ഗഗയൻയാൻ മിഷൻ ക്യാപ്റ്റനായിരുന്നു പ്രശാന്ത്. വിവാഹം കഴിഞ്ഞെങ്കിലും ആ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷമായാണ് ആ വിശേഷം പരസ്യമാക്കിയത്. അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായാണ് വിവരം രഹസ്യമായി സൂക്ഷിക്കേണ്ടി വന്നതെന്ന് ലെന പറഞ്ഞിരുന്നു.
വിവാഹ കാര്യത്തില് തീരുമാനം മാറ്റിയതില് തെറ്റില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. സന്തോഷകരമായ ജീവിതമാണ് ഇപ്പോഴത്തേത്. എന്നെ പോലെ തന്നെ അദ്ദേഹവും യാത്ര ചെയ്യാനിഷ്ടപ്പെടുന്ന വ്യക്തിയാണ്. യാത്രകള്ക്കിടയിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ലെന സോഷ്യല് മീഡിയയിലൂടെ പങ്കിടാറുണ്ട്. ഒടുവിലായി പങ്കുവെച്ച പോസ്റ്റും ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. കട്ടൻകാപ്പിയുമായി ബാൽക്കണിയിൽ നിന്നും മഞ്ഞുവീഴ്ച ആസ്വദിക്കുന്ന ലെനയെയാണ് വീഡിയോയിൽ കാണുന്നത്. മഴ പെയ്യുന്നത് പോലെ മഞ്ഞ് പെയ്യുകയാണ്.
സന്തോഷത്തോടെയായി മഞ്ഞ വീഴുന്നത് നോക്കി നിൽക്കുകയാണ് താരം. ഇത്തവണത്തെ യാത്രയിൽ പ്രിയതമൻ കൂടെയില്ലേയെന്നായിരുന്നു ചിലരുടെ ചോദ്യങ്ങൾ. സോഷ്യൽമീഡിയയിൽ സജീവമായ ലെന പങ്കിടുന്ന വിശേഷങ്ങൾ ക്ഷണനേരം കൊണ്ട് ചർച്ചയായി മാറാറുണ്ട്. യാത്രകൾ ഏറെ ഇഷ്ടമാണ്. തിരക്കുകൾക്കിടയിലും യാത്രകൾക്കായി സമയം മാറ്റിവെക്കാറുമുണ്ട്. ഇപ്പോഴിതാ ഹോസ്റ്റണിലെത്തിയ വിശേഷങ്ങളാണ് പുതിയ പോസ്റ്റിലൂടെ പങ്കിട്ടത്. പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ചയിലൂടെയാണ് ഇപ്പോൾ ഒരു ദിവസം തുടങ്ങുന്നത്. ഹോസ്റ്റണിലെ മഞ്ഞുമഴയുടെ വിശേഷങ്ങളായിരുന്നു ഇൻസ്റ്റഗ്രാം റീലീലൂടെ കാണിച്ചത്.
സ്‌നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെന ബിഗ് സ്‌ക്രീനിൽ തുടക്കം കുറിച്ചത്. അവിടുന്നങ്ങോട്ട് വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളാണ് ലെനയ്ക്ക് ലഭിച്ചത്. സ്വഭാവിക വേഷങ്ങൾ മാത്രമല്ല വില്ലത്തരവും വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. അഭിനേത്രിയായി മാത്രമല്ല സംവിധാനത്തിലും താൽപര്യമുണ്ടെന്നും, അധികം വൈകാതെ ആ സ്വപ്‌നത്തിലേക്കുള്ള യാത്ര തുടങ്ങുമെന്നും നേരത്തെ താരം പറഞ്ഞിരുന്നു.