അന്ന് കുഞ്ഞിനെ ഒര്തായിരുന്നു പേടി; ഗൗതമി മനസ്സ് തുറക്കുന്നു! ബ്രെസ്റ്റ് കാൻസറിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നതിനെ കുറിച്ച് പല അവസരത്തിലും ഗൗതമി സംസാരിച്ചിട്ടുണ്ട്. തന്റെ കാൻസർ കൃത്യ സമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചതിനും, അതിൽ നിന്ന് പുറത്ത് കടക്കാനും സാധിച്ചതാണ് പ്ലസ് പോയിന്റ്. അതിന് ഞാൻ മാത്രമാണ് കാരണം എന്ന് ഗൗതമി പറയുന്നു. ജീവിതത്തിൽ എല്ലാം തികഞ്ഞു എന്ന് കരുതുന്ന സമയത്ത് കിട്ടിയ തിരിച്ചറിവായിട്ടാണ് ഗൗതമി കാൻസറിനെ കാണുന്നത്. എല്ലാം അനുഭവിച്ചു, ഇനി ഇത് കൂടെ എന്ന നിലയിലാണ് കാൻസർ ജീവിതത്തിലേക്ക് വന്നത്. പേടിയുണ്ടായിരുന്നില്ല എന്നും ഗൗതമി വ്യക്തമാക്കുന്നു.മാറിൽ ചെറുതായി മുഴ കണ്ടപ്പോൾ തന്നെ ഞാൻ സംശയിച്ചിരുന്നു. അതിനെ കുറിച്ചുള്ള പഠനങ്ങൾ തന്നെ എനിക്ക് ആവശ്യത്തിനുള്ള അറിവ് തന്നു.
ഉടനെ ഡോക്ടറെ കൺസൾട്ട് ചെയ്തു. ഓരോ ടെസ്റ്റുകൾ പോസിറ്റീവ് ആവുമ്പോഴും, ഞാൻ നേരത്തെ പ്രിപ്പെയയർ ആയതുകൊണ്ട് പാനിക് ആയില്ല. പൊതുവെ അൻപത് കഴിഞ്ഞവർക്കാണ് അന്നൊക്കെ ബ്രെസ്റ്റ് കാൻസർ റിപ്പോർട്ട് ചെയ്യുന്നത് എനിക്ക് 32 വയസ്സായിരുന്നു.കാൻസറിനെ ഞാൻ ഭയന്നിട്ടില്ല, പക്ഷേ മകളെ ഓർത്ത് ടെൻഷനുണ്ടായിരുന്നു. നാല് വയസ്സുള്ള കൊച്ചു കുഞ്ഞായിരുന്നു അവൾ. ഞാൻ സിംഗിൾ പാരന്റ് ആണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവൾക്കാരാണ്. പേടിച്ച് ഇരുന്നത് കൊണ്ട് കാര്യമില്ല, അതിനെ അതിജീവിക്കാൻ ഞാൻ ഒരുങ്ങി. ഒരു വർഷം നീണ്ട ചികിത്സയായിരുന്നു. പൂർണമായും കാൻസറിൽ നിന്ന് മുക്തി നേതാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ എടുത്തു- ഗൗതമി പറഞ്ഞു.
എനിക്ക് കാൻസർ വന്നിട്ട് 20 വർഷത്തിന് പേലെയായി. ഇപ്പോൾ ഞാൻ പൂർണമായും ഓകെയാണ്. പണ്ടത്തെ പോലെയല്ല എങ്കിലും, മുടിയൊക്കെ നന്നായി തന്നെയുണ്ട്. അതിന് കാരണം ഞാൻ തന്നെയാണ്. കൃത്യസമയത്ത് ഡോക്ടരുടെ അടുത്തെത്തി, നല്ല ഡോക്ടർമാരെയും ട്രീറ്റ്‌മെന്റും കിട്ടി.എല്ലാവരും കാൻസർ പോലൊരു രോഗം വരുമ്പോൾ, അയ്യോ എന്നോടെന്തിന് ഇങ്ങനെ ചെയ്യുന്നു എന്ന് പറഞ്ഞ് കരയുകയാണ് ചെയ്യാറുള്ളത്. പക്ഷേ ഞാൻ ചിന്തിച്ചത് എന്തുകൊണ്ട് എനിക്കിത് വന്നു, ഞാൻ എന്താണ് ചെയ്തത്, അതിൻരെ കാരണമെന്താണ് എന്നതാണ്.
ആ ചിന്ത എനിക്കൊരു പോസിറ്റീവ് എനർജി നൽകി, തിരിച്ചറിവ് നൽകിജീവിതത്തിൽ എല്ലാം തികഞ്ഞു എന്ന് കരുതുന്ന സമയത്ത് കിട്ടിയ തിരിച്ചറിവായിട്ടാണ് ഗൗതമി കാൻസറിനെ കാണുന്നത്. എല്ലാം അനുഭവിച്ചു, ഇനി ഇത് കൂടെ എന്ന നിലയിലാണ് കാൻസർ ജീവിതത്തിലേക്ക് വന്നത്. പേടിയുണ്ടായിരുന്നില്ല എന്നും ഗൗതമി വ്യക്തമാക്കുന്നു.
Find out more: