ല്ലാവരുടെയും കൂടെ ഹാപ്പിയാണെന്ന് ദിയ കൃഷ്ണ; വിശേഷ വാർത്തയിൽ സഹോദരിമാരുടെ റിയാക്ഷൻ! ദിയ പറയും മുൻപ് തന്നെ ഗർഭ ചർച്ചകൾ സജീവമായിരുന്നു. ഹണിമൂൺ പോവുകയാണെന്ന് പറഞ്ഞപ്പോൾ ഇത് ബേബിമൂണല്ലേയെന്നായിരുന്നു ചിലർ ചോദിച്ചത്്. ദിയയുടെ മുഖത്തെ തുടിപ്പും, വയറ് വന്നു എന്നുമൊക്കെയായിരുന്നു പലരും പറഞ്ഞത്. അതെ, നിങ്ങളുടെ കണ്ടെത്തൽ ശരിയാണ്. മൂന്നാം മാസത്തെ സ്‌കാനിംഗ് കഴിയായാനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ദിയ പറഞ്ഞത്.
കല്യാണം കഴിക്കാനും, കുഞ്ഞുങ്ങളുമായി കുടുംബമായി താമസിക്കാനും ആഗ്രഹമുണ്ടെന്ന് നേരത്തെ തന്നെ ദിയ തുറന്നുപറഞ്ഞിരുന്നു. സഹോദരിമാരുടെ കൂട്ടത്തില് ആദ്യം നടക്കുന്നത് സ്വന്തം കല്യാണമായിരിക്കും എന്നും അന്ന് ദിയ തുറന്നുപറഞ്ഞിരുന്നു. 1 കൊല്ലത്തെ കാത്തിരിപ്പിനൊടുവിലായാണ് ദിയയും അശ്വിനും വിവാഹിതരായത്.






കുഞ്ഞതിഥിയുടെ വരവിനായി നാളെണ്ണുകയാണ് ദിയ കൃഷ്ണ. സെക്കൻഡ് ട്രിമസ്റ്ററിലേക്ക് കടന്നിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ദിയ പറഞ്ഞിരുന്നു. മൂന്നാം മാസത്തിലെ സ്‌കാനിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് വിശേഷവാർത്ത പരസ്യമാക്കിയത്. അടുക്കള നവീകരണം നടക്കുകയാണ് വീട്ടിൽ, ദിയയ്ക്ക് വേണ്ടതെല്ലാം ഉണ്ടാക്കി കൊടുക്കാനും, ഛർദ്ദിക്കുമ്പോൾ കൂടെ ഓടാനുമെല്ലാം ഇഷ്ടം പോലെ ആളുകൾ ഇവിടെയുണ്ട്. ദിയ ലക്കിയാണെന്നായിരുന്നു അമ്മ പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയായി ദിയയും അമ്മയുടെ വീഡിയോ പങ്കുവെച്ചിരുന്നു. ലണ്ടനിൽ നിന്നും ദിയയും അശ്വിനും തിരികെ വരുന്നതിന് മുൻപായി ദിയയുടെ കൃഷ്ണ ഫ്‌ളാറ്റ് അമ്മ വൃത്തിയാക്കിയിരുന്നു. ഇതേക്കുറിച്ച് വ്‌ളോഗ് ചെയ്തപ്പോഴും രൂക്ഷവിമർശനങ്ങളായിരുന്നു ഉയർന്നത്.





എന്തിനാണ് അന്ന് ഞാൻ അങ്ങനെ ചെയ്തതെന്ന് മനസിലായില്ലേ എന്നായിരുന്നു സിന്ധു ചോദിച്ചത്. ഗർഭകാലം ആസ്വദിക്കുകയാണെങ്കിലും പ്രസവത്തെക്കുറിച്ച് തനിക്ക് പേടിയുണ്ടെന്നും ദിയ പറഞ്ഞിരുന്നു. ബ്ലഡ് സാംപിൾ എടുക്കുമ്പോൾ വരെ കരഞ്ഞ ആളാണ്, ഇനി എങ്ങനെയാണ് പ്രസവം വരെ എത്തുന്നതെന്നോർത്ത് ആശങ്കയുണ്ടെന്ന് ദിയ തന്നെ പറഞ്ഞിരുന്നു. കൊച്ചുകുട്ടികൾ പോലും ഇഞ്ചക്ഷൻ എടുക്കുമ്പോൾ കരയില്ല ഓസി എന്നായിരുന്നു അമ്മ പറഞ്ഞത്. സ്‌കാനിംഗ് സമയത്ത് അശ്വിനും കൂടെയുണ്ടായിരുന്നു.ഇഷ്ടമാണ്. 




ചാമ്പങ്ങ കഴിക്കാനായി ആഗ്രഹമുണ്ട്, ആരെങ്കിലും അത് കൊടുത്ത് വിടാമോയെന്ന് കഴിഞ്ഞ ദിവസം ദിയ ചോദിച്ചിരുന്നു. താങ്ക്‌സ് ഇന്ദു എന്ന ക്യാപ്ഷനോടെ ചാമ്പങ്ങ കഴിക്കുന്ന വീഡിയോയും പങ്കിട്ടിരുന്നു. അശ്വിനൊപ്പം ഇരുന്ന് കരിമ്പ് തിന്നുന്നതും സ്‌റ്റോറിയിലൂടെയായി കാണിച്ചിരുന്നു. അശ്വിനോട് വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ട, അമ്മ കഴിക്കെന്നായിരുന്നു മറുപടി. അപ്പ ഇപ്പോഴും ചുള്ളൻ പയ്യനാണെന്ന് പറഞ്ഞ് ഇടയ്ക്ക് ദിയ അശ്വിനെ കളിയാക്കുന്നുണ്ടായിരുന്നു.

Find out more: