അലംകൃതയുടെ സ്‌കൂളിൽ പൃഥ്വിയും സുപ്രിയയും; ബോളിവുഡ് പ്രമുഖർക്കൊപ്പമുള്ള വീഡിയോ വൈറൽ. മകൾക്ക് കൂടി കാണാനാവുന്ന തരത്തിലൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ല. എന്നാണ് അങ്ങനെയൊരു സിനിമയെന്ന് മകളും ചോദിക്കാറുണ്ടെന്നും പൃഥ്വി പറഞ്ഞിരുന്നു. പഠനവും എഴുത്തും പിയാനോ പഠനവുമൊക്കെയായി തിരക്കിലാണ് അലംകൃത എന്ന അല്ലിയെന്ന് മല്ലിക സുകുമാരനും വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു അലംകൃത മുംബൈയിലെ സ്‌കൂളിലേക്ക് മാറിയത്. പൃഥ്വിരാജും സുപ്രിയയും മുംബൈയിൽ സ്ഥിര താമസമാക്കിയതിന് പിന്നിലെ പ്രധാന കാരണവും മകളുടെ വിദ്യാഭ്യാസമായിരുന്നു. സെലിബ്രിറ്റി സ്റ്റാറ്റസിൽ അല്ലാതെയായി മകളെ വളർത്താനാണ് ആഗ്രഹമെന്ന് വളരെ മുൻപേ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
തന്റെ സിനിമകളൊന്നും അവളെ ഇതുവരെ കാണിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.അടുത്ത സൗഹൃദം പ്രണയമായി മാറിയതോടെയായിരുന്നു ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചത്. സുപ്രിയയെ കണ്ടപ്പോൾ തന്നെ മല്ലികയും സമ്മതം അറിയിക്കുകയായിരുന്നു. ഇന്ദ്രനെപ്പോലെ പൃഥ്വിയും ജീവിതപങ്കാളിയെ സ്വയം കണ്ടെത്തുമെന്ന് അറിയാമായിരുന്നു. അവരുടെ ഇഷ്ടം മനസിലാക്കി കൂടെ നിൽക്കുകയായിരുന്നു ഞങ്ങളെല്ലാം എന്ന് മല്ലിക പറഞ്ഞിരുന്നു. വെക്കേഷൻ സമയത്ത് സിനിമകൾ ചെയ്യാതിരുന്നൂടേയെന്ന് മകൾ ചോദിച്ചിരുന്നതായും പൃഥ്വി പറഞ്ഞിരുന്നു. അവൾ ഫ്രീയായിരിക്കുന്ന സമയത്ത് ഡാഡയും കൂടെ വേണമെന്നാണ് ആഗ്രഹം. പൃഥ്വി ലൊക്കേഷനിലായിരിക്കുമ്പോൾ ഡാഡ എന്നാണ് വരുന്നതെന്ന് ചോദിക്കാറുണ്ട്. ഇടയ്ക്ക് ലൊക്കേഷനിലേക്ക് അല്ലിയേയും കൂട്ടി പോവാറുണ്ട് സുപ്രിയ.
ഡാഡയും മകളും ചേർന്നാൽ മേളമാണ്. അവൾ ഡാഡയുടെ മകളാണെന്നും സുപ്രിയ പറഞ്ഞിരുന്നു. പൃഥ്വിയുടെ ക്യാരക്ടറിന് ചേർന്നൊരാളാണ് സുപ്രിയ മേനോൻ. പെട്ടെന്ന് ഇടിച്ചുകയറി സംസാരിക്കുന്ന പ്രകൃതമല്ല അവരുടേത്. ചുരുങ്ങിയ വാക്കുകളിൽ കാര്യം പറയുന്നവരുമാണ് രണ്ടാളും. സുപ്രിയ വന്നതോടെയാണ് പൃഥ്വിയുടെ ജീവിതം കൂടുതൽ നന്നായതെന്നും മല്ലിക വിലയിരുത്തിയിരുന്നു. മകൾ ജനിച്ചതോടെയാണ് ജീവിതത്തിൽ കൂടുതൽ ക്ഷമാശീലനായതെന്ന് പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. നേരത്തെ റിമോട്ടിന് വേണ്ടിയൊക്കെ വഴക്കിടുമായിരുന്നു. മകളുണ്ടായതോടെയാണ് അതൊക്കെ നിർത്തിയത്.
അമ്മ വരുന്ന സമയത്ത് ഡാഡ അത് ചെയ്തു, മമ്മ ഇത് പറഞ്ഞു എന്നൊക്കെ പരാതി പറയാറുണ്ട് മകളെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു. എഴുത്തിൽ താൽപര്യമുണ്ടെന്ന് നേരത്തെ അലംകൃത തെളിയിച്ചിരുന്നു. മകളുടെ എഴുത്തുകൾ ഇടയ്ക്ക് സുപ്രിയ പുസ്തകമാക്കിയിരുന്നു. പ്രിയപ്പെട്ടവരെല്ലാം അന്ന് അല്ലിയെ അഭിനന്ദിച്ചിരുന്നു. ബിബിസിൽ മാധ്യമപ്രവർത്തകയായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു സുപ്രിയയും പൃഥ്വിരാജും വിവാഹിതയായത്. സൗത്ത് ഇന്ത്യൻ സിനിമയെക്കുറിച്ച് സറ്റോറി തയ്യാറാക്കുന്നതിന് വേണ്ടിയായിരുന്നു ഇരുവരും സംസാരിച്ചത്. സിനിമയും വായനയും യാത്രകളുമായിരുന്നു ഇവരെ അടുപ്പിച്ചത്.
Find out more: