പുതിയ സിനിമയെക്കുറിച്ച് അഹാന കൃഷ്ണ! ഞാൻ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. അഡ്വടൈസിംഗ് ആൻഡ് പബ്ലിക് റിലേഷൻസിൽ ബിരുദാന്തര ബിരുദം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു അഹാന അഭിനയ മേഖലയിലേക്ക് വന്നത്. സിനിമയിലെത്തിയിട്ട് 10 വർഷമായെങ്കിലും വിരലിലെണ്ണാവുന്ന സിനിമകളിലേ അഹാന അഭിനയിച്ചിട്ടുള്ളൂ. ചെയ്യുന്ന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ മാത്രമല്ല അത് പ്രേക്ഷക മനസിൽ തങ്ങിനിൽക്കുന്നതും ആവണമെന്നാണ് അഹാന പറയുന്നത്. സിനിമ സ്വീകരിക്കുന്ന കാര്യത്തിൽ സ്വന്തമായ അഭിപ്രായമുണ്ട് അഹാനയ്ക്ക്. പുതിയ സിനിമ ഏതാണെന്ന് ചോദിച്ചപ്പോഴും തന്റെ നിലപാടായിരുന്നു അഹാന പറഞ്ഞത്. ഇപ്പോൾ ഞാൻ സിനിമകളൊന്നും ചെയ്യുന്നില്ല. നല്ലൊരു സിനിമ വന്നാൽ എന്തായാലും ചെയ്യും.
യൂട്യൂബിലൊക്കെ ആക്റ്റീവായതിന് ശേഷം ഒരു സെറ്റ് ഓഫ് ഓഡിയൻസ് ഞാനുമായിട്ട് ഭയങ്കര കണക്റ്റഡാണ്. ഞാനൊരു സിനിമ ചെയ്തുവെന്ന് പറഞ്ഞാൽ അതിൽ വളരെയധികം എക്‌സൈറ്റ്‌മെന്റ് തോന്നുന്ന ഒരു കൂട്ടം ആളുകളുണ്ടെന്ന് എനിക്കറിയാം. തോന്നലും അടിയുമൊക്കെ ഇറങ്ങിയപ്പോൾ അതെനിക്ക് മനസിലായതാണ്. നല്ല സിനിമയാണ്, ഇത് കാണണം കേട്ടോയെന്ന് നിങ്ങളോട് പറയാൻ പറ്റണമല്ലോ. അങ്ങനെയൊരു സിനിമ വരുമ്പോൾ ചെയ്യാമെന്നായിരുന്നു അഹാനയുടെ മറുപടി. കളർ ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്. എന്നാൽ ഡാമേജ് വരുമോ എന്നോർത്ത് പേടിയുമുണ്ടെന്നുമായിരുന്നു ഹെയർ സീക്രട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.
അമ്മുവിന്റെ മുടി ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ളതാണെന്ന് സിന്ധു കൃഷ്ണയും പറഞ്ഞിരുന്നു. മക്കളാരും മുടി വെട്ടുന്നത് എനിക്കിഷ്ടമല്ല, അമ്മുവാണെങ്കിലും അങ്ങനെ ചെയ്യുന്നത് ഇഷ്ടമല്ല. അവരൊക്കെ വന് അഭിപ്രായം ചോദിച്ചാല് കൊള്ളില്ലെന്നാണ് പറയാറുള്ളത്. നീണ്ട മുടിയാണ് എനിക്ക് എന്നും ഇഷ്ടമെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.ഞാൻ ഈ മുടിയോടെയാണ് ജനിച്ചത്. പറയത്തക്ക സീക്രട്ടൊന്നുമില്ല. അത്യാവശ്യം നന്നായി കെയർ ചെയ്യാറുണ്ട്്. ഹെയർ മാസ്‌ക്ക് ഇടാറുണ്ട്. ഓയിൽ മസാജും സ്പായും ചെയ്യാറുണ്ട്.
അത്രേയുള്ളൂ. ഇതുവരെ ഞാൻ എന്റെ മുടിയിൽ വേറെ എക്‌സേറ്റണൽ ട്രീറ്റ്‌മെന്റൊന്നും ചെയ്തിട്ടില്ല. ഞാൻ എന്റെ മുടി ഇതുവരെ കളർ ചെയ്തിട്ടില്ല. ലൈവ് വീഡിയോയിലൂടെയായിരുന്നു അഹാന ആരാധകരുമായി സംവദിച്ചത്. നാളുകൾക്ക് ശേഷമാണ് ഒരു ലൈവിൽ വരുന്നത്. നേരത്തെ ലാപ്‌ടോപിലായിരുന്നു വീഡിയോ ചെയ്തിരുന്നത്. ഫോണിലായതിനാൽ ചോദ്യങ്ങളൊന്നും വായിക്കാനാവുന്നില്ലെന്നും അഹാന പറയുന്നുണ്ടായിരുന്നു.
Find out more: