കീർത്തി സുരേഷിന്റെ ഭർത്താവ് സിക്‌സ് പാക്കുണ്ട്; വരുൺ ധവാൻ! സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് കീർത്തി സുരേഷും വരുൺ ധവാനും. കല്യാണം കഴിഞ്ഞ് മധുവിധു കൂടെ ആഘോഷിക്കാതെ പ്രമോഷൻ പരിപാടികളിൽ സജീവമായ കീർത്തിയുടെ ആത്മാർത്ഥതയെ പ്രശംസിച്ച് ആരാധകർ സോഷ്യൽ മീഡിയിയൽ എത്തിയിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കീർത്തി സുരേഷും വരുൺ ധവാനും ഉൾപ്പടെയുള്ള സംഗം ബിഗ് ബോസ് ഹിന്ദിയിൽ അതിഥികളായി എത്തിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഷോയിൽ വച്ച് കീർത്തിയുടെ കല്യാണം അടുത്തിടെ കഴിഞ്ഞതിനെ കുറിച്ച് വരുൺ ധവാൻ പറയുകയും, സൽമാൻ ഖാൻ കീർത്തിയെ പ്രശംസിക്കുകയും ചെയ്തു. കീർത്തി സുരേഷും വരുൺ ധവാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബേബി ജോൺ എന്ന ചിത്രം നാളെ, ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷമായി തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ഇക്കഴിഞ്ഞ ഡിസംബർ 12 ന് ആയിരുന്നു കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം. പതിനഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഗോവയിൽ വച്ചുള്ള ഡസ്റ്റിനേഷൻ വെഡ്ഡിങ് ആയിരുന്നു. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവം നടന്ന വിവാഹത്തിൽ തമിഴ്- മലയാളം - തെലുങ്ക് സിനിമാ ഇന്റസ്ട്രിയിലെ പല പ്രമുഖരും പങ്കെടുത്തിരുന്നു. വിവാഹത്തിന് ശേഷം ഹണിമൂണിന് കൂടെ പോകാതെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട യാത്രയിലാണ് കീർത്തി. കീർത്തിയുടെ വിവാഹം കഴിഞ്ഞു എന്ന് വരുൺ വെറുതേ പറയുകയായിരുന്നില്ല, നടിയുടെ ഭർത്താവിനെ പ്രശംസിച്ചുകൊണ്ടായിരുന്നു സംസാരം. ആന്റണി തട്ടിൽ ഹാന്റ്‌സം ആണെന്നും, സിക്‌സ് പാക്ക് ഉണ്ട് എന്നും വലിയ കാര്യമായിട്ടാണ് വരുൺ ധവാൻ പറഞ്ഞത്. 

കീർത്തിയെ അഭിനന്ദിച്ചതിന് ശേഷം, അബ്‌സും സിക്‌സ് പാക്കും ഉള്ളതാണോ വരനാവാൻ ഏറ്റവും അത്യാവശ്യമായ കാര്യം എന്ന് വരുണിനെ കളിയാക്കി സൽമാൻ ചോദിച്ചു. അങ്ങനെയെങ്കിൽ മത്സരാർത്ഥിയായ അവിനാഷ് മിശ്രയ്ക്ക് പെട്ടന്ന് പെണ്ണ് കിട്ടുമല്ലോ എന്നും സൽമാൻ പറയുന്നുണ്ട്. അതോടെ കീർത്തിയടക്കം മറ്റെല്ലാവരും ചിരിച്ചു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കീർത്തി സുരേഷും വരുൺ ധവാനും ഉൾപ്പടെയുള്ള സംഗം ബിഗ് ബോസ് ഹിന്ദിയിൽ അതിഥികളായി എത്തിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഷോയിൽ വച്ച് കീർത്തിയുടെ കല്യാണം അടുത്തിടെ കഴിഞ്ഞതിനെ കുറിച്ച് വരുൺ ധവാൻ പറയുകയും, സൽമാൻ ഖാൻ കീർത്തിയെ പ്രശംസിക്കുകയും ചെയ്തു.

Find out more: