സ്ത്രീത്വത്തെ അപമാനിക്കൽ, അനാവശ്യമായ വർണ്ണനകൾ ലൈംഗീകചുവയോടെ; ബേബി ചെമ്മണ്ണൂരിന്റെ വിസ്താരത്തിൽ കോടതി! അനാവശ്യമായ വർണ്ണനകൾ ലൈംഗീകചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നതും ലൈംഗികാതിക്രമ പരിധിയിൽ ഉൾപ്പെടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് എ ബദറുദ്ദീനാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയിരിക്കുന്നത്.സ്ത്രീയുടെ ശരീരഘടനയുമായി ബന്ധപ്പെട്ട് പുകഴ്ത്തി സംസാരിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് കേരള ഹൈക്കോടതി. ബോബി ചെമ്മണ്ണൂരിന്റെ പരാമർശത്തിനെതിരെ നടി ഹണി റോസ് പരാതി നൽകിയ സാഹചര്യത്തിലാണ് കോടതി വിധിയെന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. നടിയുടെ പരാതിയിൽ സെൻട്രൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.




 ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിനുപിന്നാലെ സൈബർ ആക്രമണത്തിനെതിരെ പരാതിയുമായി നടി മാല പാർവതിയും രംഗത്തെത്തി. മോർഫ് ചെയ്ത് തന്റെ വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിച്ചുവെന്നാണ് നടി പരാതിയിൽ പറയുന്നത്. സൈബർ ആക്രമണങ്ങൾ തുടർന്നാൽ ഇനിയും നിയമനടപടിയുമായി മുൻപോട്ട് പോകുമെന്നും മാല പാർവതി പറഞ്ഞു. 2017 ൽ ആലുവയിൽ രജിസ്റ്റർ ചെയത കേസിലാണ് സ്ത്രീ ശരീരത്തെക്കുറിച്ചുള്ള വർണ്ണനകൾ സ്ത്രീത്വത്തെ അപമാനിക്കലാണ് എന്ന് കോടതി നിരീക്ഷിച്ചത്.




മികച്ച ബോഡി സ്ട്രകചർ' എന്ന കമന്റിൽ ലൈംഗികച്ചുവയില്ലെന്നായിരുന്നു പ്രതിക്കായി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ ഇതിനെ പരാതിക്കാരി ശക്തമായി എതിർക്കുകയായിരുന്നു. മുൻപും ഹർജിക്കാരന്റെ ഭാഗത്ത് നിന്നും സമാനമായ പ്രവൃത്തി ഉണ്ടായിട്ടുണ്ട്. നമ്പർ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളിൽ നിന്നും ലൈംഗികചുവയുള്ള സന്ദേശം അയച്ച് തന്നെ ശല്യപ്പെടുത്തിയിരുന്നുവെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. പ്രതിയുടെ ഈ നീക്കം നിസാരമായി കാണാൻ സാധിക്കില്ലെന്നും കോടതി അറിയിച്ചു.ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരി ആഭ്യന്തര പരാതി പരിഹാര സെല്ലിൽ പരാതി നൽകിയിരുന്നു.



എന്നാൽ ഇതിൽ നിന്നും പ്രശ്നത്തിന് പരിഹാരം ലഭിക്കാതെ വന്നപ്പോഴാണ് പരാതിക്കാരി ആലുവ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് അന്വേഷണവുമായി മുൻപോട്ട് പോയത്. ഇതിനെതിരെയാണ് രാമചന്ദ്രൻ നായർ ഹൈക്കോടതിയെ സമീപിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ആർ രാമചന്ദ്രൻ നായർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സഹപ്രവർത്തകയുടെ പരാതിയിൽ ആർ രാമചന്ദ്രൻ നായർക്കെതിരെ കേസ് എടുത്തിരുന്നു.

Find out more: