വർഷങ്ങൾക്ക് ശേഷം കീർത്തനയുടെ ഫോട്ടോ വൈറലാവുന്നു! കണ്ണത്തിൽ മുത്തമിട്ടാൽ എന്ന പാട്ട് ഇന്നും സോഷ്യൽ മീഡിയ റീലുകളിൽ വൈറലാണ്, പക്ഷേ പിന്നീടെവിടെയും ഈ പെൺകുട്ടിയെ ആരും കണ്ടിട്ടില്ല. തമിഴ് നടൻ പാർത്ഥിപന്റെയും നടി സീതയുടെയും മകളാണ് അമുദമായി എത്തിയ കീർത്തന. മൈ ബോസ് അടക്കമുള്ള മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് കീർത്തനയുടെ അമ്മ സീത. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം കീർത്തനയുടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മനോഹരമായ ഒരു അടിക്കുറിപ്പോടെ അച്ഛൻ പാർത്ഥിപനാണ് മകളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.മാധവനെയും സിമ്രനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2002 ൽ മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് കണ്ണത്തിൽ മുത്തമിട്ടാൽ.
എന്നാൽ മാധവനെക്കാളും സിമ്രനെക്കാളും പ്രേക്ഷകർ ഇന്നും ഓർത്തിരിയ്ക്കുന്നത് അതിൽ അമുദം എന്ന കഥാപാത്രമായി എത്തിയ പെൺകുട്ടിയെയാണ്.2018 ൽ ആണ് കീർത്തന വിവാഹിതയായത്. പ്രമുഖ ചിത്രസംയോജകൻ ശ്രീകർ പ്രസാദിന്റെ മകനും സംവിധായകനുമായ അക്ഷയ് അക്കിനേനിയാണ് കീർത്തനയുടെ ഭർത്താവ്. കാർത്തിക് സുബ്ബരാജിന്റെ പിസ എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത് അക്ഷയ് അക്കിനേനിയാണ്.മണിരത്‌നത്തിൻരെ നിർബന്ധത്തെ തുടർന്നാണ് കീർത്തന കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ചത്. അതിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന നടി, വളർന്നതിന് ശേഷം സിനിമ പിന്നണിയിൽ പ്രവൃത്തിച്ചിട്ടുണ്ട്.
മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം, കാട്ര് വളിയിടൈ തുടങ്ങിയ സിനിമകളുടെ അസിസ്റ്റന്റ് ഡയരക്ടറായിരുന്നു. ടീൻസ്, ഇരവിൻ നിഴൽകൾ എന്നീ സിനിമകൾ നിർമിയ്ക്കുകയും ചെയ്തിട്ടുണ്ട്.കേക്ക് വച്ച ഒരു പ്ലേറ്റിന് മുന്നിലിരുന്ന കീർത്തനയും പാർത്ഥിപനും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതാണ് ഫോട്ടോ. അതിന് പാർത്ഥിപൻ നൽകിയിരിക്കുന്ന ക്യാപ്ഷൻ, 'പ്ലേറ്റിലെ മധുരത്തെക്കാൾ, നിന്റെ ചുണ്ടിലുള്ള ചിരി ഉള്ളിൽ നിന്നും വന്നാൽ സ്വാദിഷ്ടവും സ്വർഗീയവുമാണ്' എന്നാണ് ക്യാപ്ഷൻ.
ഫോട്ടോയ്ക്ക് താഴെ സ്‌നേഹം അറിയിച്ച് നിരവധി കമന്റുകളുണ്ട്. അതിനിടയിൽ ഇദ്ദേഹത്തിന്റെ മകളാണോ ഇത് എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റും കാണാം. മൈ ബോസ് അടക്കമുള്ള മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് കീർത്തനയുടെ അമ്മ സീത. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം കീർത്തനയുടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മനോഹരമായ ഒരു അടിക്കുറിപ്പോടെ അച്ഛൻ പാർത്ഥിപനാണ് മകളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Find out more: