ പാടെത്തന്നെ തന്റെ ഏറ്റവും പുത്തൻ ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ കീർത്തി എത്തിയത് . കഴുത്തിൽ മഞ്ഞ ചരടിൽ കോർത്ത താലിയും അണിഞ്ഞാണ് വേദിയിൽ കീർത്തി എത്തുന്നത്ത്. ഒന്നുകൂടി മെലിഞ്ഞു സുന്ദരി ആയിട്ടാണ് താരത്തിന്റെ വരവും
Find out more: