സംഗീത സംവിധായകൻ ശ്രീനിവാസിന്റെ രണ്ടാമത്തെ മകളുടെ വിവാഹവും കഴിഞ്ഞു! ഗംഭീരമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും മറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മണിരത്‌നം അടക്കമുള്ള സിനിമാ ലോകത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്ത ഫോട്ടോകളും വീഡിയോകളും എല്ലാം വരുന്നുണ്ട്. അതിലൊരു രസകരമായ വീഡിയോയും കാണാം, കല്യാണം നടന്ന ഓഡിറ്റോറിയത്തിൽ ഒരു ട്രെയിൻ സെറ്റ് ചെയ്തിട്ട് അതിൽ കയറി കാശിക്ക് പോകുന്ന മരുമകനെ വിളിച്ചിറക്കി കൊണ്ടുവരുന്ന ശ്രീനിവാസിന്റെ രംഗം രസകരമാണ്.ഒരു താരപുത്രി വിവാഹം കൂടെ കഴിഞ്ഞിരിയ്ക്കുന്നു. ഗായകനും സംഗീത സംവിധായകനുമായ ശ്രീനിവാസിന്റെ രണ്ടാമത്തെ മകളുടെ വിവാഹവും കഴിഞ്ഞു. സുനന്ദയുടെ കഴുത്തിൽ ആകാശ് മിന്നു കെട്ടി.





 2017 ൽ ആണ് ശ്രീനിവാസിന്റെ മൂത്ത മകൾ ശരണ്യയുടെ വിവാഹം കഴിഞ്ഞത്. ശരണ്യയും അച്ഛനെ പോലം സംഗീത ലോകത്ത് കഴിവ് തെളിയിച്ചു കഴിഞ്ഞു. ഐടിഐക്കാരിയും, മോഡലുമായ സുനന്ദയും ഇപ്പോൾ പതിയെ സംഗീത രംഗത്ത് തുടക്കം കുറിച്ചുവരികയാണ്. എന്നെ സംബന്ധിച്ച് ഏതൊരു റിലേഷൻഷിപ്പിലും സ്‌ട്രോങ് ആയിരിക്കണം, വെറുതേ കടയിൽ പോയി സാധനം വാങ്ങുന്നത് പോലെയല്ല. നീ ഓകെയാണോ, അപ്പോൾ എനിക്ക് സമ്മതം എന്നാണത്രെ ശ്രീനിവാസ് മകളോട് പറഞ്ഞത്. അച്ഛന്റെയും അമ്മയുടെയും സ്‌നേഹ ബന്ധം ഞങ്ങൾക്ക് വളരെ ഇൻസ്‌പെറിങ് ആണെന്ന് അന്ന് സുനന്ദ പറഞ്ഞിരുന്നു.പ്രണയത്തിന് അച്ഛന്റെ സൈഡിൽ നിന്ന് ഗ്രീൻ സിഗ്നൽ ആയിരുന്നു എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ സുനന്ദ പറഞ്ഞിട്ടുണ്ട്. 





ചേച്ചിയുടെ പ്രണയം ആദ്യം പറഞ്ഞത് എന്നോടായിരുന്നു. ഞാൻ അത് അച്ഛനോട് പറഞ്ഞപ്പോൾ, ഒരു വർഷം കൊണ്ട് കല്യാണം നടത്തിക്കൊടുത്തു. അതുകൊണ്ട് എന്റെ പ്രണയം പറയാൻ പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം അമ്മയോടാണ് പറഞ്ഞത്, അതിന് ശേഷം അച്ഛനോടും പറഞ്ഞു.ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് സുനന്ദയും ആകാശും ഒന്നിക്കുന്നത്. മണിരത്‌നം അടക്കമുള്ള സിനിമാ ലോകത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്ത ഫോട്ടോകളും വീഡിയോകളും എല്ലാം വരുന്നുണ്ട്. അതിലൊരു രസകരമായ വീഡിയോയും കാണാം, കല്യാണം നടന്ന ഓഡിറ്റോറിയത്തിൽ ഒരു ട്രെയിൻ സെറ്റ് ചെയ്തിട്ട് അതിൽ കയറി കാശിക്ക് പോകുന്ന മരുമകനെ വിളിച്ചിറക്കി കൊണ്ടുവരുന്ന ശ്രീനിവാസിന്റെ രംഗം രസകരമാണ്.

Find out more: