ഈ വളർത്തു നായയുടെ സ്‌നേഹം മറ്റാർക്കും ഇല്ല; നാഗ ചൈതന്യയുടെ വിവാഹ ദിനത്തിൽ സാമന്തയുടെ പോസ്റ്റ്! എങ്ങനെ സമാന്തയെ മറന്ന് നാഗ ചൈതന്യയ്ക്ക് മറ്റൊരാള സ്വന്തമാക്കാൻ കഴിഞ്ഞു എന്നതാണ് ആരാധകരുടെ ചോദ്യം. എന്ത് തന്നെയായാലും ഈ വിവാഹം, വീണ്ടെടുത്ത സമാവ്തയുടെ കരുത്തിനെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്ന് നടിയുടെ ഓരോ സോഷ്യൽ മീഡിയ സ്റ്റോറിയിലും വ്യക്തമാണ്. വിവാഹം അടുത്തത് മുതൽ ഇതുവരെ സമാന്ത പങ്കുവയ്ക്കുന്ന പോസ്റ്റിൽ എല്ലാം എന്തോ കുത്തിപ്പറയുന്നത് പോലെ സംശയിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം. ശോഭിത ധൂലിപാല - നാഗ ചൈതന്യ വിവാഹം കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ച ചെയ്തത് സമാന്തയെ കുരിച്ചാണ്. സമാന്തയുടെ ധീരതയെ കുറിച്ചാണ്.





   ഒരു കാലത്ത് സമാന്തയ്ക്ക് എല്ലാമായിരുന്ന നാഗ ചൈതന്യ മറ്റൊരാൾക്ക് സ്വന്തമാക്കുന്നത് ആരാധകർക്ക് സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. അതുകൊണ്ട് തന്നെ ആ ദിവസങ്ങളിൽ ശോഭിത - നാഗ ചൈതന്യ വിവാഹ ഫോട്ടോകളെക്കാൾ, 2017 ൽ കഴിഞ്ഞ നാഗ ചൈതന്യ - സമാന്ത വിവാഹ ചിത്രങ്ങളാണ് വൈറലായത്.വിവാഹ മോചനത്തിന്റെ വേദനകൾ മറികടന്നു വരുമ്പോഴാണ് മയോസൈറ്റിസ് എന്ന അപൂർവ്വ രോഗം സ്ഥിരീകരിച്ചത്. അതിനെയും നേരിട്ട സാം കരയറിലെ തിരക്കുകളിൽ സന്തോഷം കണ്ടെത്തുകയായിരുന്നു. പക്ഷേ പെട്ടന്ന് നാഗ ചൈതന്യയുടെ വിവാഹം തീരുമാനിച്ചതും, ആ വിവാഹത്തിന് രണ്ട് ദിവസം മുൻപ് അച്ഛൻ മരണപ്പെട്ടതും സമാന്തയെ വീണ്ടും മാനസികമായി തളർത്തുകയായിരുന്നു.






നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം വളരെ പാടുപെട്ടാണ് ആ വേദനയിൽ നിന്നും സമാന്ത പുറത്തുകടന്നത്. യാത്രയും ആത്മീയതയുമൊക്കെയായി, സ്വയം തിരിച്ചറിയുകയായിരുന്നു. വേർപിരിഞ്ഞു എന്ന് സ്വയം അംഗീകരിക്കുന്നത് വരെ ജീവിതം ഇനിയില്ല എന്ന ചിന്തയിൽ ഓരോ കോർണറിലും പോയിരുന്ന കരഞ്ഞതിനെ കുറിച്ചും, അതിന് ശേഷം പലരും കുറ്റപ്പെടുത്തി, വേദനിപ്പിച്ച് സംസാരിച്ചതിനെ കുറിച്ചും സമാന്ത തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞതിന് പിന്നാലെ പങ്കുവച്ചത്, 'പെൺകുട്ടികളെ പോലെ പൊരുതുക' എന്ന ഒരു ക്യാപ്ഷൻ ആയിരുന്നു. 



ഇപ്പോൾ ശോഭിത വിവാഹ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ സമാന്ത പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാവുന്നു. തന്റെ വളർത്തു നായ സാഷയെ ചേർത്ത് നിർത്തിയാണ് പറയുന്നത്, 'സാഷയെ പോലെ മറ്റൊരു പ്രണയമില്ല' എന്ന്. സാന്തയുടെ മുഖത്ത് ഒട്ടും പ്രസരിപ്പില്ലാത്തതും ആരാധകർ ശ്രദ്ധിച്ചിട്ടുണ്ട്.

Find out more: