അവളുടെ ഫ്‌ളാറ്റ് ഞാൻ വൃത്തിയാക്കിയതിന്റെ കാരണം മനസിലായില്ലേ; ഓഡിയെ കുറിച്ച് അമ്മ സിന്ധു കൃഷ്ണ! ഓസിയുടെ ഫ്‌ളാറ്റ് ഞാൻ എന്തിനാണ് ക്ലീൻ ചെയ്തതെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി കാണുമല്ലോ. ഇടയ്ക്കിടയ്ക്ക് ഒസി ഹോസ്പിറ്റലിൽ ഡ്രിപ്പ് എടുക്കാൻ പോയതൊക്കെ ഇതിന് വേണ്ടിയായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ ഞങ്ങളുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്.കുടുംബത്തിലേക്ക് കുഞ്ഞതിഥി വരാൻ പോവുന്ന സന്തോഷത്തിലാണ് കൃഷ്ണകുമാറും കുടുംബവും. വ്‌ളോഗിലൂടെയായി ദിയ പ്രഗ്നൻസി വിശേഷങ്ങൾ പങ്കുവെച്ചതോടെയായിരുന്നു ആരാധകരും ആശംസകൾ അറിയിച്ചത്. സിന്ധു കൃഷ്ണയും വ്‌ളോഗിലൂടെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.മാട്ടുപ്പൊങ്കലിന്റെ കാര്യം പറയാനായി മുനിയാണ്ടി വിളിച്ചിരുന്നു. അവിടെ എന്തോ മത്സരങ്ങളൊക്കെയുണ്ടായിരുന്നു. പുള്ളി അതിൽ പങ്കെടുക്കാറുണ്ട്. അതിന് അനുഗ്രഹിക്കണമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. ഇവിടെ കിച്ചൺ നവീകരിക്കാൻ പോവുകയാണ്.





താൽക്കാലികമായൊരു കിച്ചൺ സെറ്റാക്കാനുള്ള പ്ലാനിലാണ്. ഒന്നര മാസം കഴിഞ്ഞാൽ നല്ലൊരു മോഡുലർ കിച്ചൺ കാണാനാവും. അതിന് മുൻപ് എല്ലാം പാക്ക് ചെയ്ത് കൃത്യസ്ഥലങ്ങളിൽ കൊണ്ടുവെച്ചു. കുറേ പണിപ്പെട്ടാണെങ്കിലും എല്ലാം കൃത്യമായി ചെയ്യാൻ കഴിഞ്ഞു. 20 വർഷം മുൻപ് വീട് മാസികയിൽ ഞങ്ങളുടെ കിച്ചൺ ഫോട്ടോസൊക്കെ വന്നിരുന്നു. അന്ന് ഞാൻ ഹൻസുവിനെ പ്രഗ്നന്റായിരുന്നു. നാലഞ്ച് വർഷം വെള്ളപ്പൊക്കമൊക്കെ വന്നപ്പോൾ ഈർപ്പം കാരണം ചിതലൊക്കെ വന്നു. വൃത്തിയുള്ളതൊന്നും താഴത്തെ കബോർഡിൽ വെക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇടയ്ക്ക് അശ്വിനും ദിയയെ കാണാൻ വന്നിരുന്നു. എന്താണ് വിശേഷങ്ങളെന്നായിരുന്നു അശ്വിൻ ചോദിച്ചത്.





 ടെപംററി കിച്ചൺ നന്നായിട്ടുണ്ടെന്നായിരുന്നു കമന്റ്. കിച്ചൺ വർക്ക് ചെയ്യുന്നവരോട് തന്നെ താൽക്കാലികമായൊരു കിച്ചൺ സെറ്റാക്കി തരാൻ പറഞ്ഞിരുന്നു. എപ്പോഴും ഫുഡ് പുറത്ത് നിന്ന് കഴിക്കുന്നത് നടക്കുന്ന കാര്യമല്ലല്ലോ. ഇതെങ്ങനെ മാനേജ് ചെയ്യും എന്നോർത്ത് വലിയ ടെൻഷനായിരുന്നു. പ്രത്യേകിച്ചും ഓസിക്ക് ഇങ്ങനെയുള്ളപ്പോൾ, ക്രേവിംഗ്‌സൊക്കെ പറയുമ്പോൾ അതൊക്കെ ഉണ്ടാക്കി കൊടുക്കേണ്ടതല്ലേ. പറയുമ്പോൾ ചൂടായി കിട്ടണം. പുറത്തെ ഫുഡ് ഒന്നും ഓസിക്ക് പറ്റുന്നില്ലെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കിയിരുന്നു.ഓസി മിക്കപ്പോഴും ഇവിടെ തന്നെയുണ്ട്. അവൾക്ക് ഛർദ്ദിയൊക്കെയുണ്ട്. അവൾ ലക്കിയാണ്, ഇത്രയും മെമ്പേഴ്‌സിന്റെ കൂടെയല്ലേ താമസിക്കുന്നത്.




 അവൾ ഛർദ്ദിക്കാൻ തുടങ്ങുമ്പോഴേക്കും ഞങ്ങൾ ആരെങ്കിലും കൂടെപ്പോവും. ഒരാൾ പുറം തടവുകയാണെങ്കിൽ മറ്റെയാൾ വന്ന് നെഞ്ച് തടവി കൊടുക്കും. ഇപ്പോൾ കുറച്ചൂടെ ബെറ്ററാണ്. അത്യാവശ്യം ഭക്ഷണമൊക്കെ കഴിക്കാൻ പറ്റുന്നുണ്ട്. ഓഫീസിലേക്കൊന്നും അധികം പോവുന്നില്ല. പുറത്ത് പോവാമെന്ന് പറയുമ്പോൾ ഓസിക്ക് താൽപര്യമില്ല. സ്‌മെൽ പറ്റുന്നില്ല. ഫ്‌ളാറ്റിലെ സ്‌മൈൽ പ്രശ്‌നമായത് കൊണ്ടാണ് അങ്ങോട്ടേക്ക് അധികം പോവാത്തത്.

Find out more: