17 നിലയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോപ്പിന്റെ ഉടമ; നടൻ പ്രശാന്തിന്റെ ജീവിതം! അന്ധകൻ, ദ ഗോട്ട് തുടങ്ങിയ സിനിമകളിലൂടെയുള്ള പ്രശാന്തിന്റെ തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കി. എന്നാൽ ആ മറഞ്ഞു നിന്ന കാലം എവിടെയായിരുന്നു പ്രശാന്ത്, എന്തായിരുന്നു പ്രശാന്ത് എന്ന് അധികമാർക്കും അറിയില്ല. ശരിയാണ്, അച്ഛൻ ത്യാഗരാജന്റെ അഭിനയ പാരമ്പര്യം പിൻതുടർന്ന് തന്നെയാണ് പ്രശാന്ച് അഭിനയ ലോകത്തേക്ക് എത്തിയത്. പ്ലസ്ടുവിൽ നല്ല മാർക്കോടെ പാസായ പ്രശാന്തിന് എൻട്രൻസ് പരീക്ഷയിൽ മെഡിസിന് സീറ്റ് കിട്ടിയിരുന്നു. പക്ഷേ തനിക്ക് അഭിനയം മതി എന്ന് തീരുമാനിച്ചത് പ്രശാന്ത് തന്നെയാണ്. ത്യാഗരാജന്റെ മകൻ എന്ന ലേബലിൽ വൻ സ്വീകരണവും ലഭിച്ചു.തൊണ്ണൂറുകളിൽ തമിഴ് സിനിമാ ലോകത്തെ ക്രഷ് ആയിരുന്നു പ്രശാന്ത്.
എന്നാൽ പിന്നീട് പെട്ടന്ന് അഭിനയ ലോകത്ത് നിന്ന് അപ്രത്യക്ഷനായ നടൻ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. ഇതിനിടയിൽ പ്രശാന്തിന്റെ വിവാഹവും വിവാഹ മോചനവും നടന്നിരുന്നു. 2005 ൽ ആണ് വിഡി ഗ്രഹലക്ഷ്മിയുമായുള്ള വിവാഹം നടന്നത്. ഒരു മകനും ഈ ബന്ധത്തിൽ പിറന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയും ചെയ്തു.ജെമോളജിസ്റ്റ് ആയ സഹോദരി പ്രീത ത്യാജരാജൻ ആണ് ജ്വല്ലറികൾ എല്ലാം ഡിസൈൻ ചെയ്യുന്നത്. മാൾ മാനേജ് ചെയ്യാനും പ്രീത സഹായിക്കുന്നു. 2008 ൽ ടി നഗറിൽ 12 നിലകളുള്ള ജ്വല്ലറി സ്റ്റോറും പ്രശാന്ത് ആരംഭിച്ചിരുന്നു.
എല്ലാ റീടെയിൽ ഹോൾസെയിൽ വ്യാപാരങ്ങളും ഇവിടെ നടക്കുന്നു. അഭിനയത്തിലെ തുടക്കകാലത്തെ വിജയം ഇപ്പോൾ ബിസിനസ്സിൽ ഞാൻ തുടരുകയാണ് എന്നാണ് പ്രശാന്ത് പറയുന്നത്. 2001 ൽ നാല് പരാജയങ്ങളുമായി അഭിനയം നിർത്തിയ നടൻ, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോപ്പിന്റെ ഉടമസ്ഥനും ചെയർമാനുമാണ്. ചെന്നൈയിൽ 170000 സ്‌ക്വയർഫീറ്റിൽ, 17 നിലകളുള്ള പ്രശാന്ത് റിയൽ ഗോൾഡ് ടവറിന്റെ സ്ഥാപകനാണ് പ്രശാന്ത്. ഫുട്ട് ക്വാർട്ടും, എടിഎം കൗണ്ടറും, 200 ൽ അധികം കാറുകൾ പാർക്ക് ചെയ്യാനും സൗകര്യമുള്ള ഈ സ്ഥാപനമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലരി ഷോറൂം.
1990 ൽ റിലീസ് ചെയ്ത ജീൻസ് എന്ന ചിത്രത്തിൽ ഇരട്ട വേഷത്തിൽ ഐശ്വര്യ റായിയിയുടെ നായകനായി എത്തിയ നടൻ. സിമ്രൻ - പ്രശാന്ത് കോമ്പോ ഒക്കെ അക്കാലത്ത് വലിയ ഹിറ്റായിരുന്നു. എന്നാൽ പിന്നീട് അഭിനയത്തിൽ തുടർച്ചയായി പരാജയങ്ങൾ നേരിടേണ്ടി വന്നു. 2001 ൽ നാല് സിനിമകൾ പരാജയപ്പെട്ടതോടെ അഭിനയത്തിൽ നിന്ന് വിട്ടുനിന്ന പ്രശാന്ത് ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
Find out more: