ഇപ്പോഴിവിടെ ആരുമില്ല, അച്ഛനും അമ്മയും എല്ലാം മരിച്ചു; തന്റെ പുതിയ തുടക്കത്തെ കുറിച്ച് ദേവയാനി! സിനിമ നിർമാണ രംഗത്തും തന്റെ കഴിവ് തെളിയിച്ച ദേവയാനി, പ്രൊഫഷണലി ഒരു ടീച്ചർ കൂടെയാണ്. കർഷകയാണ് എന്ന് കേൾക്കാനും നടിയ്ക്ക് ഇഷ്ടമാണ്. വീടിനോട് ചേർന്നുള്ള സ്ഥലത്ത് വലിയൊകു കൃഷിയിടമുണ്ട്, അവിടെ വിളവെടുക്കുന്ന വിശേഷങ്ങളെല്ലാം ഒരിടയ്ക്ക് ദേവയാനി പങ്കുവച്ചിരുന്നു. മുപ്പത് വർഷത്തോളമായി അഭിനയ ലോകത്ത് സജീവമാണ് ദേവയാനി. അത് ബിഗ് സ്‌ക്രീനിൽ ആണെങ്കിലും മിനിസ്‌ക്രീനിൽ ആണെങ്കിലും. ഭർത്താവ് സംവിധായകനായതുകൊണ്ട് തന്നെ വിവാഹത്തിന് ശേഷം അഭിനയിക്കുന്നതിലലും ദേവയാനിയ്ക്ക് തടസ്സങ്ങളുണ്ടായിരുന്നില്ല. അച്ഛനും അമ്മയ്ക്കും ഒപ്പം താമസിച്ചിരുന്ന വീട്ടിൽ ഇരുന്നുകൊണ്ടാണ് ദേവയാനി തന്റെ പുതിയ തുടക്കത്തെ കുറിച്ചും, അതിന് കിട്ടിയ അംഗീകാര്തതെ കുറിച്ചുമൊക്കെ സംസാരിച്ചത്.





1997 ൽ ഞാൻ ആദ്യമായി വാങ്ങിയ വീടാണിത്, അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ഇവിടെയാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് എന്റെ എല്ലാം തുടങ്ങിയത്. പക്ഷേ ഇന്നിപ്പോൾ ഇവിടെ ആരുമില്ല. അച്ഛനും അമ്മയും പോയി, അനിയന്മാർ സ്വന്തമായ വീടെടുത്ത് താമസിച്ചു. ഇപ്പോൾ ഇവിടെ പൂർണമായും ശാന്തമാണ്. ഈ നിശബ്ദത ഞാൻ ഇഷ്ടപ്പെടുന്നുണ്ട് എങ്കിലും, എപ്പോഴും അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ശബ്ദങ്ങൾ കേണ്ടുകൊണ്ടിരുന്ന ഒച്ചപ്പാട് മിസ്സ് ചെയ്യുന്നുണ്ട്- ദേവയാനി പറഞ്ഞു.30 വർഷത്തോളം ഇന്റസ്ട്രിയിൽ ഉണ്ട് എങ്കിലും, നമുക്കറിയാത്ത പല ടെക്‌നിക്കൽ വശങ്ങളുമുണ്ട് അതെല്ലാം പഠിക്കാൻ സാധിച്ചു. കോഴ്‌സ് പൂർത്തിയാക്കി സംവിധാനം ചെയ്യാൻ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ ഏറ്റവും അധികം പിന്തുണ തന്നത് ഭർത്താവ് തന്നെയാണ്.






 എന്തുകൊണ്ട് ഷോർട്ട് ഫിലിം, ഒരു ഫീച്ചർ സിനിമ തന്നെ ചെയ്തു കൂടെ എന്ന ചോദ്യത്തിന്, തുടക്കമല്ലേ, ചെറുത് ചെയ്ത് തുടങ്ങാം എന്നായിരുന്നു ദേവയാനിയുടെ പ്രതികരണം.അതിന് ശേഷം സിനിമ സംവിധാനത്തിലേക്ക് ഇറങ്ങാനുണ്ടായ കാരണവും ദേവയാനി വിശദീകരിക്കുന്നുണ്ട്. എല്ലാ മേഖലയെ കുറിച്ച് പടിക്കാനും എക്‌സ്പീരിയൻസ് ചെയ്യാനും എനിക്കിഷ്ടമാണ്. സംവിധാനം ചെയ്യാനുള്ള തോന്നൽ വരാൻ കാരണം, അടുത്തിടെ ഞാനൊരു ഷോർട്ട് ടേം കോഴ്‌സിനി ചേർന്നിരുന്നു. വാസ്തവത്തിൽ അത് മകൾക്ക് വേണ്ടി അന്വേഷിച്ച കോഴ്‌സാണ്, പക്ഷേ അവൾക്ക് ചേരാൻ സാധിച്ചില്ല, അപ്പോൾ ഞാൻ പോയി ചേർന്നു. കൊച്ചു കുട്ടികൾക്കൊപ്പം ഞാൻ എങ്ങനെ പഠിക്കും എന്ന കൺഫ്യൂഷനുണ്ടായിരുന്നു, പക്ഷേ അതും രസകരമായിരുന്നു.അച്ഛനും അമ്മയ്ക്കും ഒപ്പം താമസിച്ചിരുന്ന വീട്ടിൽ ഇരുന്നുകൊണ്ടാണ് ദേവയാനി തന്റെ പുതിയ തുടക്കത്തെ കുറിച്ചും, അതിന് കിട്ടിയ അംഗീകാര്തതെ കുറിച്ചുമൊക്കെ സംസാരിച്ചത്. 





1997 ൽ ഞാൻ ആദ്യമായി വാങ്ങിയ വീടാണിത്, അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ഇവിടെയാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് എന്റെ എല്ലാം തുടങ്ങിയത്. പക്ഷേ ഇന്നിപ്പോൾ ഇവിടെ ആരുമില്ല. അച്ഛനും അമ്മയും പോയി, അനിയന്മാർ സ്വന്തമായ വീടെടുത്ത് താമസിച്ചു. ഇപ്പോൾ ഇവിടെ പൂർണമായും ശാന്തമാണ്. ഈ നിശബ്ദത ഞാൻ ഇഷ്ടപ്പെടുന്നുണ്ട് എങ്കിലും, എപ്പോഴും അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ശബ്ദങ്ങൾ കേണ്ടുകൊണ്ടിരുന്ന ഒച്ചപ്പാട് മിസ്സ് ചെയ്യുന്നുണ്ട്- ദേവയാനി പറഞ്ഞു.അച്ഛൻ മകൾ ബന്ധത്തെ കുറിച്ച് പറയുന്ന സിനിമയാണ് കൈക്കുട്ടയിൻ രാണി. ചെറുപ്പത്തിൽ അച്ഛനെ പിരിഞ്ഞിരുന്ന തന്റെ വേദനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് സിനിമ ചെയ്തത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് ഇളയരാജയാണ്, എഡിറ്റിങ് ലെനിനും. അത് വലിയൊകു ഭാഗ്യമായി ദേവയാനി പറയുന്നു.

Find out more: