മാർക്കോയിൽ റിയാസ് എവിടെ? നിർമ്മാതാവിന്റെ മറുപടി വൈറൽ. ഈ സിനിമയിൽ റിയാസ് ഖാൻ ഉണ്ടായിരുന്നോ എന്നായിരുന്നു ചോദ്യങ്ങൾ. ഉണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. സംശയനിവാരണത്തിനായി ചിത്രത്തിന്റെ നിർമ്മാതാവായ ഷെരീഫ് മുഹമ്മദിനോടും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ആദ്യ ദിനം സിനിമ കാണാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തോടും ഇതേക്കുറിച്ച് ചോദിച്ചത്. റിയാസ് ഖാൻ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആ രംഗങ്ങൾ ഒടിടിയിൽ കാണിക്കാനാവുമെന്നാണ് പ്രതീക്ഷ. കുറച്ച് സീനുകൾ സെൻസറിംഗിന്റെ സമയത്ത് ഒഴിവാക്കിയിരുന്നു. അവരുടെ പരിമിതികൾക്കുള്ളിൽ നിന്ന് പരമാവധി സഹായം അവർ സെൻസറിംഗ് സമയത്ത് ചെയ്ത് തന്നിട്ടുണ്ട്. ആ സമയത്ത് കട്ട് ചെയ്തുപോയ രംഗങ്ങൾ ഒടിടിയിലൂടെ കാണിക്കും എന്നായിരുന്നു നിർമ്മാതാവിന്റെ മറുപടി.കഴിഞ്ഞ ദിവസമായിരുന്നു മാർക്കോ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്.





ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വൈറലായിരുന്നു.ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്. ടോണി ഐസക് എന്ന ക്രൂരനായ വില്ലനായാണ് ജഗദീഷ് എത്തിയിട്ടുള്ളത്. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.സിനിമയുടെ ലൊക്കേഷൻ വീഡിയോകളിൽ കണ്ടവരിൽ ചിലരെയൊന്നും സ്‌ക്രീനിൽ കണ്ടിരുന്നില്ല. അതേക്കുറിച്ചും നിർമ്മാതാവിനോട് ചോദിച്ചിരുന്നു. പൂജ ചടങ്ങിലേക്ക് അതിഥികളായെത്തിയവരാണ് അവരൊക്കെ, അതാണ് കാണാത്തതെന്നായിരുന്നു നിർമ്മാതാവിന്റെ മറുപടി.ആക്‌ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്‌ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്.





ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്‌ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയാണ്. പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. 




ടൻ ജഗദീഷിൻറേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങൾ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Find out more: