മീര നാട്ടിലെത്തി, ഇത്തവണ സ്‌പെഷലാണ്! ആർ ജെ ജോലിയായിരുന്നു ലക്ഷ്യം. അച്ഛനും അമ്മയും കൂടെയില്ലാതെ തനിച്ച് ജീവിച്ചതോടെയാണ് ജീവിതം പഠിച്ചതെന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമയിലായിരുന്നപ്പോൾ അമ്മ കൂടെ വരും, സാമ്പത്തിക കാര്യങ്ങളൊക്കെ അച്ഛൻ നോക്കും, ഒന്നും അറിയാതെയായിരുന്നു അന്ന് മുന്നോട്ട് പോയത്. ദുബായിലേക്ക് പോയപ്പോൾ തുടക്കത്തിൽ അമ്മ വന്നിരുന്നു. കാര്യങ്ങളെല്ലാം സെറ്റാക്കിയ ശേഷമായിരുന്നു തിരിച്ചുപോന്നത്. ജോലിയിലും താമസ സ്ഥലത്തുമൊക്കെയായി പ്രതിസന്ധികൾ നേരിട്ടപ്പോഴും ആത്മവിശ്വാസത്തോടെ മുന്നേറുകയായിരുന്നു മീര. ദുബായ് ജീവിതമാണ് തനിക്ക് ടേണിംഗ് പോയന്റെന്ന് താരം പറഞ്ഞിരുന്നു. ഇടയ്ക്ക് നാട്ടിലേക്ക് വരുമായിരുന്നുവെങ്കിലും ആർജെ കരിയർ മതിയെന്ന് തീരുമാനിക്കുകയായിരുന്നു താരം.





  സിനിമയിൽ നിന്നുള്ള അവസരങ്ങൾ തേടിയെത്തിയിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. സിനിമയിലെത്തിയ കാലം മുതലേ മീരയോട് വിവാഹത്തെക്കുറിച്ചും ചോദിക്കാറുണ്ടായിരുന്നു പലരും. സമയമാവുമ്പോൾ അത് നടന്നോളുമെന്നായിരുന്നു മീര പറഞ്ഞത്. അഭിനേത്രിയും അവതാരകയുമായ മീര നന്ദൻ പ്രേക്ഷകർക്ക് പരിചിതയാണ്. സോഷ്യൽമീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. അഭിനേത്രിയായി മുന്നേറുന്നതിനിടയിലായിരുന്നു മീര ദുബായിലേക്ക് മാറുന്നത്. വിവാഹ ശേഷം വീണ്ടും കണ്ണനെ കണ്ട സന്തോഷമായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. കല്യാണത്തിന് ശേഷം ആദ്യമായി കണ്ണനെ കണ്ടു എന്ന ക്യാപ്ഷനോടെ പങ്കിട്ട ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ പൂത്തിരുവാതിരയുടെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.





വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിരയായതിനാൽ ഇത് സ്‌പെഷലാണ്. കുടുംബസമേതമായി മീര അത് ആഘോഷിക്കുകയായിരുന്നു. സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സെറ്റ് സാരിയായിരുന്നു മീരയുടെ വേഷം. വിവാഹ ശേഷവും കരിയർ തുടരാമെന്നും, ദുബായ് വിടേണ്ട കാര്യമില്ലെന്നും ശ്രീജു പറഞ്ഞിരുന്നു. ഇടയ്ക്ക് ഭർത്താവിനെ കാണാനായി മീര ലണ്ടനിലേക്ക് പോവാറുണ്ട്. ശ്രീജു ദുബായിലേക്കും വരാറുണ്ട്. ഒന്നിച്ചുള്ള നിമിഷങ്ങളുടെ സന്തോഷം സോഷ്യൽമീഡിയയിലൂടെയും ഇരുവരും പങ്കുവെക്കാറുണ്ട്. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. 




അത് താൻ ഏറെ ആഗ്രഹിച്ച കാര്യമായിരുന്നുവെന്ന് മീര പറഞ്ഞിരുന്നു.ദുബായിലായിരുന്നതിനാൽ എനിക്ക് അങ്ങനെയധികം ചോദ്യങ്ങളില്ലായിരുന്നു. അച്ഛനും അമ്മയും ഇതേ ചോദ്യങ്ങൾ നിരവധി നേരിട്ടിട്ടുണ്ട്. അതോർത്ത് തനിക്ക് വിഷമം തോന്നിയിരുന്നുവെന്ന് മീര പറഞ്ഞിരുന്നു. മാട്രിമോണിയലിലൂടെയായിരുന്നു ശ്രീജുവിന്റെ ആലോചന വരുന്നത്. ലണ്ടനിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ് ശ്രീജു. മീര അഭിനേത്രിയാണെന്ന കാര്യമൊന്നും വിവാഹ ആലോചന നടക്കുമ്പോൾ ശ്രീജുവിന് അറിയില്ലായിരുന്നു.


Find out more: