ക്രോവേന്മാരും സ്രാപ്പേന്മാരും; വ്യത്യസ്തമായ ടാഗ് ലൈനോടെ വിനായകന്റെ പെരുന്നാൾ! പെരുന്നാൾ എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമയിൽ വിനായകനാണ് നായകൻ. ചിത്രത്തിന്റെ പുതിയ പോസ്റ്ററും, അതിന്റെ വ്യത്യസ്തമായ ടാഗ് ലൈനുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചിത്രത്തിലേക്ക് പുതുമുഖങ്ങളെ അന്വേഷിച്ച് കൊണ്ട് പുറത്തിറങ്ങിയ കാസ്റ്റിങ് കോൾ പോസ്റ്ററിലും, ഇപ്പോൾ പുറത്തുവന്ന പോസ്റ്ററിലും, പെരുന്നാൾ എന്ന ടൈറ്റിലിന് താഴെ 'ക്രോവേന്മാരും സ്രാപ്പേന്മാരും എന്ന ടാഗ് ലൈൻ കാണാം. ഭൂമിയെ സംരക്ഷിക്കുന്ന മാലാഖമാരാണ് ക്രോവേന്മാരും, സ്രാപ്പേന്മാരും, അതൊരു ബൈബിൾ വാക്കാണെന്ന് സംവിധായകൻ ടോം ഇമ്മട്ടി പറയുന്നു. ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ഒരു മെക്‌സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നതാണ്. 






നായക നിരയിൽ കാലുറപ്പിക്കുകയാണിപ്പോൾ വിനായകൻ. തെക്ക് വടക്ക് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമിയ്ക്കുന്ന സിനിമയിലെ നായകനും വിനായകനാണ്, വില്ലനായി മമ്മൂട്ടിയും എത്തുന്നു. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് ശേഷം വിനായകൻ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പെരുന്നാളിനുണ്ട്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ വിനായകൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. സജേഷ് പാലായിയുടെ പാലായി ഡൈസിൻസ് ആണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിയ്ക്കുന്നത്.ജോളിവുഡ് മൂവീസും ഇമ്മട്ടി കമ്പനിയും ചേർന്നാണ് പെരുന്നാൾ നിർമിയ്ക്കുന്നത്. 





മെക്‌സിക്കൻ അപാരത, അഞ്ചക്കള്ള കൊക്കാൻ, പല്ലൊട്ടി, കുമാരി തുടങ്ങിയ സിനിമകൾക്ക് വേണ്ടി സംഗീതമൊരുക്കിയ മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അരുൺ ചാലിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ഈ ടാഗ് ലൈനിനൊപ്പം വിനായകൻ ഒരു യോദ്ധാവായി കുതിരപ്പുറത്തേറി വരുന്ന പോസ്റ്ററാണ് ഇപ്പോൾ ടീം പുറത്തുവിട്ടിരിയ്ക്കുന്നത്. വിനായകനൊപ്പം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ ഷൂട്ടിങ് പുരഗോമിച്ചുകൊണ്ടിരിയ്ക്കുകയാണെന്നാണ് അണിയറയിൽ നിന്നുള്ള വിവരം.




ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ഒരു മെക്‌സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നതാണ്. നായക നിരയിൽ കാലുറപ്പിക്കുകയാണിപ്പോൾ വിനായകൻ. തെക്ക് വടക്ക് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമിയ്ക്കുന്ന സിനിമയിലെ നായകനും വിനായകനാണ്, വില്ലനായി മമ്മൂട്ടിയും എത്തുന്നു. 

Find out more: