എന്തിനും ഏതിനും കൂടെ നിൽക്കുന്ന ബെസ്റ്റ് ഫ്രണ്ട്; മഞ്ജു വാര്യരുടെ പ്രിയ സുഹൃത്ത് ബിനീഷ്! അഭിനേതാവല്ലെങ്കിലും പ്രേക്ഷകർക്കും സുപരിചിതനാണ് അദ്ദേഹം. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം മഞ്ജു പങ്കിടാറുണ്ട്. മനോഹരമായ ചിത്രങ്ങളെല്ലാം പകർത്തുന്നതിന്റെ ക്രെഡിറ്റും ബിനീഷിന് നൽകാറുണ്ട്. ഇടയ്ക്ക് ബൈക്ക് യാത്ര നടത്തിയപ്പോൾ ബിനീഷും കൂട്ടിനുണ്ടായിരുന്നു. യാത്രകളിലും മഞ്ജുവിനൊപ്പമായി ബിനീഷ് ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ ബിനീഷിന് പിറന്നാളാശംസ നേർന്നുള്ള മഞ്ജുവിന്റെ ഇൻസ്റ്റഗ്രാം സറ്റോറിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. റ്റു ദ ബെസ്റ്റ് ഫ്രണ്ട് ആൻഡ് ബാക്ക് ബോൺ, ഹാപ്പി ബർത്ത് ഡേ എന്നായിരുന്നു മഞ്ജു കുറിച്ചത്. ബിനീഷിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷമായി മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ നിഴലായി ബിനീഷ് ചന്ദ്രനും കൂടെയുണ്ടായിരുന്നു. വീഴ്ചയിൽ നിന്നും തന്നെ പിടിച്ച് ഉയർത്തിയ സുഹൃത്തുക്കളെക്കുറിച്ച് പറയുമ്പോഴെല്ലാം ബിനീഷിന്റെ പേരും പറയാറുണ്ട്.സിനിമയിലെ തിരക്കുകൾക്കിടയിലും ഡാൻസും കൂടെക്കൂട്ടുന്നുണ്ട് മഞ്ജു. അച്ഛൻ നൽകിയ ഉപദേശം ഇന്നും പാലിക്കുകയാണ് മകൾ. ഏത് നിലയിലെത്തിയാലും നൃത്തം കൈവിടരുതെന്ന് മകളോട് അച്ഛൻ പറഞ്ഞിരുന്നു. ഇടയ്ക്ക് സ്റ്റേജ് പരിപാടികളിൽ മഞ്ജു നൃത്തവുമായെത്താറുണ്ട്. വായനയും യാത്രകളുമൊക്കെയായി താൻ സന്തോഷവതിയാണെന്ന് മഞ്ജു പറയാറുണ്ട്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. അന്നത്തെ ഇഷ്ടം അതേ പോലെ തന്നെയുണ്ടെന്നാണ് ആരാധകരെല്ലാം പറയുന്നത്.ഹൗ ഓൾഡ് ആർ യൂവിലൂടെയായിരുന്നു മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തിയത്.
നിരുപമയായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിൽ നിന്നുള്ള അവസരങ്ങളും മഞ്ജുവിനെ തേടിയെത്തിയിരുന്നു. സിനിമയിലെത്തിയ കാലം മുതൽ തമിഴിൽ നിന്നുള്ള ഓഫർ വന്നിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന് സമയമായതെന്നായിരുന്നു മഞ്ജു പറഞ്ഞത്. ധനുഷ്, രജനികാന്ത്, അജിത് തുടങ്ങിയവർക്കൊപ്പമായിരുന്നു സിനിമകൾ ചെയ്തത്. വിവാഹമോചനത്തെക്കുറിച്ചോ, മകളെക്കുറിച്ചോ ചോദിക്കുമ്പോൾ പ്രതികരിക്കാറില്ല. മൗനം കൊണ്ടാണ് പ്രതിരോധം. സന്തോഷത്തോടെ തുടങ്ങിയ ദാമ്പത്യ ജീവിതം ഇടയ്ക്ക് വഴിപിരിഞ്ഞതിന്റെ കാരണം ഇന്നും പുറംലോകത്തിന് അറിയില്ല. കഥകൾ പലതും പ്രചാരത്തിലുണ്ടെങ്കിലും മഞ്ജുവോ ദിലീപോ അതേക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല.
മകളായ മീനാക്ഷിയും ആ ചോദ്യങ്ങൾ ഗൗനിക്കാറില്ല. കരിയറിലെ മാറ്റങ്ങളിലെല്ലാം മഞ്ജുവിനൊപ്പമായി ബിനീഷുണ്ടായിരുന്നു. രണ്ടാം വരവിൽ വേറിട്ട കഥാപാത്രങ്ങളാണ് മഞ്ജു സ്വീകരിച്ചത്. മിക്കതും സൂപ്പർഹിറ്റായിരുന്നു. അഭിമുഖങ്ങളിലും വ്യക്തമായി നിലപാടുകൾ തുറന്നുപറയാറുണ്ടായിരുന്നു മഞ്ജു. വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പലപ്പോഴും മൗനം പാലിക്കാറാണ് പതിവ്.ഇടയ്ക്ക് ബൈക്ക് യാത്ര നടത്തിയപ്പോൾ ബിനീഷും കൂട്ടിനുണ്ടായിരുന്നു. യാത്രകളിലും മഞ്ജുവിനൊപ്പമായി ബിനീഷ് ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ ബിനീഷിന് പിറന്നാളാശംസ നേർന്നുള്ള മഞ്ജുവിന്റെ ഇൻസ്റ്റഗ്രാം സറ്റോറിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. റ്റു ദ ബെസ്റ്റ് ഫ്രണ്ട് ആൻഡ് ബാക്ക് ബോൺ, ഹാപ്പി ബർത്ത് ഡേ എന്നായിരുന്നു മഞ്ജു കുറിച്ചത്. ബിനീഷിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരുന്നു.
Find out more: