പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകളുമായി നടൻ മഹേഷ് ബാബു! തെലുങ്ക് സിനിമാ ലോകത്തെ ഐഡിയൽ കപ്പിൾ ആണ് മഹേഷ് ബാബുവും നമ്രത് ഷിരോത്കറും. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശസകൾ അറിയിച്ച് മഹേഷ് ബാബു ഇൻസ്റ്റഗ്രാമിൽ എത്തി. 'ഹാപ്പി ബർത്ത് ഡേ നമ്രത, എന്റെ ഓരോ ദിവസവും കൂടുതൽ മികച്ചതും തിളക്കമുള്ളതുമാക്കുന്നതിന് നന്ദി. ഇന്നും എന്നും നീ എന്ന അവിശ്വസിനീയമായ സ്ത്രീയെ ഞാൻ ആഘോഷിക്കുന്നു' എന്നാണ് മഹേഷ് ബാബു നമ്രതയുടെ ഒരു ഫോട്ടോയ്‌ക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആശംസകൾ അറിയിച്ച് നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. നമ്രത ഷിരോത്കറിന്റെ അൻപത്തിമൂന്നാം ജന്മദിനമാണ് ഇന്ന്.
പേര് പറഞ്ഞാൽ മലയാളികൾക്ക് പെട്ടന്ന് മനസ്സിലാവണം എന്നില്ല, പക്ഷേ സിനിമ പറഞ്ഞാൽ ആളെ പിടികിട്ടും. അതിനപ്പുറം ഇന്ന് നമ്രതയുടെ ഐഡന്റിറ്റി തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പ്രിയപ്പെട്ട ഭാര്യ എന്നതാണ്.വംസി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് തുടക്കം കുറിച്ച നമ്രത് നായകൻ മഹേഷ് ബാബുവുമായി പ്രണയത്തിലായി. 2005 ൽ ആണ് മഹേഷ് ബാബുവിന്റെയും നമ്രത് ഷിരോത്കറിന്റെയും വിവാഹം കഴിഞ്ഞത്. രണ്ട് മക്കളുടെ അമ്മയാണ് ഇന്ന് അന്നത്തെ താരസുന്ദരി. ഏഴുപുന്ന തരകൻ എന്ന ചിത്രത്തിലൂടെയാണ് നമ്രത് മലയാള സിനിമയിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ നായികയായി എത്തിയ സിനിമയിലെ വേഷവും നടിയുടെ കരിയറിലെ ഏറ്റവും മികച്ച രോളുകളിലൊന്നാണ്. മോഡലിങിലൂടെ കരിയർ ആരംഭിച്ചതാണ് നമ്രത്.
നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത താരം 1993 ലെ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സൽമാൻ ഖാന്റെ നായികയായി ജബ് പ്യാർ കൈസേ ഹോത്താ ഹേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. തുടർന്ന് ബോളിവുഡിൽ സജീവമായി. കച്ചെ ദാഗ് എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശസകൾ അറിയിച്ച് മഹേഷ് ബാബു ഇൻസ്റ്റഗ്രാമിൽ എത്തി. 'ഹാപ്പി ബർത്ത് ഡേ നമ്രത, എന്റെ ഓരോ ദിവസവും കൂടുതൽ മികച്ചതും തിളക്കമുള്ളതുമാക്കുന്നതിന് നന്ദി. ഇന്നും എന്നും നീ എന്ന അവിശ്വസിനീയമായ സ്ത്രീയെ ഞാൻ ആഘോഷിക്കുന്നു' എന്നാണ് മഹേഷ് ബാബു നമ്രതയുടെ ഒരു ഫോട്ടോയ്‌ക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആശംസകൾ അറിയിച്ച് നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.
ഏഴുപുന്ന തരകൻ എന്ന ചിത്രത്തിലൂടെയാണ് നമ്രത് മലയാള സിനിമയിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ നായികയായി എത്തിയ സിനിമയിലെ വേഷവും നടിയുടെ കരിയറിലെ ഏറ്റവും മികച്ച രോളുകളിലൊന്നാണ്. മോഡലിങിലൂടെ കരിയർ ആരംഭിച്ചതാണ് നമ്രത്. നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത താരം 1993 ലെ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സൽമാൻ ഖാന്റെ നായികയായി ജബ് പ്യാർ കൈസേ ഹോത്താ ഹേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. തുടർന്ന് ബോളിവുഡിൽ സജീവമായി. കച്ചെ ദാഗ് എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.
Find out more: