പതിനെട്ട് വയസ്സിൽ വിവാഹം; കുടുംബത്തിന് എല്ലാം ത്യജിച്ചവൾ! സുരേഷ് ഗോപിയേക്കാൾ ഒരുപക്ഷെ ഒരു വലിയ ഫാൻ ബേസ് ഉള്ള താരമാണ് അദ്ദേഹത്തിന്റെ ഭാര്യ രാധിക സുരേഷ് എന്ന് പറയുന്നതിൽ തന്നെ തെറ്റില്ല. മികച്ച ഒരു പിന്നണി ഗായിക ആയിരുന്ന രാധിക വിവാഹശേഷം ആണ് ഗാനരംഗത്ത് നിന്ന് പിന്മാറുന്നത്. സുരേഷ് ഗോപിക്കൊപ്പം ചില വേദികളിൽ മാത്രമാണ് രാധിക പാടി ആരാധകർ കേട്ടിട്ടുള്ളത്. മകൻ മാധവ് ഒരിക്കൽ അമ്മയെക്കുറിച്ചു പറഞ്ഞത് കുടുംബത്തിന് വേണ്ടി എല്ലാം ത്യജിച്ചുനിന്ന വ്യക്തി എന്നാണ്. നടൻ എന്ന നിലയിലും രാഷ്ട്രീയക്കാരൻ എന്ന നിലയിലും സുരേഷ് ഗോപി പൊതുസമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ ബാക്ക് ബോണായി അദ്ദേഹത്തിന്റെ ഒപ്പമുണ്ട് ഭാര്യ രാധിക. അവർ ഇല്ലാതെ തന്റെ വീടും താനും ഇല്ലെന്നും നിലവിളക്ക് ആണ് തന്റെ ഭാര്യ എന്നും പലവട്ടം അദ്ദേഹം പറഞ്ഞിട്ടുണ്ട്.സുരേഷ് ഗോപിക്ക് അച്ഛൻ ഗോപിനാഥൻ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ വിവാഹം ആലോചിച്ചതെന്ന് സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു.
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അപ്പോഴും രാധിക തന്നെ ആകണം ഭാര്യ എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. രാധികക്ക് പതിനെട്ട് വയസ്സ് പ്രായം ഉള്ളപ്പോഴാണ് വിവാഹം നടക്കുന്നത്. ഇപ്പോൾ 53 വയസ്സ് ആണ് രാധികക്ക്. സുരേഷ് ഗോപിക്ക് പ്രായം 66 ഉം പതിമൂന്നുവയസ്സ് വ്യത്യാസം ആണ് രണ്ടാൾക്കും. ഒരു വിവാഹ സങ്കല്പം ഒക്കെ ഉണ്ടാവുന്നതിനു മുൻപ് തന്നെ തന്റെ വിവാഹം കഴിഞ്ഞിരുന്നു എന്ന് ഒരിക്കൽ രാധിക പറഞ്ഞിരുന്നു. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവർ വിവാഹിതരായത്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു പോലും വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണെന്ന് താരം തുറന്ന് പറഞ്ഞിരുന്നു.ആ അമ്മക്ക് ഒപ്പം ആണ് ഞങ്ങൾ മക്കൾ നാലുപേരും ഏറ്റവും കൂടുതൽ സമയം സ്പെൻഡ് ചെയ്തത്.
എന്നോട് അച്ഛനെ എത്ര അറിയാം എന്നതിനേക്കാൾ അമ്മയെ എത്ര അറിയാം എന്ന് ചോദിക്കുമ്പോൾ ആണ് ഉത്തരം പറയാൻ ഈസി. അമ്മ എല്ലാം ത്യജിച്ച ആളാണ്. ഒരു വിവാഹം നടക്കുമ്പോൾ രണ്ടാൾക്കും ഒരു റോൾ ഉണ്ട് ജീവിതത്തിൽ. ഇവിടെ സുരേഷ് ഗോപി പ്രൊവൈഡർ ആണ്. അതേപോലെ പ്രൊവൈഡ് ചെയ്തു കൊണ്ടുവരുന്ന കാര്യങ്ങൾ സസ്‌റ്റെയിൻ ചെയ്യാൻ വേണ്ടി എല്ലാം സാക്രിഫൈസ് ചെയ്ത ആളാണ് രാധിക സുരേഷ്. അമ്മ എല്ലാ കാര്യങ്ങൾ കൊണ്ടും മക്കൾക്ക് വേണ്ടി എല്ലാം ത്യജിച്ച ആളാണ് എന്റെ അമ്മ. ആ ത്യജിക്കുക എന്ന് പറയുന്നത് ഇന്നത്തെ ജെനെറേഷനിൽ ഒന്നും കാണാൻ ഇല്ല. പക്ഷേ ഞാൻ കണ്ടു വളർന്നത് എല്ലാം ത്യജിച്ച എന്റെ അമ്മയെ ആണ്. ഞങ്ങൾ മക്കളുടെ വിദ്യാഭ്യാസം രണ്ടാൾക്കും നിർബന്ധം ആയിരുന്നു എങ്കിലും അമ്മയാണ് കൂടുതൽ ഇടപെട്ടിട്ടുള്ളത്.
ജീവിതകാലം മുഴുവൻ ഉത്തരവാദിത്വങ്ങൾ ഉള്ള ഒരാൾ ആയിട്ടാണ് ഞാൻ അച്ഛനെ കണ്ടിട്ടുള്ളത്. അത് നടൻ ആയിട്ടായാലും രാഷ്ട്രീയക്കാരൻ ആയിട്ടായാലും അച്ഛൻ അങ്ങനെ ഉള്ള ആളാണ്. അങ്ങനെ ഒരാൾക്ക് മക്കൾക്ക് ഒപ്പം ഒരുപാട് സമയം ചിലവഴിക്കാൻ സാധിച്ചിട്ടില്ല. ഒരു രണ്ടുമണിക്കൂർ കിട്ടിയാൽ എറണാകുളത്തുനിന്നും അല്ലെങ്കിൽ മറ്റെവിടെ നിന്നെങ്കിലും വന്നു സ്പെൻഡ് ചെയ്തു പോകുന്ന ആളായിരുന്നു. സ്വാഭാവികം ആയിട്ട് വീട് നിലനിർത്താൻ വേണ്ടി വീട് മാറ്റിവച്ചിട്ട് ഒരാൾക്ക് വീട്ടിൽ നിൽക്കേണ്ടി വന്നു കരിയറും പാഷനും എല്ലാം. അങ്ങനെ എല്ലാം ത്യജിച്ചുവന്നത് എന്റെ അമ്മയാണ്.
Find out more: