ഉറ്റ സുഹൃത്തിന് വേണ്ടി ഇത് ചെയ്തതിൽ അഭിമാനമുണ്ട് എന്ന് രശ്മിക മന്ദാന! വർക്കിന്റെ പേരിൽ ബന്ധങ്ങളെ മാറ്റി നിർത്താൻ സാധിക്കില്ലല്ലോ, അതുപോലെ ഒരു കാര്യം ചെയ്തു എന്ന സന്തോഷത്തിലും അഭിമാനത്തിലുമാണ് രശ്മിക മന്ദാന.
സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റ് ആയ ശ്രവ്യ വർമയുടെ സംഗീത് ചടങ്ങിന് പോയതിനെ കുറിച്ചാണ് രശ്മിക മന്ദാന പറയുന്നത്. വിജയ് ദേവരകൊണ്ടയും, കീർത്തി സുരേഷുമടക്കം പല വൻ താരങ്ങളും കല്യാണത്തിന് പോയ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കല്യാണത്തിന് പങ്കെടുത്ത രശ്മിക, പ്രി വെഡ്ഡിങ് ഫങ്ഷനും പങ്കെടുത്തു. അതിന് വേണ്ടി ഒരുങ്ങിയ ചിത്രങ്ങൾക്കൊപ്പമാണ് രശ്മികയുടെ പോസ്റ്റ്.കഴിഞ്ഞ ദിവസം കീർത്തി സുരേഷിന്റെ കല്യാണത്തിന്, ജോലിത്തിരക്ക് കാരണം പോകാതിരുന്നുവെങ്കിൽ, കല്യാണ ദിവസം തന്നെ വധു കൊലപാതകി ആയേനെ.






 അത് സംഭവിക്കാതെ മാനേജ് ചെയ്തു എന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. നിലവിൽ പുഷ്പ 2 വിന്റെ വിജയാഘോഷത്തിലാണ് രശ്മിക മന്ദാന. സുകുമാരൻ സംവിധാനം ചെയ്ത അല്ലു അർജുന്റെ പുഷ്പയിൽ നായിക ശ്രീവല്ലിയായിട്ടാണ് രശ്മിക എത്തുന്നത്. ചിത്രം കോടികളുടെ കലക്ഷൻ റെക്കോഡുകൾ തിരുത്തിയെഴുതി ജൈത്രയാത്ര തുടരുകയാണ്. കേരളത്തിലെ പ്രേക്ഷകർക്ക് സിനിമ സംതൃപ്തി നൽകിയില്ലെങ്കിലും, തമിഴ് - തെലുങ്ക് ഇന്റസ്ട്രിയിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. നിലവിൽ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ് രശ്മിക.





ധനുഷിന്റെ കുബേരയാണ് ഒരു സിനിമ. വിക്കി കൗശൽ നായകനാകുന്ന ചവ്വ എന്ന ഹിന്ദി ചിത്രത്തിലും രശ്മികയാണ് നായിക. സിക്കന്ദർ, തമ, ദ ഗേൾഫ്രണ്ട് എന്നിങ്ങനെയാണ് മറ്റ് ബോളിവുഡ് സിനിമകൾ. 'ഇങ്ങനെയുള്ള വസ്ത്രം ധരിക്കുന്നത് ശരിക്കും ഞാൻ ആസ്വദിക്കുന്നു. ഇത് ഏറ്റവും ചേരുന്നതാണെന്ന് തോന്നി. എന്റെ ഉറ്റ സുഹൃത്ത് ശ്രവ്യ വർമയുടെ സംഗീതിന് വേണ്ടിയായിരുന്നു ഇത്. അങ്ങോട്ട് പോകുന്നതിനും, തിരിച്ചുവരുന്നതിനും ഒരു മണിക്കൂർ, അക്ഷരാർത്ഥത്തിൽ വെറും 15 മിനിറ്റ് മാത്രമാണ് അവിടെ ചെലവഴിച്ചത്. എന്നിരുന്നാലും, ജോലി തിരക്കിനിടയിൽ അത് ചെയ്തു എന്നതിൽ ഞാൻ സ്വയം അഭിമാനിക്കുന്നു' എന്നാണ് രശ്മിക മന്ദാന പറഞ്ഞത്.




സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റ് ആയ ശ്രവ്യ വർമയുടെ സംഗീത് ചടങ്ങിന് പോയതിനെ കുറിച്ചാണ് രശ്മിക മന്ദാന പറയുന്നത്. വിജയ് ദേവരകൊണ്ടയും, കീർത്തി സുരേഷുമടക്കം പല വൻ താരങ്ങളും കല്യാണത്തിന് പോയ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കല്യാണത്തിന് പങ്കെടുത്ത രശ്മിക, പ്രി വെഡ്ഡിങ് ഫങ്ഷനും പങ്കെടുത്തു. അതിന് വേണ്ടി ഒരുങ്ങിയ ചിത്രങ്ങൾക്കൊപ്പമാണ് രശ്മികയുടെ പോസ്റ്റ്.

Find out more: