ആന്റണിയും അന്ന് കരഞ്ഞു, കല്യാണത്തിന് ധരിച്ചത് അമ്മയുടെ സാരി; കീർത്തിയുടെ ആരും അറിയാത്ത കളയണ വിശേഷം! തമിഴ് - തെലുങ്ക്- മലയാളം - ഹിന്ദി സിനിമ ഇന്റസ്ട്രിയിലെ പല പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. ആ വിവാഹ വിശേഷങ്ങൾ പലരും പറഞ്ഞ അറിവാണ് ആരാധകർക്കുള്ളത്. എന്നാൽ കല്യാണ ദിവസം എന്താണ് നടന്നത്, എന്തിനാണ് കരഞ്ഞത് എന്നൊക്കെയുള്ള കാര്യങ്ങൾ കീർത്തി സുരേഷ് പറയുന്നു. സത്യത്തിൽ കല്യാണം ഞങ്ങൾ 2022 ഏപ്രിൽ മുതൽ പ്ലാൻ ചെയ്തു തുടങ്ങിയതാണ്. നേരത്തെ എല്ലാവരും അറിയും എന്നാണ് കരുതിയത്. പക്ഷേ ഒക്ടോബറിൽ മാത്രമാണ് വാർത്ത പുറത്തുവന്നത്. വളരെ ഇമോഷണലായിരുന്നു ചടങ്ങ്. എന്റെ ഹൃദയം നിറഞ്ഞ ഒരു ഫീലായിരുന്നു. സ്വപ്‌ന സാക്ഷാത്കാരം എന്നു പറയാം. താലി കെട്ടുന്ന സമയത്ത് എന്തൊക്കെ നമ്മൾ പ്ലാൻ ചെയ്തിരുന്നാലും ആ സെക്കന്റ് എല്ലാം അപ്‌നോർമലാണ്.
അതൊന്നും നമ്മുടെ കൈയ്യിലുള്ളതല്ല. സമീപകാലത്ത് സൗത്ത് ഇന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും മികച്ച കല്യാണ ആഘോഷമായിരുന്നു കീർത്തി സുരേഷിന്റേത്. എന്റെ ആക്ടിങ് കരിയറിൽ ആന്റണി എത്രത്തോളം സപ്പോർട്ട് ചെയ്തു എന്ന് പറയാൻ പറ്റില്ല. എല്ലാ പെൺകുട്ടികളുടെയും ജീവിതത്തിലെ ഹീറോ അച്ഛനായിരിക്കും. അച്ഛൻ കഴിഞ്ഞാൽ എനിക്ക് തീർച്ചയായും ആന്റണി തട്ടിൽ തന്നെയാണ്. തട്ടിലിൽ എനിക്ക് പലപ്പോഴും എന്റെ അച്ഛനെ കാണാൻ കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ ആന്റണി ട്രീറ്റ് ചെയ്യുന്ന രീതിയാണെങ്കിലും, സ്ത്രീകളോടുള്ള ബഹുമാനം ആണെങ്കിലും എല്ലാം എനിക്ക് അദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ അഭിമാനമാണ്. എന്റെ പെണഅ# സുഹൃത്തുക്കൾക്കെല്ലാം സഹോദര തുല്യനാണ് ആന്റണി. താലി എന്റെ കഴുത്തിൽ കെട്ടുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു, എന്റേത് മാത്രമല്ല ആന്റണിയുടെയും. ഭാഗ്യമോ നിർഭാഗ്യമോ ആന്റണിയുടെ കണ്ണ് നിറഞ്ഞത് മറ്റാരും കണ്ടില്ല.
നാദ്വസ്വര മേളവും ആ അറ്റ്‌മോസ്ഫിയറും എല്ലാം അങ്ങനെയായിരുന്നു. നാദ്വസ്വരത്തിന് ശേഷം ടു സ്റ്റേറ്റ് എന്ന ചിത്രത്തിലെ പാട്ടാണ് ഇട്ടത്. ആ പാട്ടിനും ഞങ്ങളുടെ പ്രണയത്തിനും ഇമോഷണൽ കണക്ഷനുണ്ട്. അതൊക്കെ ഉള്ളതുകൊണ്ടാവാം ഞാൻ കരഞ്ഞത്. അതിന് ശേഷം ഞാൻ ചുറ്റും നോക്കിയപ്പോൾ അവിടെ കൂടിയിരുന്ന ഭൂരിഭാഗം ആളുകളും ഇമോഷണൽ ആയിരുന്നു. ആ ഒരു നിമിഷം എന്റെ പാരന്റ്‌സിനോടും ദൈവത്തോടും ഞാൻ നന്ദി പറഞ്ഞു.കല്യാണത്തിന് വന്നത് പത്ത് പതിനഞ്ച് സിനിമ സെലിബ്രിറ്റികളും, നൂറ് നൂറ്റിരുപത് ബന്ധുക്കളും ഒഴിച്ചാൽ ബാക്കി എല്ലാം സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് രണ്ട് പേർക്കും അത്രയധികം സുഹൃത്തുക്കളുണ്ട്. നാനൂറ് പേർ അടങ്ങുന്ന വിവാഹമായിരുന്നു. മൂന്ന് ദിവസം നീണ്ടു നിന്ന രണ്ട് ചടങ്ങായിട്ടാണ് വിവാഹം നടന്നത്. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിന് ഞാൻ ധരിച്ച ഒരു സാരി എന്റെ അമ്മയുടെ കല്യാണ സാരിയാണ്. 30 വർഷം പഴക്കമുണ്ട് ആ സാരിക്ക്. ക്രിസ്ത്യൻ ആചാര പ്രകാരമുള്ള വിവാഹത്തിൽ അച്ഛനാണ് എന്റെ കൈ പിടിച്ച് വേദിയിൽ കൊണ്ടുവരുന്നത്.
രാവിലത്തെ വിവാഹത്തിന് ശേഷം ഞാൻ ഇക്കാര്യം അച്ഛനോട് പറഞ്ഞിരുന്നു. ഉടനെ അദ്ദേഹം സമ്മതിച്ചു, നമ്മൾ രണ്ട് കൾച്ചറും ഫോളോ ചെയ്യുന്നു എന്നാദ്യമേ പറഞ്ഞതല്ലേ, ഞാൻ ചെയ്യേണ്ടത് ഞാൻ തന്നെ ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. അച്ഛൻ അത് ചെയ്യും എന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. അച്ഛന്റെ കടമകൾ എല്ലാം അദ്ദേഹം വളരെ മനോഹരമായി നിറവേറ്റി- കീർത്തി സുരേഷ് പറഞ്ഞു. പലരും പറഞ്ഞു കേട്ടിട്ടുണ്ട്, കീർത്തിയെ കിട്ടിയ ആന്റണി തട്ടിൽ ഭാഗ്യവാനാണ് എന്ന്, ശരിക്കും ആന്റണിയെ പോലെ ഒരാളെ കിട്ടിയ ഞാനാണ് ഭാഗ്യവതി. എന്റെ കരിയറിന് വേണ്ടി വർഷങ്ങളോളം കാത്തിരിക്കിക എന്ന് പറയുന്നത് ചെറിയ കാര്യമല്ല.
ഒരിക്കൽ പോലും കല്യാണത്തിന്റെ കാര്യം പറഞ്ഞ് എന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ല.
പതിനഞ്ച് വർഷത്തെ പ്രണയമാണ് ഞങ്ങളുടേത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ്. അത്രയും വർഷത്തെ കാത്തിരിപ്പുണ്ട്. പ്ലസ്ടുവിന് ശേഷം ഞാൻ കോളേജ് ലൈഫിലേക്ക് പോയി. ആന്റണി ബിസിനസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഖത്തറിലായിരുന്നു. നാലഞ്ച് വർഷത്തോളം ലോങ് ഡിസ്റ്റന്റ് റിലേഷൻഷിപ് ആയിരുന്നു. അതിന് ശേഷം ആന്റണി തിരിച്ചെത്തി കൊച്ചിയിലും, ചെന്നൈയിലും എല്ലാം ബിസിനസ് ആയി. അപ്പോഴേക്കും ഞാൻ സിനിമയിലേക്കും വന്നു.
Find out more: