പ്രസവ ശേഷം ഭാര്യയോട് ആരാധന തോന്നിയെന്ന് നടൻ അശ്വിൻ! കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അദ്ദേഹം സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. വർഷങ്ങളായുള്ള പ്രണയത്തിനൊടുവിലായാണ് അശ്വിനും ഫെബയും ഒന്നായത്. തന്റെ സിനിമാമോഹത്തിന് ശക്തമായ പിന്തുണയാണ് ഫെബ നൽകിയതെന്ന് അശ്വിൻ തുറന്നുപറഞ്ഞിരുന്നു. സിനിമയെക്കുറിച്ച് കാര്യമായ ധാരണകളൊന്നുമില്ലായിരുന്നു ഫെബയ്ക്ക്. എന്നെ പരിചയപ്പെട്ടതിന് ശേഷമാണ് കൂടുതൽ സിനിമകൾ കണ്ടതും, സിനിമയെക്കുറിച്ച് മനസിലാക്കിയതും എന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു ഇവർക്ക് കൂട്ടായി മകൾ എത്തിയത്. ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു. ഇത്രയും വലിയൊരു അനുഗ്രഹത്തിന് നന്ദി എന്നുമായിരുന്നു അശ്വിൻ കുറിച്ചത്.
ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് അദ്ദേഹം. പോസ്റ്റിന് താഴെയായി ഭാര്യയും മറുപടിയുമായി എത്തിയിട്ടുണ്ട്. ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന തരത്തിലുള്ള വാക്കുകളാണ് കുറിപ്പിലുള്ളത്.അഭിനയവും എഴുത്തുമൊക്കെയായി സജീവമാണ് അശ്വിൻ ജോസ്. അത്രയേറെ ആഗ്രഹിച്ചാണ് സിനിമയിൽ എത്തിയത്. അഭിനയം മാത്രമല്ല എഴുത്തിലും തിളങ്ങിയിരുന്നു അശ്വിൻ. കഇതാണ് സ്‌നേഹം, ഭാര്യയെ ചേർത്തുപിടിച്ച് കൂടെ നിർത്തുക. ആ മനസ് മനസിലാക്കുക എന്നുമായിരുന്നു ഒരാൾ പറഞ്ഞത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്. താങ്ക് യൂ മൈ ലവ്, പ്രഗ്നൻസി ജേണിയിൽ നിങ്ങളുടെ സപ്പോർട്ടിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങളാണ് അത് കൂടുതൽ സ്‌പെഷലാക്കി മാറ്റിയത്. ഐ ലവ് യൂ സോമച്ച് എന്നായിരുന്നു ഫെബ അശ്വിനോട് പറഞ്ഞത്.
പുതുവത്സര ആശംസയ്‌ക്കൊപ്പമായാണ് അശ്വിൻ കുടുംബം വലുതാവാൻ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചത്. ക്ഷണനേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലാവുകയായിരുന്നു. ചിത്രങ്ങളും വൈറലായിരുന്നു.മൈ വണ്ടർ വുമൺ എന്ന വിശേഷണത്തോടെയായിരുന്നു കുറിപ്പ് തുടങ്ങുന്നത്. 9 മാസത്തെ നിന്റെ യാത്ര ഞാൻ നേരിട്ട് അറിഞ്ഞതാണ്. നീ അനുഭവിച്ച ശാരീരിക, മാനസിക പ്രയാസങ്ങളെല്ലാം ഞാൻ കണ്ടിട്ടുണ്ട്. സ്‌നേഹം മാത്രമല്ല നിന്നോട് ബഹുമാനവും തോന്നിയ സന്ദർഭങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്. പ്രസവ സമയത്ത് അവരോടൊപ്പം ചേർന്ന് പുഷ് ചെയ്യാൻ പറയുമ്പോൾ എന്റെ ഹൃദയം ആഞ്ഞിടിക്കുകയായിരുന്നു. അത്രയേറെ വേദനയിലായിരുന്നിട്ടും നീ എല്ലാത്തിനോടും സഹകരിച്ചു. എല്ലാം നമ്മുടെ കുഞ്ഞിന് വേണ്ടിയായിരുന്നു. എൻരെ ലവറും, ഫ്രണ്ടും, ഹീറോയും, വണ്ടർ വുമണുമായ നിന്നോട് വല്ലാതെ ആരാധന തോന്നിയ നിമിഷം കൂടിയായിരുന്നു അതെന്നും അശ്വിൻ കുറിച്ചിട്ടുണ്ട്.
ഐ ലവ് യൂ സോമച്ച് എന്നായിരുന്നു ഫെബ അശ്വിനോട് പറഞ്ഞത്.
പുതുവത്സര ആശംസയ്‌ക്കൊപ്പമായാണ് അശ്വിൻ കുടുംബം വലുതാവാൻ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചത്. ക്ഷണനേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലാവുകയായിരുന്നു. ചിത്രങ്ങളും വൈറലായിരുന്നു.മൈ വണ്ടർ വുമൺ എന്ന വിശേഷണത്തോടെയായിരുന്നു കുറിപ്പ് തുടങ്ങുന്നത്. 9 മാസത്തെ നിന്റെ യാത്ര ഞാൻ നേരിട്ട് അറിഞ്ഞതാണ്. നീ അനുഭവിച്ച ശാരീരിക, മാനസിക പ്രയാസങ്ങളെല്ലാം ഞാൻ കണ്ടിട്ടുണ്ട്. സ്‌നേഹം മാത്രമല്ല നിന്നോട് ബഹുമാനവും തോന്നിയ സന്ദർഭങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്. പ്രസവ സമയത്ത് അവരോടൊപ്പം ചേർന്ന് പുഷ് ചെയ്യാൻ പറയുമ്പോൾ എന്റെ ഹൃദയം ആഞ്ഞിടിക്കുകയായിരുന്നു. അത്രയേറെ വേദനയിലായിരുന്നിട്ടും നീ എല്ലാത്തിനോടും സഹകരിച്ചു.
Find out more: