എനിക്ക് മാത്രം എന്തിനാണ് ഇങ്ങനെ വേദന തരുന്നത് എന്ന് ദൈവത്തോട് ചോദിച്ചിട്ടുണ്ട്; നടി നിത്യ മേനോൻ! ജയം രവിയും നിത്യ മേനോനും ഒന്നിക്കുന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ നടി. അതിന്റെ ഭാഗമായി കല മാസ്റ്റർക്ക് നൽകിയ അഭിമുഖത്തിൽ ചെറുപ്പം മുതലേ താൻ അനുഭവിക്കുന്ന ഒറ്റപ്പെടലിനെ കുറിച്ചും വേദനയെ കുറിച്ചും നടി പങ്കുവച്ചു.
ഇപ്പോൾ ഞാൻ വളരെ ഹാപ്പിയാണ്, സന്തോഷം നമ്മളിൽ തന്നെയാണ് എന്ന് തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നുണ്ട്. ചെറുപ്പം മുതലേ ഒരുപാട് ഒറ്റപ്പെടലും വേദനയും അനുഭവിച്ചിരുന്നു. അതിൽ നിന്ന് പുറത്ത് കടന്നത് ദൈവത്തിലൂടെയാണ്. ആത്മീയമായി ചിന്തിക്കുന്നതോടെ എല്ലാ വേദനകളും നമ്മളെ വിട്ട് പോകും എന്ന് മനസ്സിലായി. ഇപ്പോൾ ഞാൻ ഏറ്റവും അധികം ആസ്വദിക്കുന്നതും ഒറ്റപ്പെടലാണ്.





  മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം നിത്യ മേനോൻ നായികയായി വരുന്ന ആദ്യത്തെ ചിത്രമാണ് കാതലിക്ക നേരമില്ലൈ. എനിക്ക് എപ്പോഴും ശാന്തമായി ഒരിടത്ത് ഒറ്റയ്ക്കിരിക്കാനും യാത്രകൾ ചെയ്യാനുമാണ് ഇഷ്ടം. സിനിമയിൽ വന്നതിന് ശേഷം ഫ്രീയായി, ശാന്തമായി ഇരിക്കുക എന്ന ഒന്നേയില്ല. ഒരു അവസരം കിട്ടിയാൽ സിനിമ വിട്ട് ഓടാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപേ, കമ്മിറ്റ്‌മെന്റ്‌സുകൾ എല്ലാം തീർത്തി സയലന്റായി അഭിനയം നിർത്താം എന്നാണ് കരുതിയത്. അപ്പോഴാണ് അവാർഡ് കിട്ടിയത്. പോകരുത് എന്ന് ദൈവം തീരുമാനിച്ചത് പോലെ തോന്നി.




  ഞാൻ അഭിനയിക്കുന്നതിലും അഭിനയം നിർത്തുന്നതിലും എല്ലാം അച്ഛനും അമ്മയും സപ്പോർട്ടാണ്. നിർത്തുകയാണെന്ന് പറഞ്ഞാൽ അവർ മാത്രമേ സമ്മതിക്കൂ. മറ്റുള്ളവർക്കെല്ലാം നന്ദികേടായി തോന്നിയേക്കാം. സിനിമ എന്റെ പേഴ്‌സണാലിറ്റിയിൽ നിന്ന് വിഭിന്നമാണ്, ഒരു നോർമൽ ലൈഫ് ആണ് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ടാവാം ഇങ്ങനെ എന്ന് നിത്യ മേനോൻ പറയുന്നു.സിനിമയിൽ വന്നതിന് ശേഷമാണ് എനിക്ക് ദൈവ വിശ്വാസം വന്നത്. എന്റെ അച്ഛൻ ഒരു ദൈവ വിശ്വാസിയല്ല. അതായിരിക്കാം, ഞാനും അങ്ങനെ ആയത്. പക്ഷേ സിനിമയിൽ എത്തിയതിന് ശേഷം, ഏതോ ഒരു ശക്തി നമ്മളെ ഗയിഡ് ചെയ്യുന്നുണ്ട് എന്ന തോന്നൽ ഉണ്ടായി. സിനിമയിൽ അഭിനയിക്കാൻ ഒട്ടും താത്പര്യമില്ലാത്ത ആളാണ് ഞാൻ. ഇഷ്ടമില്ലാതെയാണ് വന്നത്, ഇപ്പോഴും ഇഷ്ടമില്ല. 




  പക്ഷേ ഞാനിത്രയും ചെയ്തത് ദൈവ നിശ്ചയമാണ് എന്ന് വിശ്വസിക്കുന്നു.
ഞാൻ ഒറ്റ മകളാണ്. അതുകൊണ്ട് തന്നെ ഒറ്റപ്പെടൽ ഭീകരമായിരുന്നു. അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്. ഒരുമിച്ച് സമയം ചെലവഴിക്കുന്നത് കുറവാണ്. കരയർ പരമായി എനിക്ക് വേദനകളും വിഷമങ്ങളും ഒന്നും ഉണ്ടായിട്ടില്ല. എല്ലാം പേഴ്‌സണൽ ആണ്. എനിക്ക് മാത്രമെന്താ ഇങ്ങനെ വേദന എന്ന് അപ്പോഴൊക്കെ ചിന്തിക്കുമായിരുന്നു. ദൈവത്തിൽ വിശ്വസിച്ചു തുടങ്ങിയതോടെ എല്ലാം മാറി. ചെറുപ്പം മുതലേ ഒരുപാട് ഒറ്റപ്പെടലും വേദനയും അനുഭവിച്ചിരുന്നു. അതിൽ നിന്ന് പുറത്ത് കടന്നത് ദൈവത്തിലൂടെയാണ്. ആത്മീയമായി ചിന്തിക്കുന്നതോടെ എല്ലാ വേദനകളും നമ്മളെ വിട്ട് പോകും എന്ന് മനസ്സിലായി. ഇപ്പോൾ ഞാൻ ഏറ്റവും അധികം ആസ്വദിക്കുന്നതും ഒറ്റപ്പെടലാണ്.

Find out more: