ലണ്ടനിൽ പോകാൻ ദിവസങ്ങൾ ബാക്കി ഉള്ളപ്പോഴാണ് വിളി വരുന്നത്! 2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തറിന്റെ സിനിമ അരങ്ങേറ്റം. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രമാണ് താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. ഷാജി എൻ കരുൺ ചിത്രം ഓളിലൂടെ എസ്തർ നായികയായും അരങ്ങേറിയ എസ്തർ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു കഴിഞ്ഞദിവസം.23 കാരിയാണ് എസ്തർ അനിൽ. ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവർന്ന് ഇന്ന് നായികാ നിരയിലേക്ക് ഉയർന്നു. എങ്കിലും മലയാളികളുടെ മനസ്സിൽ എന്നും ആ പഴയ അനുമോൾ തന്നെ ആണ് എസ്തർ.മലയാളത്തിന് പുറമേ അന്യഭാഷകളിലും എസ്തർ അഭിനയിക്കുന്നുണ്ട്. വിവിധ ഭാഷകളിലായി ഇതിനോടകം ഏകദേശം 30ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ ജയരാജ് ചിത്രം ശാന്തമീ രാത്രിയിൽ ആണ് ഏറ്റവും ഒടുവിലായി എസ്തർ മലയാളത്തിലേക്ക് എത്തിയത്.
സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് എസ്തർ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. വളരെ അപ്രതീക്ഷിതമായി എത്തിയ കോൾ ആയിരുന്നു ജയരാജ് സാറിന്റേത് അങ്ങനെയാണ് ശാന്തമീ രാത്രിയിൽ എത്തിയതെന്നും എസ്തർ പറഞ്ഞു.പലപ്പോഴും തന്റെ വ്യത്യസ്തമാർന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എസ്തർ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ വളരെ ആക്ടീവാണ് എസ്തർ.ദൃശ്യം തമിഴിൽ പാപനാശം എന്ന പേരിലും അതേ പേരിൽ തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും എസ്തർ തന്നെയായിരുന്നു ആ കഥാപാത്രത്തിന് ജീവൻ നൽകിയത്. അഭിനയവും മോഡലിങും ഒരുപോലെയാണ് താരം മുന്നോട്ട് കൊണ്ടുപോകുന്നത്. ഗ്ലാമറസ് ലുക്കിൽ വന്ന് പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട് എസ്തർ. തന്റെ വസ്ത്രധാരണത്തെ വിമർശിക്കുന്നവർക്ക് ചുട്ട മറുപടി നൽകിയും എസ്തർ മാധ്യമശ്രദ്ധ നേടാറുണ്ട്
.എസ്തറിനെ കൂടാതെ ആടുജീവിതം ഫെയിം കെ.ആർ.ഗോകുൽ സിദ്ധാർഥ് ഭരതൻ, കൈലാഷ്,മാല പാർവതി, വിജി വെങ്കടേഷ് തുടങ്ങിയവരാണ് ശാന്തമീ രാത്രി സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 20 വർഷങ്ങൾക്കു ശേഷം ജയരാജും ജാസി ഗിഫ്റ്റും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ന്യൂ ജനറേഷൻ സിനിമയുടെ ബാനറിൽ ജയരാജ്, റോൾഡ് തോമസ് ജെയിംസ് വലിയപറമ്പിൽ, സുനിൽ സക്കറിയ, ജോർജ് കുരുവിള, ജോബി ജോസ്, സാവിയോ ജോസ് എന്നിവർ ചേർന്നാണ് ശാന്തമീ രാത്രിയിൽ നിർമ്മിച്ചിരിക്കുന്നത്. നല്ലൊരു ടീം ജയരാജ് സാറിനെപോലെയൊരു സംവിധായകന് ഒപ്പം ജോയ് ചെയ്യാൻ സാധിച്ചത് ഭാഗ്യമാണ്.
എന്റെ അനുജനും ചേട്ടനും അദ്ദേഹത്തിന്റെ ഒപ്പം വർക്ക് ചെയ്തിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ എനിക്ക് അദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്യാൻ സാധിച്ചിട്ടില്ല. എനിക്ക് ലണ്ടനിൽ പോകാൻ കൃത്യം ഒരു മാസം ബാക്കി ഉള്ളപ്പോഴാണ് അടുത്ത രണ്ടുദിവസത്തിനുള്ളിൽ സിനിമയിൽ ജോയിൻ ചെയ്യണം എന്നുപറഞ്ഞുള്ള കോൾ എനിക്ക് കിട്ടുന്നത്. ആ കോൾ ഇങ്ങനെ ഇവിടെ വരെ എത്തുമെന്ന് പ്രതീക്ഷിച്ചതല്ല. ഇപ്പോൾ ഞങ്ങൾ കുടുംബം മുഴുവനും സാറിന്റെ സിനിമയിലെ ഭാഗങ്ങൾ ആണ്. എനിക്ക് ഇങ്ങനെ ഒരു അവസരം തന്നതിൽ ഒരുപാട് സന്തോഷം- എസ്തർ പറഞ്ഞു.
Find out more: