കല്യാണം കഴിഞ്ഞ് ആദ്യയാത്ര ദുബായിലേക്ക്! ചിത്രങ്ങളുമായി കീർത്തി സുരേഷ്! അച്ഛന്റെ മടിയിലിരുന്നായിരുന്നു കീർത്തിയുടെ താലികെട്ട് ചടങ്ങ്. ആന്റണി താലി ചാർത്തിയപ്പോൾ വികാരഭരിതയാവുകയായിരുന്നു താരപുത്രി. ക്രിസ്ത്യൻ ആചാരപ്രകാരമായും ചടങ്ങുകൾ നടത്തിയിരുന്നു. വെളുത്ത ഗൗണും ബൊക്കയുമായി ക്രിസ്ത്രീയ വധുവായുള്ള ചിത്രങ്ങളും വൈറലായിരുന്നു. വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. വിജയ്, തൃഷ, കല്യാണി പ്രിയദർശൻ തുടങ്ങി വൻതാരനിരയാണ് ഗോവയിലെ വിവാഹത്തിൽ പങ്കെടുത്തത്. വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമായി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായിരിക്കുകയാണ്. 15 വർഷമായുള്ള ബന്ധമാണ് വിവാഹത്തിലെത്തിയത്.
ബിസിനസുകാരനാണ് ആന്റണി. പരമ്പരാഗത ശൈലിയിലായിരുന്നു വിവാഹ ചടങ്ങുകൾ. കല്യാണം കഴിഞ്ഞ് കീർത്തി അഭിനയത്തിൽ നിന്നും ബ്രേക്കെടുക്കുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. അമ്മയെപ്പോലെ സിനിമയിൽ നിന്നും മാറി കുടുംബ ജീവിതത്തിലേക്ക് മാത്രമായി ഒതുങ്ങുമോയെന്നാണ് ചോദ്യങ്ങൾ. എന്നാൽ ഇതേക്കുറിച്ച് കീർത്തിയോ ആന്റണിയോ പ്രതികരിച്ചിരുന്നില്ല. മാത്രവുമല്ല തിരക്കുകളൊക്കെയുണ്ടെങ്കിലും പുതിയ ചിത്രമായ ബേബി ജോൺ പ്രമോഷൻ പരിപാടികളിലെല്ലാം കീർത്തി സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ആന്റണിയെപ്പോലെ തന്നെ സിനിമയും തനിക്ക് പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുകയായിരുന്നു കീർത്തി.
ഇത്തവണ ആന്റണി കൂടെയില്ലേയെന്നുള്ള ചോദ്യങ്ങളും പോസ്റ്റിന് താഴെയുണ്ട്. ലൊക്കേഷനിലേക്ക് മകളോടൊപ്പം പോവുന്ന ആളല്ല ഞാൻ എന്ന് മുൻപ് മേനക സുരേഷ് വ്യക്തമാക്കിയിരുന്നു. ഞാൻ അഭിനയിച്ചിരുന്ന കാലത്ത് അമ്മ എല്ലായ്‌പ്പോഴും കൂടെ വരുമായിരുന്നു. കീർത്തിയുടെ കൂടെയും അമ്മ പോവാറുണ്ട്. അങ്ങനെ പോയപ്പോഴായിരുന്നു അമ്മയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. ഞാൻ വല്ലപ്പോഴും മാത്രമേ അവളുടെ ലൊക്കേഷനിലേക്ക് പോവാറുള്ളൂ എന്നുമായിരുന്നു മേനക അന്ന് പറഞ്ഞത്.കല്യാണ സമയത്ത് ആന്റണി അണിയിച്ച മംഗല്യസൂത്ര അണിഞ്ഞായിരുന്നു കീർത്തി പരിപാടികൾക്കെല്ലാം എത്തുന്നത്. മോഡേൺ ഡ്രസിനൊപ്പമാണെങ്കിലും കഴുത്തിൽ നിന്നും മഞ്ഞച്ചരട് മാറ്റിയിട്ടില്ല താരപുത്രി. ഇത്തവണയും ചർച്ചയായത് മംഗല്യസൂത്രയായിരുന്നു.
ഏത് ഡ്രസാണെങ്കിലും മംഗല്യസൂത്രയും ഇടുന്നുണ്ടല്ലോ, അത് വളരെ നല്ല കാര്യമാണെന്നുള്ള കമന്റുകളും ചിത്രങ്ങളുടെ താഴെയുണ്ട്.ബേബി ജോണിലൂടെയായി ബോളിവുഡിലും അരങ്ങേറുകയാണ് കീർത്തി സുരേഷ്. ചിത്രം റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ കൂടിയേ ശേഷിക്കുന്നുള്ളൂ. ഓടിനടന്നുള്ള പ്രമോഷനിലാണ് എല്ലാവരും. കീർത്തിയും അതിനൊപ്പമായി ചേരുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരെല്ലാം ദുബായിലെത്തിയിരുന്നു സത്യ ആൻഡ് മീരാസ് ഡേ ഔട്ട് ഇൻ ദുബായ് എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. നായകനായ വരുൺ ധവാനൊപ്പമുള്ള ചിത്രങ്ങൾ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.
Find out more: